For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: വമ്പന്‍ ടീമിനെതിരേ സഞ്ജുവിന് പറ്റുമോ? എന്നിട്ടാവാം കൈയടി! ഹേറ്റേഴ്സ് പറയുന്നു

ഹൈദരാബാദ്: ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സഞ്ജു സാംസണിന്റെ തീപ്പൊരി സെഞ്ച്വറിയെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോള്‍ ഹേറ്റേഴ്‌സ് ഇപ്പോഴും ഇതിനെ പ്രശംസിക്കാന്‍ തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അവര്‍ അദ്ദേഹത്തിനെ വിമര്‍ശിക്കുകയും അതോടൊപ്പം വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ 47 ബോളില്‍ സഞ്ജു വാരിക്കൂട്ടിയത് 111 റണ്‍സാണ്. 11 ഫോറുകളും എട്ടു സിക്‌സറുകളുമടക്കമാണിത്.

നേരത്തേ ആദ്യത്തെ രണ്ടു ടി20കളിലും അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. 29, 10 എന്നിങ്ങനെ സ്‌കോറുകള്‍ക്കു സഞ്ജു പുറത്താവുകയായിരുന്നു. അതുകൊണ്ടു തന്നെ വിമര്‍ശകരുടെ വായടപ്പിക്കാനും ടീമിലെ സ്ഥാനം നിലനിര്‍ത്താനും വലിയൊരു ഇന്നിങ്‌സ് അദ്ദേഹത്തിനു ആവശ്യവുമായിരുന്നു. ആരാധകരുടെ പ്രാര്‍ഥന പോലെ തന്നെ കന്നി സെഞ്ച്വറിയുമായി സഞ്ജു മിന്നിക്കുകയും ചെയ്തു.

SANJU SAMSON

സഞ്ജുവിനെ പുകഴ്ത്താന്‍ വരട്ടെ

മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചെങ്കിലും സഞ്ജു സാംസണിനെ വാനോളം പുകഴ്ത്താന്‍ വരട്ടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഹേറ്റേഴ്‌സ് കുറിക്കുന്നത്. ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണിന്റെ സെഞ്ചറി നേട്ടത്തെ ഇത്രത്തോളം പ്രശംസിക്കേണ്ട കാര്യമുണ്ടോ? ബംഗ്ലാദേശ് എത്ര മാത്രം ദുര്‍ബലമായ ടീമാണെന്നു ഇതിനകം എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞിട്ടുള്ള കാര്യമാണ്.

അവരുടെ ബൗളിങ് ലൈനപ്പിന് ഒട്ടും മൂര്‍ച്ചയില്ലെന്നു ആരും സമ്മതിക്കും. അതിനാല്‍ തന്നെ അവര്‍ക്കെതിരേ സഞ്ജു സെഞ്ച്വറി നേടിയെന്നത് അത്ര വലിയ കാര്യവുമല്ല. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് പോലെയുള്ള ശക്തരായ എതിരാളികള്‍ക്കെതിരേ സഞ്ജു സെഞ്ച്വറി നേടി കാണിക്കട്ടെയെന്നും ഹേറ്റേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.

ടി20യിലെ കന്നി സെഞ്ച്വറി നേടിയതിന്റെ പേരില്‍ മാത്രം സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് സ്‌പെഷ്യലാവുന്നില്ല. ബംഗ്ലാദേശിനെപ്പോലെയൊരു ചെറിയ ടീമിനെതിരേ ആര്‍ക്കും സെഞ്ച്വറിയടിക്കാം. ടെസ്റ്റ്, ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒരിക്കല്‍പ്പോലും വിറപ്പിക്കാന്‍ ബംഗ്ലാേദശ് ബൗളിങ് ലൈനപ്പിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇങ്ങനയൊരു ടീമിനെതിരേ സഞ്ജു സെഞ്ച്വറി നേടിയത് വലിയ കാര്യമല്ലെന്നും സോഷ്യല്‍ മീഡിയില്‍ ഒരു വിഭാഗം കുറിക്കുന്നു.

ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണ്‍ സെഞ്ച്വറി കുറിച്ചുവെന്നത് ശരിതന്നെ. പക്ഷെ അദ്ദേഹത്തിനു ഇനിയുള്ള മല്‍സരങ്ങളില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുമോയെന്നതാണ് ചോദ്യം. ഈ സെഞ്ച്വറി നേട്ടത്തിനു മുമ്പ് ഈ വര്‍ഷം കളിച്ച ടി20 മല്‍സരങ്ങളില്‍ ഒരേയൊരു ഫിഫ്റ്റിയാണ് സഞ്ജുവിനു നേടാനായത്. ശ്രീലങ്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തിരുന്നതായും ഹേറ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നു.

SANJU SAMSON

ടീമിലെ സ്ഥാനം കാത്ത് സഞ്ജു

അന്താരാഷ്ട്ര ടി20യിലെ കന്നി സെഞ്ച്വറിയോടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനവും നിലനിര്‍ത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിനൊപ്പം ഓപ്പണിങും ലഭിച്ചപ്പോള്‍ അദ്ദേഹം കസറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ ആദ്യ രണ്ടു കളിയിലും സഞ്ജു നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് കൈവിടുകയായിരുന്നു.

ആദ്യ ടി20യില്‍ 29 റണ്‍സിനും രണ്ടാമത്തേതില്‍ 10 റണ്‍സിനും അദ്ദേഹം പുറത്തായി. ഇതോടെ ടീമില്‍ സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയപ്പെടുകയും ചെയ്തു. ഈ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നു അഭ്യൂഹങ്ങളും വന്നിരുന്നു.

എന്നാല്‍ തന്നെ പൂര്‍ണമായി എഴുതിത്തള്ളാന്‍ വരട്ടെയെന്നു കാണിച്ചു തന്നിരിക്കുകയാണ് സഞ്ജു. വെറും 40 ബോളുകളില്‍ നിന്നാണ് അദ്ദേഹം കന്നി സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തം പേരിലാക്കുകയായിരുന്നു.

Story first published: Sunday, October 13, 2024, 9:59 [IST]
Other articles published on Oct 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+