For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജു ഒരു ടീമില്‍ മാത്രം!! 2 ടീമിലും സ്ഥാനം വെറും 8 പേര്‍ക്ക്, സാധ്യത ഇങ്ങനെ

വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ആരാധകര്‍ക്കു ഇന്ത്യന്‍ ടീമിന്റെ ഒരു മല്‍സരം ഉടനെയന്നും കാണാന്‍ സാധിക്കില്ല. ഇതിനായി ആഗസ്റ്റ് പകുതിയെങ്കിലും കാത്തിരിക്കേണ്ടതായി വരും. കാരണം ടീം ഇന്ത്യ ഇപ്പോള്‍ ടെസ്റ്റ് മല്‍സരങ്ങളുടെ ചൂടിലാണ്. രണ്ടു മാസത്തിലേറെ നീളുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇപ്പോള്‍ ടീം. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് അവിടെ ടീം ഇന്ത്യ കളിക്കുക.

അതിനു ശേഷമാണ് വൈറ്റ് ബോള്‍ പരമ്പരകളില്‍ ടീം ശ്രദ്ധ കേന്ദ്രീകരിക്കുക. ബംഗ്ലാദേശുമായി അവരുടെ നാട്ടില്‍ മൂന്നു വീതം ഏകദിന, ടി20 പരമ്പരകളാണ് ടീമിനെ കാത്തിരിക്കുന്നത്. ഇവയ്ക്കുള്ള ടീമുകളെ അടുത്ത മാസം മധ്യത്തോടെ പ്രഖ്യാപിച്ചേക്കുകയും രണ്ടു വ്യത്യസ്ത ലുക്കിലുള്ള ടീമുകളെയാവും അവിടെ ഇന്ത്യ അണിനിരത്തുക.

രണ്ടു പരമ്പരകളിലും ടീമിന്റെ ഭാഗമാവുക കുറച്ചു പേരായിരിക്കും. ബാക്കിയുളളവരാവട്ടെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ മാേ്രത ഉള്‍പ്പെടാന്‍ സാധ്യതയുള്ളൂ. രണ്ടു ടീമുകളുടെയും ഭാഗമാവാനിടയുള്ളവരും ഏതെങ്കിലും ഒരു ടീമില്‍ മാത്രം സ്ഥാനം ലഭിക്കാനിടയുള്ളവരും ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

ROHIT KOHLI BUMRAH

ഇവര്‍ ഒരു ടീമില്‍ മാത്രം

ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യയുടെ ഏതെങ്കിലുമൊരു ടീമില്‍ മാത്രം സ്ഥാനം ലഭിക്കാനിടയുള്ളവരെയെടുത്താല്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ജിതേഷ് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ശിവം ദുബെ എന്നിവരെയെല്ലാം നമുക്കു കാണാം.

രോഹിത്, കോലി, ജഡേജ എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്മാരായി മണിക്കൂറുകള്‍ക്കകം തന്നെ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ബംഗ്ലാദേശിലേക്കുള്ള ടി20 പരമ്പരയില്‍ മൂന്നു വെറ്ററന്‍മാരെയും കാണില്ല. എന്നാല്‍ ഏകദിനത്തില്‍ ഇവരെയെല്ലാം ടീമില്‍ കാണാം.

ശ്രേയസ് കുറച്ചു കാലമായി ടി20 പ്ലാനുകളുടെ ഭാഗമല്ല. കഴിഞ്ഞ ഐപിഎല്ലിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്തി അദ്ദേഹം ടി20 ടീമിലേക്കും അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും ബംഗ്ലാദേശില്‍ ടീമിലുണ്ടാവുമോയെന്നതു സംശയമാണ്. കാരണം ടി20യില്‍ ഒരുപാട് പേര്‍ പല റോളുകളിലേക്കും മല്‍സരരംഗത്തുണ്ട്.

അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളില്‍ മൂന്നു സെഞ്ച്വറികള്‍ കുറിച്ച സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. അതിനാല്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹത്തെ തീര്‍ച്ചയായും ടീമില്‍ കാണാം. പക്ഷെ ഏകദിന ടീമില്‍ സഞ്ജു അവസരം പ്രതീക്ഷിക്കേണ്ടതില്ല.

ഈ റോള്‍ സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുലില്‍ ഭദ്രമാണ്. രാഹുലും റിഷഭ് പന്തുമായിരിക്കും ഏകദിനത്തിലെ വിക്കറ്റ് കീപ്പര്‍മാര്‍. സഞ്ജുവിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമിലേക്കു വരാനിടയുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷറുടെ റോളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ജിതേഷിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയേക്കും.

ബുംറയെ ഏകദിന പരമ്പരയില്‍ മാത്രമേ ഇന്ത്യ കളിപ്പിക്കാനിടയുള്ളൂ. ടി20യില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചേക്കും. സൂര്യയും തിലകും ദുബെയുമെല്ലാം ടി20 സ്‌പെഷ്യലിസ്റ്റുകളാണ്. അതിനാല്‍ ഏകദിന പരമ്പരയില്‍ ഇവരുടെ സാന്നിധ്യവുമുണ്ടായില്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഫ്‌ളോപ്പായതിനാല്‍ മുന്‍നിര പേസര്‍ മുഹമ്മദ് ഷമിയെ രണ്ടു ടീമുകളിലും കാണാന്‍ സാധ്യതയില്ല.

GILL JAISWAL

രണ്ടു ടീമിലും ആരെല്ലാം?

ബംഗ്ലാദേശ് പര്യടനത്തില്‍ ഏകദിന, ടി20 ടീമുകളില്‍ ഇടം ലഭിക്കുക കുറച്ചു പേര്‍ക്കു മാത്രമായിരിക്കും. ഓപ്പണിങ് ജോടികളും യുവ സൂപ്പര്‍ താരങ്ങളുമായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ് ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട രണ്ടു പേര്‍. ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍സിയും ഗില്ലിനു തന്നൊയിരിക്കും.

ഇവരെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരെയും രണ്ടു വൈറ്റ് ബോള്‍ ടീമുകളിലും ഉറപ്പായും കാണാം. യുവ പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയും രണ്ടു ടീമുകളിലുമുണ്ടാവും. സൂപ്പര്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമാണ് രണ്ടു ടീമുകള്‍ക്കായും കളിക്കാനിടയുള്ള മറ്റു രണ്ടു പേര്‍.

Story first published: Sunday, June 15, 2025, 14:26 [IST]
Other articles published on Jun 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+