For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവല്ല, ഓപ്പണറാവുക റിങ്കു സിങ്!! ഞെട്ടിച്ച് മുന്‍ താരം, പറഞ്ഞത് ഈ കാരണം

മുംബൈ: ബംഗ്ലാദേശുമായി ഈയാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ സഞ്ജുവിനു ഈ റോള്‍ ലഭിച്ചേക്കില്ലെന്നും പകരം മറ്റൊരാളാണ് ഓപ്പണിങ് സ്ഥാനത്തേക്കു വരികയെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ യുവതാരം അഭിഷേക് ശര്‍മയാണ്. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കു അദ്ദേഹത്തിന്‍റെ ഓപ്പണിങ് പങ്കാളിയെ തിരയേണ്ടതായി വന്നിരിക്കുന്നത്. സഞ്ജുവായിരിക്കും ഓപ്പണിങിലേക്കു വരുമന്ന സൂചനകള്‍ ശക്തമാണ്. ഇതിനിടെയാണ് ഈ നീക്കം സംഭവിച്ചേക്കില്ലെന്നു കരീം അഭിപ്രായപ്പെട്ടിരിക്കുന്നത്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

ഓപ്പണറായി റിങ്കു?

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു സാംസണിനു പകരം യുവ ഫിനിഷര്‍ റിങ്കു സിങായിരിക്കും ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പേട്ടേക്കുകയെന്നാണ് സാബ കരീമിന്റെ നിരീക്ഷണം.

അഭിഷേക് ശര്‍മയ്‌ക്കൊപ്പം ടി20 പരമ്പരയില്‍ റിങ്കു സിങ് ഓപ്പണറായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യന്‍ ടീമിനായി ഇതുവരെ റിങ്കുവിനു ലഭിച്ചിട്ടുള്ള അവസരങ്ങള്‍ നോക്കിയാല്‍ അദ്ദേഹം ആറാമനായോ, ഏഴാമനായോ ആയിട്ടാണ് കളിച്ചിട്ടുള്ളത്. ബാറ്റിങില്‍ തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ മതിയായ ബോളുകള്‍ റിങ്കുവിനു ഇനിയും ലഭിച്ചിട്ടില്ല.

റിങ്കു സിങ് ഒരു കംപ്ലീറ്റ് പ്ലെയറാണ്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും, കൂടുതല്‍ ബോളുകള്‍ നേരിടാന്‍ സാധിക്കുകയും ചെയ്താല്‍ ടീമിനു കൂടുതല്‍ മൂല്യമേകാന്‍ അദ്ദേഹത്തിനു സാധിക്കും. അതുകൊണ്ടു തന്നെ ടി20 പരമ്പരയില്‍ റിങ്കു- അഭിഷേക് ഓപ്പണിങ് കോമ്പിനേഷന്‍ കാണാനുള്ള സാധ്യത കൂടുതലാണെന്നും കരീം വ്യക്തമാക്കി.

റിങ്കു ഓപ്പണറായിട്ടുണ്ടോ?

റിങ്കു സിങ് കരിയറില്‍ ഇതുവരെ ഒരു ഫോര്‍മാറ്റിലും, ഒരു ടീമിനു വേണ്ടിയും ഓപ്പണറായി കളിച്ചിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കരിയറില്‍ അദ്ദേഹം ബാറ്റ് ചെയ്ത ഏറ്റവുമുയര്‍ന്ന പൊസിഷന്‍ മൂന്നാം നമ്പറാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് റിങ്കു വണ്‍ഡൗണായി ബാറ്റ് ചെയ്തത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയായിരുന്നു ഇത്. 11 ബോളില്‍ 11 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയുമായിരുന്നു. അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ റിങ്കുവിനെ ഓപ്പണറാക്കിയുള്ള ചൂതാട്ടത്തിനു ഇന്ത്യ മുതിരാനുള്ള സാധ്യതയും വളരെ കുറവാണ്.

RINKU SINGH

ഓപ്പണറായി സഞ്ജുവിന്റെ പ്രകടനം

സഞ്ജു സാംസണിന്റെ കാര്യമെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും അദ്ദേഹം കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണറായി കളിച്ചു കഴിഞ്ഞു. ഈ വര്‍ഷം ദേശീയ ടീമിനായി രണ്ടു തവണയാണ് സഞ്ജു ഓപ്പണറായത്. രണ്ടിലും അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തു.

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഏക സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേയാണ് സഞ്ജു ആദ്യം ഓപ്പണ്‍ ചെയ്തത്. പക്ഷെ ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു. അതിനു ശേഷം ശ്രീലങ്കയുമായുള്ള അവസാന ടി20 പരമ്പരയിലും അദ്ദേഹത്തിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചു. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയായിരുന്നു. എന്നാല്‍ ടി20യില്‍ ഇന്ത്യക്കായി സഞ്ജുവിന്റെ കന്നി ഫിഫ്റ്റി ഓപ്പണറായി കളിച്ചപ്പോഴായിരുന്നു. അയര്‍ലാന്‍ഡിനെതിരേയായിരുന്നു ഇത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമുകള്‍ക്കായി ഇതിനകം 23 മല്‍സരങ്ങളില്‍ അദ്ദേഹം ഓപ്പണറായിട്ടുണ്ട്. ഇവയില്‍ നിന്നും 135 സ്‌ട്രൈക്ക് റേറ്റില്‍ 559 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

Story first published: Monday, September 30, 2024, 10:39 [IST]
Other articles published on Sep 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+