For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജു തുടരും, പക്ഷെ ഒരു ട്വിസ്റ്റ്!! സായിയും ശശാങ്കുമെത്തും; ടി20ക്കുള്ള ടീം റെഡി

ടീം ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ആഗസ്റ്റ് പകുതിയോളം ക്രിക്കറ്റ് പ്രേമികള്‍ക്കു കാത്തിരിക്കേണ്ടതായി വരും. വലിയൊരു ഗ്യാപ്പിനു ശേഷംബംഗ്ലാദേശുമായുള്ള പരമ്പരയോടെയാണ് ഇന്ത്യന്‍ ടീം വീണ്ടും വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്നത്. ഏകദിന, ടി20 പരമ്പരകളാണ് ബംഗ്ലാദേശില്‍ ഇന്ത്യ കളിക്കുക.

ആഗസ്റ്റ് 17നാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുക. തുടര്‍ന്നാണ് മൂന്നു ടി20കളിലും ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ആഗസ്റ്റ് 26നാണ് ടി20 പരമ്പര തുടങ്ങുന്നത്. ഈ പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതാ ടി20 സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SAI SUDHARSAN

ഐപിഎല്‍ ഹീറോസിനു അവസരം

സമാപിച്ച ഐപിഎല്ലിന്റെ 18ാം സീസണില്‍ വിവിധ ടീമുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ചില താരങ്ങളെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പരിഗണിക്കുമെന്നുറപ്പാണ്. പ്രതിഭാശാലികളായ യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും പിന്തുണ നല്‍കാറുള്ള കോച്ചാണ് അദ്ദേഹം. താന്‍ പിന്തുടരുന്ന അഗ്രസീവ് ബ്രാന്‍ഡിലുള്ള ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവരെയാണ് ഗംഭീര്‍ പ്രധാനമായും പിന്തുണയ്ക്കാറുള്ളത്.

കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടുള്ള താരങ്ങള്‍ പലരുമുണ്ടെങ്കിലും ഇവരില്‍ ടീമിലേക്കു വിളിയെത്താന്‍ ഏറ്റവുമധികം സാധ്യത യുവതാരം സായ് സുദര്‍ശനും ഫിനിഷറായിട്ടുള്ള ശശാങ്ക് സിങിനുമാണ്. ഐപിഎല്ലില്‍ 750ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി ടോപ്‌സ്‌കോററായി മാറിയ താരമാണ് ഇടംകൈയന്‍ ബാറ്ററായ സായ്.

ശശാങ്കാവകട്ടെ പഞ്ചാബ് കിങ്‌സിനൊപ്പം വീണ്ടുമൊരിക്കല്‍ക്കൂടി തന്റെ ഫിനിഷിങ് പാടവം പുറത്തെടുത്തിരുന്നു. ടി20യില്‍ തന്റെ പ്രധാന ഫിനിഷറായി ഗംഭീര്‍ കണ്ടുവച്ചിരുന്നത് റിങ്കു സിങിനെയായിരുന്നു. പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഐപിഎല്ലില്‍ അദ്ദേഹം വന്‍ പരാജയമായി മാറി. അതിനാല്‍ ബംഗ്ലാദേശിലേക്കു ടീമില്‍ റിങ്കു അവസരം പ്രതീക്ഷിക്കേണ്ടതില്ല. പകരക്കാരനായിട്ടാവും ശശാങ്കെടുത്തുക.

യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഐപിഎല്ലിലെ പ്രകടനത്തിന്‍െ അടിസ്ഥാനത്തില്‍ ടീമിലേക്കു വരാനിടയുള്ള മറ്റൊരു താരം. കുറച്ചു കാലമായി അദ്ദേഹം ടി20 ടീമിന്റെ ഭാഗമല്ല. എന്നാല്‍ ഐപിഎല്ലില്‍ വന്‍ വിക്കറ്റ് വേട്ടയുമായി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയതോടെ വീണ്ടും ദേശീയ ടീമിലേക്കു പ്രസിദ്ധ് അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി 8.27 ഇക്കോണമി റേറ്റില്‍ അദ്ദേഹം പിഴുതത് 25 വിക്കറ്റുകളാണ്.

സഞ്ജുവിനെ കൈവിടില്ല

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്തിയില്ലെങ്കിലും ബംഗ്ലാദേശ് പര്യടനത്തില്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയാന്‍ സാധ്യതയില്ല. ഗൗതം ഗംഭീറിന്റെ ഫേവറിറ്റ് കൂടിയായ അദ്ദേഹം തന്നെയായിരിക്കും വിക്കറ്റ്കീപ്പര്‍ റോളിലേക്കു ഫസ്റ്റ് ചോയ്‌സ്.

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളില്‍ മൂന്നു സെഞ്ച്വറികളുമായി സഞ്ജു കസറിയിരുന്നു. കഴിഞ്ഞ മൂന്നു പരമ്പരകളിലും ഓപ്പണിങ് റോളിലാണ് അദ്ദേഹം ബാറ്റ് വീശിയതെങ്കിലും ബംഗ്ലാദേശിനെതിരേ ഈ റോള്‍ ലഭിക്കാനിടയില്ല. കാരണം ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമെല്ലാം ഈ പരമ്പരയിലൂടെ ടീമിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്.

SANJU SURYA

കൂടാതെ സായ് സുദര്‍ശനെയും ടീമില്‍ കാണാം. അതിനാല്‍ സഞ്ജുവിനു ബാറ്റിങ് പൊസിഷനില്‍ താഴേക്കു ഇറങ്ങേണ്ടതായി വരും. അഞ്ച്, ആറ് പൊസിഷനുകളിലായിരിക്കും അദ്ദേഹത്തിനു ബാറ്റ് ചെ്‌യ്യേണ്ടി വന്നേക്കുക.

ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളില്‍ ജിതേഷ് ശര്‍മയുടെ തിരിച്ചുവരവിനും ബംഗ്ലാദേശ് പര്യടനം സാക്ഷിയായേക്കും. ഫിനിഷറുടെ റോളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ജിതേഷ് കാഴ്ചവച്ചിരുന്നു. അതിനാല്‍ സഞ്ജുവിന്റെ ബാക്ക്പ്പായി അദ്ദേഹം ടീമിലേക്കു വന്നേക്കും.

ബംഗ്ലാദേശിലേക്കുള്ള ഇന്ത്യന്‍ സാധ്യതാ സ്ക്വാഡ്

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, June 13, 2025, 7:32 [IST]
Other articles published on Jun 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+