IND vs BAN: ഇനി ക്യാപ്റ്റന്‍ സഞ്ജുവോ? തിരിച്ചുവരവില്‍ ഞെട്ടിച്ചേക്കും; ഇന്ത്യന്‍ ടീമില്‍ പുതിയ റോള്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തിയതിന് ശേഷം ടീമിന്റെ പ്രകടനം പിന്നോട്ട് പോവുകയാണെന്ന് പറയാം. കൂടാതെ മോശം ഫോമും പരിക്കും ടീമിനെ തളര്‍ത്തുന്ന കാര്യങ്ങളാണ്. നായകന്‍ സഞ്ജു സാംസണിനെ സീസണിന്റെ തുടക്കം മുതല്‍ പരിക്ക് വേട്ടയാടുകയാണ്.
സഞ്ജു പൂര്‍ണ്ണ ഫിറ്റ്‌നസോടെ പരിക്കില്ലാതെ കളിച്ച ഒരു മത്സരം പോലും ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇല്ലെന്ന് പറയാം. ഈ സീസണിലെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ ഇനിയൊരു തിരിച്ചുവരവ് സഞ്ജു നടത്തിയേക്കില്ല. ഇനി പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ആവശ്യത്തിന് വിശ്രമമെടുക്കാനാവും സഞ്ജുവിന്റെ നീക്കം. ടീം മാനേജ്‌മെന്റും ബിസിസി ഐയും രാജസ്ഥാന്റെ ഫിറ്റ്‌നസിനാവും പ്രാധാന്യം നല്‍കുകയെന്നുറപ്പ്.
ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പുറത്താകുന്നതോടെ സഞ്ജു മടങ്ങിയെത്തുക ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാവും. ഐപിഎല്ലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് പോകും. ഇതിന് ശേഷം നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് സാധ്യത. സഞ്ജു സാംസണെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനും സാധ്യതകളേറെയാണ്. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.
ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം
ഇന്ത്യയുടെ ടി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവ് തന്നെയാവും ഉണ്ടാവുക. അടുത്ത ടി20 ലോകകപ്പ് വരെ സൂര്യക്ക് കീഴില്‍ ഇന്ത്യന്‍ ടീം പടയൊരുക്കം നടത്താനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സൂര്യകുമാറിന് സീറ്റുണ്ടാവില്ലെന്നുറപ്പാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 പരമ്പര സൂര്യ കളിച്ചേക്കും. ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ട് പരമ്പരയിലേക്ക് സീനിയര്‍ താരങ്ങളടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പോവും.
ഇതിന് ശേഷം ബംഗ്ലാദേശ് പരമ്പരയില്‍ ഇവര്‍ക്ക് വിശ്രമം നല്‍കിയേക്കും. ഇതോടെ സൂര്യകുമാര്‍ യാദവിന് ഏകദിനത്തിലും ടി20യിലും ടീമില്‍ ഇടം ലഭിച്ചേക്കും. എന്നാല്‍ ശുബ്മാന്‍ ഗില്‍ ബംഗ്ലാദേശ് പര്യടനത്തിന് ഉണ്ടായേക്കില്ല. ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് പര്യടനത്തില്‍ സീറ്റ് പ്രതീക്ഷിക്കാം. എന്നാല്‍ നായകസ്ഥാനത്തേക്കോ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കോ ഹാര്‍ദിക്കിനെ കൊണ്ടുവരാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായേക്കില്ല.
അതുകൊണ്ടുതന്നെ സഞ്ജു സാംസണെത്തേടി വൈസ് ക്യാപ്റ്റന്‍സി എത്താന്‍ സാധ്യത കൂടുതലാണ്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ കളിപ്പിച്ച നായകനാണ് സഞ്ജു. എന്നാല്‍ ഇതുവരെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സി പോലും ലഭിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരേ സഞ്ജുവിന് ഉപ നായകസ്ഥാനം ലഭിക്കാന്‍ എല്ലാ സാധ്യതകളും ഉണ്ടെന്ന് തന്നെ പറയാം. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിനാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവിന് ബംഗ്ലാദേശ് പരമ്പര നിര്‍ണ്ണായകം
സഞ്ജു സാംസണെ സംബന്ധിച്ച് ഇനിയുള്ള എല്ലാ പരമ്പരകളും വളരെ നിര്‍ണ്ണായകമാണ്. കാരണം ഇന്ത്യയുടെ ടി20യിലെ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിട്ട് നിരവധി താരങ്ങളാണുള്ളത്. പുതിയ താരങ്ങളും ഈ സ്ഥാനം ലക്ഷ്യമിടുന്നതോടെ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവുകയാണ്. സ്ഥിരതയോടെ മിന്നിക്കാനാവാത്ത പക്ഷം സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരും. ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ്.
അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം സുരക്ഷിതമല്ല. അഭിഷേക് ശര്‍മക്ക് സ്ഥിരതകാട്ടാന്‍ സാധിക്കുന്നില്ല. യശ്വസി ജയ്‌സ്വാള്‍ മികവ് കാട്ടുന്നുണ്ട്. ടി20 ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം വരാനിരിക്കുന്നതിനാല്‍ ഫോം വിലയിരുത്തിയാവും ഇന്ത്യ ടീമില്‍ അവസരം നല്‍കുകയെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വരുന്ന പരമ്പരകള്‍ എല്ലാ താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. മുതലാക്കാനാവാത്ത പക്ഷം ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications