Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ടി20ക്ക് സൂര്യകുമാര്‍ ഉണ്ടായേക്കില്ല, പരിക്ക് പണികൊടുത്തു! പകരക്കാരനാവാന്‍ സഞ്ജു?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര വരാനിരിക്കുന്നത് ബംഗ്ലാദേശിനെതിരേയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സര ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ടെസ്റ്റ് പരമ്പരയില്‍ പരിശീലകനായ ഗൗതം ഗംഭീര്‍ എന്തെല്ലാം പരീക്ഷണമാവും നടത്തുകയെന്നത് കണ്ടറിയണം. ടി20യില്‍ കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് രണ്ട് മത്സരത്തില്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ രണ്ട് മത്സരത്തിലും താരം ഡെക്കിനാണ് മടങ്ങിയത്. ഒരു മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. ഇതോടെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ടി20യില്‍ ഇന്ത്യയുടെ നായകനായ സൂര്യകുമാര്‍ യാദവ് ബംഗ്ലാദേശിനെതിരേ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

നിലവില്‍ പരിക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. സൂര്യകുമാറിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഗൗതം ഗംഭീര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സൂര്യയോട് ദുലീപ് ട്രോഫി കളിക്കാന്‍ നിര്‍ദേശിച്ചത്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ സൂര്യ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചെങ്കിലും താരം പരിക്കിന്റെ പിടിയിലാണ്. പരിക്ക് ഗുരുതരമല്ലെങ്കിലും ബംഗ്ലാദേശ് പരമ്പരയില്‍ പൂര്‍ണ്ണമായ വിശ്രമം നല്‍കാനാണ് സാധ്യത.

സൂര്യകുമാര്‍ കളിക്കാത്ത പക്ഷം സഞ്ജു സാംസണിന് പകരക്കാരനായി അവസരം ലഭിക്കാന്‍ സാധ്യതകളുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ഇനിയുള്ള എല്ലാ അവസരങ്ങളും വളരെ നിര്‍ണ്ണായകമാണ്. ഏകദിന ടീമില്‍ നിലവില്‍ സഞ്ജുവിന് അവസരമില്ല. 50ന് മുകളില്‍ ശരാശരി ഏകദിനത്തിലുണ്ടെങ്കിലും ഗംഭീറിന്റെ ഏകദിന പദ്ധതികള്‍ക്ക് പുറത്താണ് സഞ്ജുവിന്റെ സ്ഥാനം. ടി20യിലാണ് സഞ്ജുവിന് ഗംഭീര്‍ കൂടുതല്‍ സ്ഥാനം നല്‍കുന്നത്.

ishan kishan ind vs ban

എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയിലെ നാണംകെട്ട പ്രകടനം സഞ്ജുവിന്റെ ടി20യിലേക്കുള്ള തിരിച്ചുവരവ് സാധ്യതയും കുറച്ചിരിക്കുകയാണ്. സൂര്യകുമാറിന്റെ അഭാവത്തില്‍ ടോപ് ഓഡറിലേക്ക് സഞ്ജുവിന് അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസരം ലഭിച്ചാല്‍ സഞ്ജുവിന്റെ നിലനില്‍പ്പിന് പരമ്പരയില്‍ കസറേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം സഞ്ജുവിന് ഇന്ത്യന്‍ ടീമിലെ സീറ്റ് എന്നെന്നേക്കുമായി നഷ്ടമായേക്കും.

എന്നാല്‍ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ ടി20 ടീമിലേക്കെത്താന്‍ സാധ്യത കൂടിയിരിക്കുകയാണ്. ഇഷാന്‍ ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായി. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ഇഷാന്‍ തിരിച്ചുവരവ് സാധ്യത സജീവമാക്കിയിരിക്കുകയാണ്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി. സെഞ്ച്വറിക്കരികെ തുടര്‍ സിക്‌സുകളടക്കം പറത്തി ഇഷാന്‍ കരുത്ത് കാട്ടിയിരുന്നു.

സഞ്ജു സാംസണ്‍ ദുലീപ് ട്രോഫിയില്‍ കളിക്കുന്നില്ലെങ്കിലും ഇഷാന്‍ കളിക്കുന്നുണ്ട്. ഇഷാന് ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം നടത്താനായാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് ഇഷാന് തിരിച്ചെത്താനുള്ള അവസരം ലഭിച്ചേക്കും. ഇന്ത്യയ്ക്ക് മുന്നില്‍ ഇനി വലിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റിഷഭ് പന്ത് ബംഗ്ലാദേശിനെതിരേ ടി20 പരമ്പര കളിക്കാന്‍ സാധ്യത കുറവാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര മുന്നില്‍ക്കണ്ട് റിഷഭ് പന്തിന് വിശ്രമം നല്‍കിയേക്കും.

അങ്ങനെ വന്നാല്‍ സഞ്ജു സാംസണും ഇഷാനും ടി20 പരമ്പര കളിക്കാനാണ് സാധ്യത. ദ്രുവ് ജുറേലിനെ ടി20 പരമ്പരയിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. കെ എല്‍ രാഹുലിനും ടി20യില്‍ ഇടം ലഭിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവും ഇഷാനും ഇന്ത്യയുടെ ടി20 പരമ്പരയില്‍ ഇടം നേടിയേക്കും. എന്തായാലും സൂര്യകുമാറിന്റെ പരിക്ക് സഞ്ജുവിന് തിരിച്ചുവരവിന് വഴി തുറക്കുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, September 4, 2024, 7:58 [IST]
Other articles published on Sep 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+