IND vs BAN: സഞ്ജു ഈസ് ബാക്ക്, ഓപ്പണിങ്ങില്‍ കസറി; ഷോട്ടുകള്‍ ക്ലാസിക്; ആരാധകര്‍ ഹാപ്പി
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്കായി ബാറ്റിങ്ങില്‍ തിളങ്ങി സഞ്ജു സാംസണ്‍. ഓപ്പണര്‍ റോളിലേക്ക് സഞ്ജു സാംസണെത്തിയപ്പോള്‍ ആശങ്കകളേറെയായിരുന്നു. ശ്രീലങ്കന്‍ പരമ്പരയിലെ സഞ്ജു സാംസണിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ സഞ്ജുവിന്റെ പ്രകടനം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടാന്‍ സഞ്ജുവിന് സാധിച്ചുവെന്ന് തന്നെ പറയാം.
19 പന്തുകള്‍ നേരിട്ട് 29 റണ്‍സോടെയാണ് സഞ്ജു മിന്നിച്ചത്. 152.63 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു കൈയടി നേടിയത്. വലിയ സ്‌കോറിലേക്കുയരനായില്ലെങ്കിലും ഇന്ത്യക്ക് അടിത്തറ പാകിയ ശേഷമാണ് സഞ്ജു സാംസണ്‍ മടങ്ങിയതെന്ന് പറയാം. ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ സാധിച്ചില്ലെങ്കിലും നിര്‍ണ്ണായ സംഭാവനകളോടെ മികവ് കാട്ടാന്‍ സഞ്ജുവിന് സാധിച്ചുവെന്ന് തന്നെ പറയാം,
ക്ലാസിക് ഷോട്ടുകളോടെ കസറി
സഞ്ജു സാംസണ്‍ തുടങ്ങിയത് തന്നെ മനോഹരമായ സ്‌ട്രെയ്റ്റ് ഡൈവിലൂടെയാണ്. ബൗളര്‍മാരുടെ വേഗതയെ മുതലാക്കി മികച്ച ടൈമിങ്ങോടെ കളിക്കാന്‍ സഞ്ജുവിന് സാധിച്ചു. ഓഫ് ഡ്രൈവടക്കം അത്ഭുതപ്പെടുത്തുന്ന ടൈമിങ്ങോടെ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിനായി. ഓപ്പണിങ്ങിലേക്കെത്തുമ്പോള്‍ സഞ്ജു പതറുമെന്ന് കരുതിയവരുടെ വായടപ്പിക്കുന്ന തരത്തില്‍ മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
സ്പിന്നര്‍ക്കെതിരേ കടന്നാക്രമിക്കാന്‍ ശ്രമിച്ച് ടൈമിങ് പിഴച്ചാണ് സഞ്ജു പുറത്തായത്. എന്നാല്‍ ഭേദപ്പെട്ട പ്രകടനത്തോടെ അഭിമാനിക്കാവുന്ന പ്രകടനം തന്നെ നടത്താന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജുവിന് ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. തുടര്‍ അവസരങ്ങള്‍ അദ്ദേഹത്തിന് നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ക്ഷമയോടെയുള്ള പ്രകടനം
ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. രണ്ട് മത്സരത്തിലും പിച്ചിനെ മനസിലാക്കാതെ കടന്നാക്രമിക്കാന്‍ ശ്രമിച്ച് സഞ്ജു വിക്കറ്റ് തുലക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഈ പിഴവ് നികത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ക്ഷമയോടെ തുടങ്ങുകയും മോശം ബോളുകളെ തിരഞ്ഞാക്രമിക്കാനും സഞ്ജുവിന് സാധിച്ചു. രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു.
നായകനെന്ന നിലയില്‍ കാട്ടേണ്ട പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ് നില്‍ക്കുന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജു നടത്തിയതെന്ന് പറയാം. വലിയ സമ്മര്‍ദ്ദം സഞ്ജുവിന് മുകളിലുണ്ടായിരുന്നു. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ലെന്ന് സഞ്ജുവിന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലും മികച്ച പ്രകടനത്തോടെ കൈയടി നേടാന്‍ സഞ്ജുവിന് സാധിച്ചു.
സഞ്ജുവിന്റെ പ്രകടനം ആരാധകരേയും തൃപ്തിപ്പെടുത്തുന്നതാണ്. മാച്ച് വിന്നറാവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെങ്കിലും സഞ്ജുവിന്റെ പ്രകടനം ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നുവെന്ന് തന്നെ പറയാം. വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ സഞ്ജുവിനായി.
ഇന്ത്യക്ക് ഗംഭീര ജയം
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ അനായാസ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സില്‍ പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ 49 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് വിജയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സോടെ പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും 29 റണ്‍സ് വീതം നേടി നിര്‍ണ്ണായക പ്രകടനം നടത്തി. വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷ്ദീപ് സിങ്ങും മൂന്ന് വിക്കറ്റുകള്‍ വീതം നേടി കൈയടി നേടി.
പ്ലേയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (c), റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്
ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, ഷൊറിഫുല്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications