Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: വീരു, രോഹിത്, അടുത്തത് സഞ്ജു? ഓപ്പണറായി സമയം തെളിയും! ഇതാ കാരണങ്ങള്‍

ടീം ഇന്ത്യക്കായി ഓപ്പണിങ് റോളില്‍ മിന്നിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായി ഞായറാഴ്ച തുടങ്ങാനിരിക്കുന്ന മൂന്നു മല്‍സരങ്ങുടെ ടി20 പരമ്പരയില്‍ അദ്ദേഹം ഓപ്പണറായി ഇറങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം. അഭിഷേക് ശര്‍മയ്‌ക്കൊപ്പമായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ അദ്ദേഹം ഓപ്പണറായി ക്രീസിലെത്തുക.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിലെ ഏക സ്‌പെഷ്യലിസ്റ്റ് ഓപ്പണറാണ് അഭിഷേക്. മറ്റാരും തന്നെ ഓപ്പണര്‍മാരായി സംഘത്തില്‍ ഇല്ലാത്തതു കാരണമാണ് സഞ്ജുവിനു ഈ റോള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്. സഞ്ജുവിനെ സംബന്ധിച്ച് ബാറ്ററെന്ന നിലയില്‍ തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാനുള്ള ഏറ്റവും മികച്ച അവസരം തന്നെയായിരിക്കും ഇത്.

ഓപ്പണിങ് റോളില്‍ വലിയ ഇന്നിങ്‌സുകള്‍ തന്നെ സഞ്ജുവില്‍ നിന്നും നമുക്കു കാണാന്‍ സാധിച്ചേക്കും. ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ മാത്രമല്ല, അദ്ദേഹം കന്നി ടി20 സെഞ്ച്വറി കുറിച്ചാലും അദ്ഭുതപ്പെടാനില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON

പവര്‍പ്ലേയുടെ ആനുകൂല്യം

ക്രീസിലെത്തിയാല്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഫോറുകളും സിക്‌സറുകളുമടിക്കാനുള്ള മിടുക്ക് സഞ്ജു സാംസണിനുണ്ട്. വളരെ അഗ്രസീവായി ഇന്നിങ്‌സ് തുടങ്ങാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. ഇതു കാരണം പലപ്പോഴും സഞ്ജു തുടക്കത്തില്‍ വിക്കറ്റ് പാഴാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ പവര്‍പ്ലേയില്‍ ഫീല്‍ഡ് നിയന്ത്രണമുള്ളതിനാല്‍ ഇതു അദ്ദേഹത്തിന്റെ ശൈലിയെ സഹായിക്കും.

വമ്പന്‍ ഷോട്ടുകളേക്കാള്‍ മികച്ച ടൈമിങോടെ ബൗണ്ടറികള്‍ കണ്ടെത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. ഇതു പവര്‍പ്ലേയില്‍ ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. മധ്യ ഓവറുകളില്‍ വലിയ ഷോട്ടുകള്‍ക്കു തുനിഞ്ഞ് ഡീപ്പില്‍ പലപ്പോഴും സഞ്ജു ക്യാച്ച് നല്‍കി പുറത്തായിട്ടുണ്ട്. എന്നാല്‍ പവര്‍പ്ലേയിലെ നിയന്ത്രണങ്ങള്‍ അദ്ദേഹം ഈ രീതിയില്‍ പുറത്താവാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.

സമ്മര്‍ദ്ദമില്ലാതെ കളിക്കാം

ഓപ്പണറായി ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സാധിക്കുമെന്നതാണ് സഞ്ജു സാംസണിനു മുതല്‍ക്കൂട്ടാവുന്ന രണ്ടാമത്തെ കാര്യം. പലപ്പോഴും ടീമിനു തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് അദ്ദേഹം ബാറ്റിങിനായി ക്രീസില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ പലപ്പോഴും മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് ടീമിനെ കരകയറ്റാന്‍ സഞ്ജുവിനു സാധിക്കാറില്ല.

എന്നാല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഇത്തരം തലവേദനകളൊന്നും അദ്ദേഹത്തിനുണ്ടാവില്ല. മധ്യനിരയില്‍ നിന്നും ഓപ്പണിങിലേക്കു വന്നപ്പോള്‍ വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവര്‍ക്കു ഗുണം ചെയ്തതും ഇതു തന്നെയാണ്. ബംഗ്ലാദേശിനെതിരേ ഓപ്പണറായി എത്തുമ്പോള്‍ സഞ്ജുവിനും ഇതു നേട്ടമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ കുറിക്കാന്‍ ഇതു അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

SANJU SAMSON

ഓപ്പണറുടെ റോളിലെ പ്രകടനം, ഫോം

അന്താരാഷ്ട്ര ടി20യില്‍ സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നു കാണാം. ടി20യില്‍ വെറും 19.30 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. 2022ല്‍ അയര്‍ലാന്‍ഡുമായുള്ള മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ശേഷം നേടിയ 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശ്രീലങ്കയ്‌ക്കെതിരേ അവസാനം കളിച്ച രണ്ടു ടി20കളിലും ഡെക്കായെങ്കിലും ദുലീപ് ട്രോഫിയില്‍ അദ്ദേഹം സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു.

കൂടാതെ സമാപിച്ച ഐപിഎല്ലിലും സഞ്ജു തകര്‍പ്പന്‍ ഫോമിലായിരുന്നു. കരിയറിലെ എക്കാലത്തെയും വലിയ റണ്‍വേട്ടയാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം നടത്തിയത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിനു ഇടം നേടിക്കൊടുത്തതും ഇതായിരുന്നു. ഇനി ബംഗ്ലാദേശുമായുള്ള പരമ്പരയിലും ഓപ്പണിങില്‍ പരമാവധി റണ്‍സ് അടിച്ചുകൂട്ടി കോച്ച് ഗൗതം ഗംഭീറും സെലക്ടര്‍മാരും തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയാവും സഞ്ജുവിന്റെ ലക്ഷ്യം.

Story first published: Thursday, October 3, 2024, 18:22 [IST]
Other articles published on Oct 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+