Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സഞ്ജു- അഭിഷേക് ഓപ്പണിങ്!! ഇതു പൊളിക്കും, ടി20യില്‍ സര്‍പ്രൈസ് നീക്കം

ബംഗ്ലാദേശുമായി അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനു ഓപ്പണിങ് സ്ഥാനം ലഭിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മുന്‍നിര ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്ക്ബസാണ് (Cricbuzz) ടി20 പരമ്പരയില്‍ ഓപ്പണിങ് സ്ഥാനം സഞ്ജുവിനു ലഭിക്കാനിടയുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒക്ടോബര്‍ ആറു മുതലാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കുകയാണ്.

നിലവില്‍ ബംഗ്ലാദേശുമായി ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഇന്ത്യന്‍ ടീം. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയും സംഘവും 280 റണ്‍സിന്റെ വമ്പന്‍ വിജയവും സ്വന്തമാക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ കാണ്‍പൂരിലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കാനിരിക്കുന്നത്.

ISHAN KISHAN

ഇഷാന്‍ തിരിച്ചെത്തും

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഈ പരമ്പരയില്‍ വിശ്രമം നല്‍കും. കാരണം ടി20 പരമ്പരയ്ക്കു പിന്നാലെയാണ് ന്യൂസിലാന്‍ഡുമായി നാട്ടില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ കളിക്കാനിരിക്കുന്നത്. അതിനു ശേഷം സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ പര്യടനങ്ങളും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.

ഇഷാന്റെ മടങ്ങിവരവായിരിക്കും ടി20 ടീമിലെ ഏറ്റവും വലിയ ആകര്‍ഷണം. ദീര്‍ഘകാലമായി അദ്ദേഹം ഇന്ത്യന്‍ ടീം പ്ലാനുകളുടെ ഭാഗമല്ല. കഴിഞ്ഞ വര്‍ഷമവസാനത്തോടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി കളിച്ചത്. അതിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ മാറിനിന്നതോടെ താരം കുഴപ്പത്തിലാവുകയായിരുന്നു. ഇതോടെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ദേശീയ ടീമിലേക്കും പരിഗണിക്കപ്പെട്ടില്ല.

അടുത്തിടെ ബുച്ചി ബാബു ട്രോഫി, ദുലീപ് ട്രോഫി എന്നിവയില്‍ കളിച്ചുകൊണ്ട് ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇഷാന്‍ ഓരോ സെഞ്ച്വറി വീതം നേടി സെലക്ടര്‍മാരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും ഇഷാന്‍ ഇടം നേടിയിട്ടുണ്ട്.

സഞ്ജുവിനു എന്തുകൊണ്ട് ഓപ്പണിങ്?

റിഷഭ് പന്തിനു മാത്രമല്ല ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള ചില മുന്‍നിര താരങ്ങള്‍ക്കു കൂടി ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം നല്‍കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ടിലുള്ളത്. യുവ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ തുടങ്ങിവര്‍ക്കും ടി20 പരമ്പരയില്‍ വിശ്രമം നല്‍കും.

SANJU SAMSON

ഓപ്പണിങ് ജോടികളായ ഗില്ലിന്റെയും ജയ്‌സ്വാളിന്റെയും അഭാവത്തില്‍ ബംഗ്ലാദേശിനെതിരേ പുതിയ ഓപ്പണിങ് കോമ്പിനേഷനെ ഇന്ത്യക്കു പരീക്ഷിക്കേണ്ടായിവരും. ഈ റോളിലേക്കു ഒരാള്‍ സഞ്ജു സാംസണാണെങ്കില്‍ മറ്റൊരാള്‍ ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയായിരിക്കും. ടി20 ലോകകപ്പിനു ശേഷമുള്ള സിംബാബ്‌വെ പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അഭിഷേക്. സെഞ്ച്വറിയടക്കം നേടി അദ്ദേഹം സാന്നിധ്യമറിയിക്കുകയും ചെയ്തിരുന്നു.

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരായി വന്നാല്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പാണ്. കാരണം ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. അതിനാല്‍ തന്നെ ഈ ജോടി ക്രീസില്‍ നിലയുറപ്പിച്ചാല്‍ റണ്‍മഴ തന്നെ പ്രതീക്ഷിക്കാം.

കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയിലെ ഒരു കളിയില്‍ സഞ്ജുവിനെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചിരുന്നു. രണ്ടാം ടി20യിലായിരുന്നു ഇത്. പക്ഷെ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയായിരുന്നു. ബംഗ്ലാദേശിനെതിരേ വീണ്ടും ഈ റോള്‍ ലഭിച്ചാല്‍ അതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം.

Story first published: Wednesday, September 25, 2024, 18:18 [IST]
Other articles published on Sep 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+