Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ടി20 പരമ്പരയില്‍ സഞ്ജു നായകന്‍? സീനിയേഴ്‌സ് ഉണ്ടാവില്ല! ഇന്ത്യയുടെ പദ്ധതി ഇതാണ്

മുംബൈ: ഇടവേളക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പുനരാരംഭിക്കുകയാണ്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയോടെയാവും ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുക. ഇതിന് ശേഷം ഇന്ത്യ മൂന്ന് മത്സര ടി20 പരമ്പരയും ബംഗ്ലാദേശിനെതിരേ കളിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ശക്തമായ ടീമിനെയാവും ഇറക്കുക. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ഇന്ത്യ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍താരങ്ങളെയെല്ലാം കളിപ്പിച്ച് ഓസീസ് പരമ്പരക്കായി തയ്യാറെടുപ്പിക്കാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇതിന് ശേഷം നടക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിവരം. ഓസീസ് പരമ്പരക്ക് മുമ്പ് താരങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതും വിശ്രമം അനുവദിച്ച് മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ടി20 പരമ്പരയില്‍ യുവതാരങ്ങള്‍ക്കാവും അവസരം.

സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടി20 നായകന്‍. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സൂര്യക്ക് ഇടമില്ല. എന്നാല്‍ ഗൗതം ഗംഭീര്‍ സൂര്യയെ ടെസ്റ്റ് കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് കണ്ടേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കും. ശുബ്മാന്‍ ഗില്‍ ടി20 ടീമിലുണ്ടാവില്ല. അതുകൊണ്ടുതന്നെ സഞ്ജുവിലേക്ക് നായകസ്ഥാനം എത്തിയേക്കും.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരത്തിലും സഞ്ജു സാംസണ്‍ ഡെക്കായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇപ്പോഴും സഞ്ജുവിന് സ്ഥാനമുണ്ട്. ടി20യില്‍ സഞ്ജുവിന് പ്രഥമ പരിഗണന നല്‍കാന്‍ ഗംഭീര്‍ താല്‍പര്യം കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ സഞ്ജുവിന് നായകസ്ഥാനം നല്‍കാനാണ് സാധ്യത. സഞ്ജുവിന് ഇത്തരമൊരു അവസരം ലഭിച്ചാല്‍ അത് വളരെ നിര്‍ണ്ണായകമായിരിക്കും.

sanju samson ind vs ban

മികച്ച പ്രകടനം നടത്താനാവാത്ത പക്ഷം സഞ്ജുവിന്റെ മുന്നില്‍ വാതില്‍ പൂര്‍ണ്ണമായും അടയും. ബംഗ്ലാദേശ് ടി20 പരമ്പര സഞ്ജുവിന് നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം. സഞ്ജുവിനൊപ്പം റുതുരാജ് ഗെയ്ക് വാദുമുണ്ടാവും. എന്നാല്‍ സിഎസ്‌കെ നായകനായ റുതുരാജിന് നായകസ്ഥാനം നല്‍കാന്‍ ഗംഭീര്‍ തയ്യാറാകില്ല. ഗംഭീറും ധോണിയും തമ്മിലുള്ള ശത്രുത റുതുരാജിന്റെ കാര്യത്തിലും ഗംഭീര്‍ കാട്ടിയേക്കും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് നായകസ്ഥാനം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.

അഭിഷേക് ശര്‍മക്കും ടീമില്‍ ഇടം ലഭിച്ചേക്കും. സിംബാബ് വെക്കെതിരേ സെഞ്ച്വറിയടക്കം നേടി ഞെട്ടിച്ച താരമാണ് അഭിഷേക്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇടം കൈയന്‍ താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അതുകൊണ്ടുതന്നെ അഭിഷേകിന് ടി20 ടീമില്‍ ഇടമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. റിങ്കു സിങ്ങിനും ടീമില്‍ ഇടം ലഭിച്ചേക്കും. റിങ്കുവിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. റിങ്കു പ്രതിഭാശാലിയായ ഫിനിഷറാണ്.

അതുകൊണ്ടുതന്നെ താരത്തെ വളര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പന്തുകൊണ്ടും തിളങ്ങാന്‍ റിങ്കുവിന് സാധിക്കും. യശ്വസി ജയ്‌സ്വാള്‍ ഉണ്ടാകില്ല. ശിവം ദുബെ പേസ് ഓള്‍റൗണ്ടറായി ഉണ്ടാവും. നിതീഷ് റെഡ്ഡിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹാര്‍ദിക്കിന്റെ ബാക്കപ്പായി വളരാന്‍ കഴിവുള്ളവനാണ് നിതീഷ്. സായ് സുദര്‍ശനും റിയാന്‍ പരാഗും ടി20 ടീമിലിടം നേടും. പേസ് നിരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കും.

ഖലീല്‍ അഹമ്മദ് ഇടം കൈയന്‍ പേസറായി ഇടം പിടിച്ചേക്കും. ഹര്‍ഷിത് റാണ ടീമില്‍ ഉണ്ടാവുമെന്നും സൂചനയുണ്ട്. സ്പിന്‍ നിരയെ രവി ബിഷ്‌നോയി നയിക്കും. ബംഗ്ലാദേശ് കരുത്തരായ ടീമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ യുവതാരങ്ങളെ ഉപയോഗിച്ച് പരമ്പര നേടാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. എന്തായാലും അന്തിമ ടീം പ്രഖ്യാപിക്കുമ്പോള്‍ ആരൊക്കെ ഉണ്ടാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, August 20, 2024, 8:10 [IST]
Other articles published on Aug 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+