For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഓപ്പണറായി ഒരാള്‍ മാത്രം, ഈ ചൂതാട്ടം സഞ്ജുവിനുള്ള പണി തന്നെ! ഒതുക്കാനുള്ള പ്ലാനോ?

മുംബൈ: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണിങ് റോളിലേക്കു പ്രൊമോട്ട് ചെയ്യുന്നതിനു പിന്നില്‍ വലിയൊരു ചതിയുണ്ടെന്ന ആശങ്കയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത്. സഞ്ജുവിനെക്കൂടാതെ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്.

ഇഷാന്‍ കിഷന്‍ ഈ പരമ്പരയിലൂടെ ദേശീയ ടീമിലേക്കു തിരികെ വിളിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല. അടുത്ത ഞായാറാഴ്ച രാത്രി ഗ്വാളിയോറിലാണ് ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം നടക്കാനിരിക്കുന്നത്.

SANJU SAMSON

സഞ്ജു ഓപ്പണര്‍ തന്നെ?

ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ ഒരേയൊരു ഓപ്പണര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ഇതു യുവതാരം അഭിഷേക് ശര്‍മയാണ്. ഇതോടെയാണ് അദ്ദേഹത്തിനു പരമ്പരയില്‍ ഒരു ഓപ്പണിങ് പങ്കാളിയെ ഇന്ത്യക്കു തിരയേണ്ടതായി വന്നത്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരിലൊരാള്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഓപ്പണിങ് റോള്‍ ഏല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ രണ്ടു പേരും പരമ്പരയുടെ ഭാഗമല്ല.

സഞ്ജു സാംസണിനു തന്നെയായിരിക്കും ഓപ്പണിങ് റോള്‍ ലഭിക്കുകയെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനായി ഇതിനകം ചില ടി20കളില്‍ ഓപ്പണറായി കളിച്ചിട്ടുണ്ടെന്നതും ഈ റോളിലേക്കു അദ്ദേഹത്തെ ഫേവറിറ്റാക്കി മാറ്റുന്നു. ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും സഞ്ജു- അഭിഷേക് ജോടി തന്നെയായിരിക്കും ഓപ്പണര്‍മാരായി കളിച്ചേക്കുക.

സഞ്ജുവല്ലാതെ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി കളിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ്. നേരത്തേ ചില ടി20കളില്‍ അദ്ദേഹം ഓപ്പണ്‍ ചെയ്തിട്ടുമുണ്ട്. പക്ഷെ ഈ റോള്‍ സ്‌കൈ ഏറ്റെടുക്കാന്‍ സാധ്യത തീരെ കുറവാണ്. കാരണം സൂര്യയെ തുടക്കത്തില്‍ തന്നെ നഷ്ടമായാല്‍ അതു ഇന്ത്യക്കു വലിയ ക്ഷീണമായി മാറും. മാത്രമല്ല ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കേണ്ടതിനാല്‍ സൂര്യക്കു റിസ്‌ക്കുകളെടുക്കാനും സാധിക്കില്ല.

സഞ്ജു സൂക്ഷിക്കണം

ടി20 പരമ്പരയില്‍ ഓപ്പണിങ് റോള്‍ ലഭിച്ചാല്‍ ഇതു സഞ്ജു സാംസണ്‍ വളരെ സൂക്ഷിച്ചു തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അവസരം മുതലാക്കി മികച്ചൊരു സെഞ്ച്വറിയോ, ഒന്നോ രണ്ടോ ഫിഫ്റ്റികളോ കുറിക്കാനായാല്‍ അതു അദ്ദേഹത്തിന്റെ ടി20 കരിയറിനു വലിയ മൈലാജായിരിക്കും നല്‍കുക.

SANJU SAMSON

എന്നാല്‍ ഓപ്പണിങില്‍ ഫ്‌ളോപ്പായാല്‍ അതു സഞ്ജുവിന്റെ കരിയറിനു വലിയ ക്ഷീണമായി മാറുകയും ചെയ്യും. ഈ റോളില്‍ തിളങ്ങിയില്ലെങ്കില്‍ അദ്ദേഹത്തിനു ദേശീയ ടീമില്‍ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അതു ഇഷാന്റെ മടങ്ങിവരവിനു സഹായിക്കുകയും ചെയ്യും. അതിനാല്‍ സഞ്ജുവിനെ സംബന്ധിച്ച് ശരിക്കുമൊരു അഗ്നിപരീക്ഷ തന്നെയായിരിക്കും ടി20 പരമ്പരയിലെ ഓപ്പണിങ് റോള്‍.

സഞ്ജുവിന്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറാണെന്നു എല്ലാവര്‍ക്കുമറിയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം കൂടുതല്‍ റണ്‍സ് അടിച്ചെടുത്തിട്ടുള്ളതും ഈ പൊസിഷനിലാണ്. കൂടാതെ നാലാം നമ്പറും സഞ്ജുവിനു അനുയോജ്യമായ പൊസിഷനാണ്. എന്നിട്ടും ഇവ രണ്ടും നല്‍കാതെ സഞ്ജുവിനെ ഓപ്പണിങിലേക്കു കൊണ്ടുവരുന്നത് എന്തിനാണെന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്.

ഏറ്റവും അവസാനമായി അദ്ദേഹം ടി20യില്‍ ഓപ്പണറായി കളിച്ചത് ശ്രീലങ്കയുമായുള്ള കഴിഞ്ഞ പരമ്പരയിലാണ്. രണ്ടാമത്തെ മല്‍സരത്തിലാണ് സഞ്ജു ഓപ്പണറായി ഇറങ്ങിയത്. പക്ഷെ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.

അതിനു മുമ്പ് ടി20 ലോകകപ്പിനു മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തിലും സഞ്ജുവിനു ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. ഈ കളിയില്‍ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തു. എങ്കിലും നേരത്തേ അയര്‍ലാന്‍ഡിനെതിരേ ഓപ്പണറായി കളിച്ചപ്പോഴാണ് ടി20യില്‍ സഞ്ജു ആദ്യ ഫിഫ്റ്റി കുറിച്ചിട്ടുള്ളത്. ഇതേ രീതിയിലുള്ള പ്രകടനം തന്നെയായിരിക്കും ബംഗ്ലാദേശിനെതിരേയും അദ്ദേഹം ലക്ഷ്യമിടുന്നത്.

Story first published: Sunday, September 29, 2024, 11:09 [IST]
Other articles published on Sep 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+