Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ചെയിന്‍ വര്‍ക്കൗട്ട്, ചിക്കന്‍ സൂപ്പ്; വെടിക്കെട്ടിന് സഞ്ജുവിന്റെ തയ്യാറെടുപ്പ് ഇങ്ങനെ

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ യുവതാരനിരയെയാവും ഇറക്കുക. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെട്ടേക്കും. റിഷഭ് പന്തും ശുബ്മാന്‍ ഗില്ലുമൊന്നും ഇന്ത്യന്‍ ടീമിലുണ്ടായേക്കില്ല. ഇവര്‍ക്ക് വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. ന്യൂസീലന്‍ഡ്, ഓസീസ് ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കെ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും.

വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമിലേക്കെത്താനാണ് സാധ്യത. ഇഷാന്‍ കിഷന്‍ ഇറാനി ട്രോഫി കളിക്കാന്‍ പോയതിനാല്‍ സഞ്ജു ഒന്നാം നമ്പര്‍ കീപ്പറാവുമെന്ന് ഉറപ്പായിരിക്കുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ബംഗ്ലാദേശ് ടി20 വളരെ നിര്‍ണ്ണായകമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ പരമ്പരയിലെ രണ്ട് മത്സരത്തില്‍ സഞ്ജു സാംസണ്‍ ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് പരമ്പര സഞ്ജുവിന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

പരമ്പരക്ക് മുന്നോടിയായുള്ള പടയൊരുക്കത്തിലാണ് സഞ്ജു. അനായാസമായി സിക്‌സര്‍ പറത്തുന്ന സഞ്ജു മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ്. സഞ്ജുവിന്റെ ഫിറ്റ്‌നസ് രഹസ്യം എന്തൊക്കെയാണെന്ന് അറിയാം.

ജിമ്മില്‍ മൂന്ന് മണിക്കൂര്‍ വ്യായാമം

ജിമ്മില്‍ മൂന്ന് മണിക്കൂറാണ് സഞ്ജു മുടങ്ങാതെ വ്യായാമം ചെയ്യുന്നത്. മത്സരങ്ങളുള്ള സമയത്ത് ടീമിന്റെ ഫിറ്റ്‌നസ് പദ്ധതികളാണ് പിന്തുടരുക. അല്ലാത്ത സമയങ്ങളില്‍ സഞ്ജു മൂന്ന് മണിക്കൂറാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നത്. കൈക്ക് കൂടുതല്‍ കരുത്ത് ലഭിക്കുന്ന തരത്തിലുള്ള വര്‍ക്കൗട്ടുകളാണ് സഞ്ജു നടത്തുന്നത്. പവര്‍ ഹിറ്ററായ സഞ്ജുവിന് അനായാസം സിക്‌സര്‍ പായിക്കാന്‍ കൈക്ക് മികച്ച കരുത്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെ സഞ്ജു കൈക്ക് കൂടുതല്‍ ശക്തി ലഭിക്കുന്ന തരത്തിലുള്ള വ്യായാമങ്ങളാണ് കൂടുതല്‍ ചെയ്യാറുള്ളത്. ഭാരോദ്വഹനം, ചെയിന്‍ വര്‍ക്കൗട്ട് എന്നിവയെല്ലാം സഞ്ജുവിന്റെ വ്യായാമത്തിലുണ്ട്. സഞ്ജു ചെയിന്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴും ഈ വ്യായാമം സഞ്ജു തുടരുന്നുണ്ട്. ഐപിഎല്ലിലാണ് സഞ്ജു കൂടുതല്‍ ശോഭിക്കുന്നത്. വലിയ ഷോട്ടുകള്‍ കളിക്കേണ്ട ടി20 ഫോര്‍മാറ്റില്‍ ഉയര്‍ന്ന ഫിറ്റ്‌നസ് അത്യാവശ്യമാണ്.

sanju samson

സൂപ്പുകളോട് പ്രിയം

സഞ്ജു സാംസണിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളിലൊന്ന് സൂപ്പുകളാണ്. വ്യത്യസ്തമായ സൂപ്പുകള്‍ കുടിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. ചിക്കന്‍ സൂപ്പാണ് അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം. ഇത് സഞ്ജുവിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണ്. ട്രയ്‌നറുടെ നിര്‍ദേശം അനുസരിച്ചുള്ള ഭക്ഷണ ക്രമമാണ് സഞ്ജു പിന്തുടരുന്നത്. പാലും മുട്ടയും സലാഡുകളും അദ്ദേഹത്തിന്റെ ഭക്ഷണ ക്രമത്തിലുണ്ട്. അരി ആഹാരങ്ങള്‍ സഞ്ജു പരമാവധി ഒഴിവാക്കാറുണ്ട്. പഴ വര്‍ഗങ്ങളും ഇലക്കറികളും സഞ്ജു കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.

ഓയില്‍, മധുരം അടങ്ങിയ ഭക്ഷണങ്ങളും സഞ്ജു ട്രയ്‌നറുടെ നിര്‍ദേശങ്ങള്‍ പ്രകാരം ഒഴിവാക്കുന്നുണ്ട്. പൊതുവേ വലിയ ആഹാര പ്രിയനല്ല സഞ്ജു. ഒരിക്കല്‍ യോയോ ടെസ്റ്റില്‍ സഞ്ജു പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് സഞ്ജു സാംസണെന്ന് പറയാം.

ബംഗ്ലാദേശിനെതിരേ കസറണം

സഞ്ജു സാംസണെ സംബന്ധിച്ച് ബംഗ്ലാദേശ് പരമ്പര അദ്ദേഹത്തിന് നിര്‍ണ്ണായകമാണ്. മികച്ച പ്രകടനം നടത്തി വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി സഞ്ജുവിന് നേരിടേണ്ടതായി വരും. ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഈ മികവ് ടി20 പരമ്പരയില്‍ ആവര്‍ത്തിക്കാനാവാത്ത പക്ഷം സഞ്ജുവിന് മുന്നോട്ടുള്ള യാത്ര പ്രയാസമായിരിക്കുമെന്ന് പറയാം.

Story first published: Saturday, September 28, 2024, 9:22 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+