For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവിന് ഏറ്റവും ഇഷ്ടം ഓപ്പണിങ്ങോ? എന്റെ ഉപദേശം അവന്‍ തള്ളി; പിതാവ് പറയുന്നു

കൊച്ചി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്. മൂന്നാം ടി20യില്‍ 111 റണ്‍സോടെയാണ് സഞ്ജു എല്ലാ വിരോധികളേയും ഞെട്ടിച്ചത്. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഗംഭീര ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗ ടി20 സെഞ്ച്വറിയെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി.

സഞ്ജു സാംസണിന്റെ കരിയറിലെ വലിയ വഴിത്തിരിവാണിതെന്ന് പറയാം. സഞ്ജു സാംസണ് ഇനി ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ അവസരങ്ങള്‍ ലഭിച്ചേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ടി20യില്‍ സഞ്ജു സാംസണിന് കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് പറയാം. ഇതുവരെ സഞ്ജുവിന് കാര്യമായി ലഭിക്കാതിരുന്ന ഓപ്പണര്‍ റോളിലാണ് ഇപ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരം ലഭിക്കുന്നതെന്ന് പറയാം.

സഞ്ജുവിന്റെ മിന്നല്‍ സെഞ്ച്വറിക്ക് പിന്നാലെ താരത്തിന്റെ കരിയറിനെക്കുറിച്ചും ഇഷ്ട ബാറ്റിങ് പൊസിഷനെക്കുറിച്ചും നല്‍കിയ ഉപദേശത്തെക്കുറിച്ചുമെല്ലാം പിതാവ് സാംസണ്‍ വിശ്വനാഥ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്റെ ഉപദേശം പോലും അവന്‍ തള്ളിക്കളഞ്ഞു

സഞ്ജുവിന് അവന്റേതായ ശൈലിയുണ്ട്. കരിയറില്‍ അല്‍പ്പം പിന്നോട്ട് പോയെന്ന് തോന്നിയ സമയത്ത് ഞാന്‍ അവനെ ഉപദേശിച്ചിരുന്നു. എടാ ക്രീസില്‍ കുറച്ച് നേരം പിടിച്ചുനിന്ന് അക്കൗണ്ടില്‍ റണ്‍സ് ചേര്‍ത്ത ശേഷം ആക്രമിക്കണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. എന്നാല്‍ അത് പറ്റില്ലെന്നാണ് അവന്‍ പറഞ്ഞത്. ആക്രമണ ബാറ്റിങ്ങാണ് അവന് ഇഷ്ടം. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്നതാണ് അവന്റെ രീതി. സഞ്ജു ഇവിടെവരെയെത്തിയതും ഇത്രയും ആരാധകരെ സൃഷ്ടിച്ചതും ഇതേ ശൈലിയിലൂടെയാണ്.

ഇപ്പോള്‍ അവന് പ്രതിഭക്കൊത്തുള്ള പ്രകടനം നടത്താന്‍ സാധിച്ചിരിക്കുകയാണ്. ഇനി ഇന്ത്യന്‍ ടീമിനൊപ്പം അവനെ തുടര്‍ച്ചയായി കാണാം. അവന്റെ പ്രകടനത്തില്‍ വലിയ അഭിമാനം തോന്നുന്നു. നേരത്തെ ഇന്ത്യന്‍ ടീമില്‍ ഗസ്റ്റ് റോളായിരുന്നു സഞ്ജുവിന്. വരുന്നു പോകുന്നു എന്ന അവസ്ഥയായതിനാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ പലപ്പോഴും അവന് സാധിക്കാതെ പോയി. എന്നാല്‍ ഇപ്പോഴത്തെ പ്രകടനം വലിയ കരുത്ത് നല്‍കുന്നതാണ്.

sanju samson gautam gambhir

ഓപ്പണിങ്ങാണ് അവന് കൂടുതല്‍ ഇഷ്ടം

സഞ്ജു സാംസണിന്റെ കരിയറില്‍ നിരവധി ബാറ്റിങ് പൊസിഷനില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഓപ്പണര്‍ മുതല്‍ ആറാം നമ്പറില്‍വരെ സഞ്ജു ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷന്‍ ഓപ്പണിങ്ങാണെന്നാണ് പിതാവ് സാംസണ്‍ വിശ്വനാഥ് പറയുന്നത്. 'അവന്‍ ചെറുപ്പം മുതല്‍ കൂടുതല്‍ ചെയ്തിരുന്നത് ഓപ്പണിങ്ങാണ്. ഡല്‍ഹിയില്‍ പരിശീലനം നടത്തുന്ന സമയത്ത് സഞ്ജു ഓപ്പണറും അവന്റെ ചേട്ടന്‍ ന്യൂബോളറുമായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ റോളില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. ഓപ്പണറായി ബാറ്റ് ചെയ്യാനാണ് അവന് കൂടുതല്‍ താല്‍പര്യം. ഇനിയും ഇതേ പൊസിഷനില്‍ കൂടുതല്‍ അവസരം ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ അവന് സാധിക്കും. സഞ്ജുവിന് ഇപ്പോഴാണ് അവന് ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിങ് റോള്‍ ലഭിച്ചതെന്ന് പറയാം. തുടര്‍ അവസരങ്ങള്‍ ലഭിച്ചാന്‍ അവന്‍ ശോഭിക്കും' സാംസണ്‍ വിശ്വനാഥ് പറഞ്ഞു.

ഗംഭീറിന് കീഴില്‍ സഞ്ജുവിന് വലിയ പ്രതീക്ഷ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതോടെയാണ് സഞ്ജു സാംസണിന് കൂടുതല്‍ പിന്തുണ ലഭിച്ചത്. രാഹുല്‍ ദ്രാവിഡ് പരിശീലകനായപ്പോള്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും അവസരം ലഭിക്കുന്നത് വളരെ വിരളമായായിരുന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായതോടെ ഓപ്പണര്‍ റോളില്‍ത്തന്നെ സഞ്ജുവിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു.

ഇന്ത്യന്‍ ടീമില്‍ ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പിതാവ് വിശ്വനാഥനും പ്രതീക്ഷിക്കുന്നത്. ഇനി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിനെ കൂടുതല്‍ കാണാന്‍ സാധിക്കുമെന്നാണ് വിശ്വനാഥന്‍ പറയുന്നത്.

Story first published: Monday, October 14, 2024, 7:43 [IST]
Other articles published on Oct 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+