Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: മിന്നും ഫോമില്‍ സഞ്ജു, ബംഗ്ലാദേശ് ടി20യില്‍ വൈസ് ക്യാപ്റ്റനാക്കും? റിപ്പോര്‍ട്ട്

മുംബൈ: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആവേശകരമായി നടക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ടി20 പരമ്പരയാണ്. ഇതിനുള്ള ടീമിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരം കളിച്ച സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇതോടെ സഞ്ജു ടീമില്‍ നിന്ന് തഴയപ്പെടുകയായിരുന്നു.

ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു ടി20 ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പര വരാനിരിക്കെ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് ടി20യില്‍ വിശ്രമം നല്‍കിയേക്കും. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിന് ടീമിലിടം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സഞ്ജു വൈസ് ക്യാപ്റ്റനായേക്കും?

ബംഗ്ലാദേശ് ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് വിവരം. ഇന്ത്യയെ സൂര്യകുമാര്‍ യാദവ് തന്നെ നയിക്കും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ ദുലീപ് ട്രോഫിയിലൂടെ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് ശുബ്മാന്‍ ഗില്ലും റിഷഭ് പന്തും ഉണ്ടാവില്ല.

കാരണം ഇരുവര്‍ക്കും വിശ്രമം അനുവദിക്കുമെന്നാണ് വിവരം. ഇരുവരും ദുലീപ് ട്രോഫിയടക്കം കളിച്ചിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയും വരാനിരിക്കുന്നതിനാല്‍ വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ വൈസ് ക്യാപ്റ്റനാക്കാന്‍ സാധിക്കുക സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരിലൊരാളെയാണ്. സഞ്ജു സാംസണിന് വൈസ് ക്യാപ്റ്റന്‍സി ലഭിക്കാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത കൂടുതല്‍.

sanju samson ind vs ban

ദുലീപ് ട്രോഫിയില്‍ സഞ്ജു തിളങ്ങുന്നു

ദുലീപ് ട്രോഫിയിലെ സഞ്ജു സാംസണിന്റെ പ്രകടനം മികച്ചതാണ്. ആദ്യ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായി. അഞ്ച് റണ്‍സാണ് മലയാളി താരത്തിന് നേടാനായത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വീതം സിക്‌സും ഫോറുമടക്കം പറത്തി സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഡി ടീമിനൊപ്പം സഞ്ജു മികവ് ആവര്‍ത്തിക്കുകയാണ്.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ 89 റണ്‍സോടെ സഞ്ജു ക്രീസിലുണ്ട്. 83 പന്തില്‍ 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം സഞ്ജുവിന് സെഞ്ച്വറിയിലേക്കെത്താന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സഞ്ജു മികച്ച ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല. ബംഗ്ലാദേശിനെതിരായ ടി20യില്‍ സഞ്ജുവിന് വിളി ലഭിക്കുമെന്ന കാര്യം നിസംശയം പറയാം.

ഇഷാനും ടീമിലേക്കെത്തും

ഇടവേളക്ക് ശേഷം ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും. ബിസിസി ഐയുമായും ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ഇഷാന്‍ കിഷന്‍ ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ ഇഷാനായി.

അതുകൊണ്ടുതന്നെ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന കാര്യം ഉറപ്പാണ്. ഓപ്പണര്‍ റോളില്‍ ഇഷാന്‍ കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും ഇഷാനും സഞ്ജുവിനും ബംഗ്ലാദേശ് ടി20 പരമ്പര വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.

Story first published: Friday, September 20, 2024, 6:42 [IST]
Other articles published on Sep 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+