Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 4,4,6, സഞ്ജു ഷോ! 22 ബോളില്‍ ഫിഫ്റ്റി; ടസ്‌കിനെ പൊങ്കാലയിട്ടു; വമ്പന്‍ റെക്കോഡ്

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. സഞ്ജു സാംസണെ സംബന്ധിച്ച് നിര്‍ണ്ണായകമായ മത്സരമാണിത്. ആദ്യ മത്സരത്തില്‍ 29 റണ്‍സിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സും പുറത്തായ സഞ്ജുവിന് മൂന്നാം മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ നേടേണ്ടത് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ അത്യാവശ്യമായിരുന്നു. ഈ സമ്മര്‍ദ്ദത്തോടെ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു തകര്‍പ്പന്‍ ബാറ്റിങ്ങോടെ പ്രതീക്ഷ കാത്തിരിക്കുകയാണ്.

ആദ്യ ഓവറില്‍ സ്പിന്നറെ ഇട്ട് ബംഗ്ലാദേശ് സഞ്ജുവിനെ പരീക്ഷിച്ചെങ്കിലും ശ്രദ്ധയോടെ കളിച്ച് സഞ്ജു പതിയെ നിലയുറപ്പിച്ചു. പിന്നീടങ്ങോട്ട് സഞ്ജുവിന്റെ ബാറ്റിങ് വിസ്മയിപ്പിക്കുകയായിരുന്നു. ടസ്‌കിന്‍ അഹമ്മദിനേയും മുസ്തഫിസുര്‍ റഹ്‌മാനേയും ഉള്‍പ്പെടെ പവര്‍പ്ലേയില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. സഞ്ജുവിന്റെ ക്ലാസ് വ്യക്തമാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദില്‍ കണ്ടത്.

ടസ്‌കിന്‍ അഹമ്മദിനെ പൊങ്കാലയിട്ടു

ബംഗ്ലാദേശിന്റെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ടസ്‌കിന്‍ അഹമ്മദ്. രണ്ടാം ഓവറില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്തോ ടസ്‌ക്കിനെ പന്തേല്‍പ്പിക്കുകയായിരുന്നു. സഞ്ജുവിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ടസ്‌കിനെ തുടര്‍ച്ചയായി നാല് ബൗണ്ടറികളോടെയാണ് സഞ്ജു മടക്കി അയച്ചത്. ആദ്യത്തെ രണ്ട് പന്തും ഡോട്ടാക്കിയ ശേഷം തുടര്‍ച്ചയായി നാല് പന്തുകള്‍ സഞ്ജു ബൗണ്ടറി കടത്തുകയായിരുന്നു. നല്ല തുടക്കത്തെ നന്നായി മുതലാക്കാന്‍ സഞ്ജുവിനായി.

കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ സഞ്ജു ഈ കുറവ് പരിഹരിച്ചു. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ കടന്നാക്രമിച്ച് സഞ്ജുവിന്റെ പ്രതിഭ വെളിവാക്കുന്ന പ്രകടനമാണ് ഹൈദരാബാദില്‍ കാഴ്ചവെച്ചതെന്ന് പറയാം. എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പര്‍ നടത്തിയിരിക്കുന്നത്.

22 പന്തില്‍ അര്‍ധ സെഞ്ച്വറി

വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്ന സഞ്ജു 22 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എട്ട് ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റി. ഇതോടെ വമ്പന്‍ റെക്കോഡിലേക്കും പേര് ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ ഇന്ത്യക്കാരന്റെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് സഞ്ജു സാംസണ്‍ പേരിലാക്കിയിരിക്കുകയാണ്. 4, 4, 6 എന്നിങ്ങനെ വമ്പന്‍ ഷോട്ടുകള്‍ കളിച്ചാണ് സഞ്ജു തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

sanju samson

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിച്ച് ബൗളര്‍മാര്‍ക്ക് മുകളില്‍ സര്‍വാധിപത്യം നേടുന്ന ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവെച്ചത്. ഫോമിലേക്കെത്തിയാല്‍ തനിക്ക് എന്താണ് സാധിക്കുകയെന്ന് തെളിയിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. മികച്ച ഫുട് വര്‍ക്കുകളിലൂടെയാണ് സഞ്ജു സ്‌കോര്‍ ഉയര്‍ത്തിയത്.

ഏറെക്കാലത്തിന് ശേഷമാണ് സഞ്ജുവില്‍ നിന്ന് ഇത്തരത്തിലൊരു മനോഹരമായ പ്രകടനം കാണുന്നത്. അത്ഭുകരമായ ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് സഞ്ജു ഷോ. വിമര്‍ശനങ്ങള്‍ കേട്ട് തന്റെ വെടിക്കെട്ട് ശൈലി ഉപേക്ഷിക്കാന്‍ മനസ് കാട്ടാതെ സഞ്ജു ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നതാണ് ഹൈദരാബാദില്‍ കണ്ടത്.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c) നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, രവി ബിഷ്‌നോയ്

ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്തോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Saturday, October 12, 2024, 19:52 [IST]
Other articles published on Oct 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+