Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സഞ്ജുവോ അതോ സൂപ്പര്‍മാനോ, കീപ്പിങ്ങില്‍ സൂപ്പര്‍ ഡൈവ്; വീഡിയോ വൈറല്‍

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇടം പിടിച്ചത് സഞ്ജു സാംസണാണ്. ബാറ്റിങ്ങില്‍ ഓപ്പണായും സ്ഥാനം നേടിയ സഞ്ജുവിന് ബംഗ്ലാദേശ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ശ്രീലങ്കയ്‌ക്കെതിരേ നിരാശപ്പെടുത്തിയ സഞ്ജുവിന് ബംഗ്ലാദേശ് പരമ്പര നിര്‍ണ്ണായകമാണെന്നിരിക്കെ വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ ഡൈവിങ്ങുമായി കൈയടി നേടിയിരിക്കുകയാണ് സഞ്ജു. ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ബൗളിങ്ങാണ് തിരഞ്ഞെടുത്തത്.

ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. അര്‍ഷ്ദീപ് സിങ് തകര്‍പ്പന്‍ തുടക്കം ഇന്ത്യക്ക് നല്‍കി. രണ്ട് വിക്കറ്റുകളുമായി അദ്ദേഹം തുടക്കത്തിലേ ബംഗ്ലാദേശിനെ ഞെട്ടിച്ചു. ഇന്ത്യയുടെ ബൗളര്‍മാര്‍ ഗംഭീര പ്രകടനത്തോടെ കൈയടി നേടിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ സഞ്ജു നല്‍കിയ വലിയ പിന്തുണ കൈയടി അര്‍ഹിക്കുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

നാലാം ഓവറില്‍ ഡൈവിങ് സേവ്

ഹാര്‍ദിക് പാണ്ഡ്യയാണ് നാലാം ഓവര്‍ എറിയാനെത്തിയത്. ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ക്രീസില്‍ നില്‍ക്കവെ ഓവറിലെ നാലാം പന്തിലാണ് സഞ്ജുവിന്റെ മിന്നല്‍ സേവ്. ലെഗ് സൈഡിലെത്തിയ പന്ത് ഷാന്റോയെ ദേഹത്ത് തട്ടി കടന്ന് പോയി. ബൗണ്ടറി പോകുമെന്ന് കരുതിയ പന്തിനെ സൂപ്പര്‍മാര്‍ ഡൈവിലൂടെ സഞ്ജു തട്ടിയിടുകയായിരുന്നു. ഇതോടെ ബൗണ്ടറി പോകേണ്ടിയിരുന്ന പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്.

ഞൊടിയിടയില്‍ സഞ്ജു സാംസണ്‍ പന്ത് തട്ടിയകറ്റി. കൈയിലൊതുക്കാന്‍ സാധിച്ചില്ലെങ്കിലും ഗ്ലൗസില്‍ തട്ടി പന്തിന്റെ വേഗം നിയന്ത്രിച്ചതാണ് ബൗണ്ടറിയാകാതെ തടുത്തത്. സഞ്ജുവിന്റെ ഡൈവിങ് സേവ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ഇന്ത്യ ടി20യില്‍ ഒന്നാം നമ്പര്‍ കീപ്പറാക്കി നിലനിര്‍ത്തണമെന്നും തുടര്‍ അവസരങ്ങള്‍ നല്‍കണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിന്റെ സേവ് ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.

ind vs ban

തുടര്‍ അവസരങ്ങള്‍ വേണം

സഞ്ജു സാംസണ്‍ മികച്ച താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. സഞ്ജുവിന്റെ പ്രതിഭയെ എല്ലാവരും വാഴ്ത്തുമ്പോഴും പലപ്പോഴും പ്രതിഭക്കനുസരിച്ച് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങുന്നില്ലെന്ന ആക്ഷേപമുണ്ട്. എന്നാല്‍ സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ നല്‍കാത്തതാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ പിന്നോട്ട് പോകാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീലങ്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയ സഞ്ജുവിന് ബംഗ്ലാദേശിനെതിരേ വീണ്ടും വിളി നല്‍കിയത് അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നു.

ഇത്തവണ ഓപ്പണര്‍ റോളില്‍ അവസരം ലഭിക്കുന്നതും സഞ്ജുവിനെ സംബന്ധിച്ച് പോസിറ്റീവാണ്. ഇത് മുതലാക്കി മുന്നോട്ട് പോകാന്‍ സഞ്ജുവിന് സാധിക്കണം. ഇതിന് തുടര്‍ അവസരങ്ങള്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. സഞ്ജുവിനത് ലഭിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം. എന്തായാലും സമീപകാലത്തെ സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. വിക്കറ്റിന് പിന്നില്‍ തിളങ്ങിയ സഞ്ജുവിന് ബാറ്റിങ്ങിലും തിളങ്ങാന്‍ സാധിക്കേണ്ടത് അത്യാവശ്യമാണ്.

പ്ലേയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (c), റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്

ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, ഷൊറിഫുല്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Sunday, October 6, 2024, 19:59 [IST]
Other articles published on Oct 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+