Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സഞ്ജു 143, അഭിഷേക് 136, സൂര്യ 80; എന്നിട്ടും പഴി മുഴുവന്‍ സഞ്ജുവിന്!! കാരണമെന്ത്?

ഡല്‍ഹി: ബംഗ്ലാദേശുമായുള്ള രണ്ടാം ടി20യില്‍ ബാറ്റിങില്‍ നിറംമങ്ങിയതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഓപ്പണറായെത്തിയ അദ്ദേഹം തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വലിയ ഇന്നിങ്‌സ് കളിക്കാനാവാതെ വിക്കറ്റ് കൈവിടുകയായിരുന്നു. ഏഴു ബോളില്‍ രണ്ടു ഫോറുകളടക്കം 10 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.

നേരത്തേ ഗ്വാളിയോറില്‍ നടന്ന ആദ്യ ടി20യിലും സഞ്ജു പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്തിയിരുന്നില്ല. 19 ബോളില്‍ ആറു ഫോറുകളടക്കം 29 റണ്‍സാണ് അദ്ദേഹം നേടിയത്. ഡല്‍ഹിയിലെ രണ്ടാമങ്കത്തിലേക്കു വന്നാല്‍ സഞ്ജു മാത്രമല്ല ഓപ്പണിങ് പങ്കാളി അഭിഷേക് ശര്‍മ, നായകന്‍ സൂര്യകുമാര്‍ യാദവ് എന്നിവരും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. എന്നിട്ടും സഞ്ജുവിനെ മാത്രം എന്തുകൊണ്ട് വിമര്‍ശിക്കുന്നുവെന്നതാണ് ചോദ്യം. അഭിഷേകിനു 15ഉം സൂര്യക്കു എട്ടും റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ.

SANJU SAMSON

സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു

രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടോപ് ത്രീയുടെ പ്രകടനമെടുത്താല്‍ അവരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ളത് സഞ്ജു സാംസണിനാണെന്നു കാണാം. 142.86 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം ബാറ്റ് വീശിയത്. പ്രഹരശേഷിയുടെ കാര്യത്തില്‍ അഭിഷേക് ശര്‍മയും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനു താഴെയാണ്.

11 ബോളില്‍ മൂന്നു ഫോറുകളടക്കം 15 റണ്‍സ് നേടിയ അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ് 136.36 ആണ്. 10 ബോളില്‍ ഒരു ഫോറടക്കം എട്ടു റണ്‍സ് സ്‌കോര്‍ ചെയ്ത സൂര്യയുടെ സ്‌ട്രൈക്ക് റേറ്റ് 80 മാത്രമാണ്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെ മാത്രമാണ് എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നത്. സഞ്ജുവിന്റെ വീഴ്ച കാണാന്‍ എത്രയധികം പേരാണ് കാത്തിരിക്കുന്നതെന്നു ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

തുടര്‍ച്ചയായി രണ്ടാം ടി20യിലാണ് ബാറ്റിങില്‍ അഭിഷേക് നിരാശപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ഗ്വാളിയോറിലെ ആദ്യ ടി20യില്‍ അദ്ദേഹം ഏഴു ബോളില്‍ 16 റണ്‍സ് നേടി പുറത്താവുകയായിരുന്നു. സൂര്യയും ആദ്യ മല്‍സരത്തില്‍ വലിയ സ്‌കോര്‍ കുറിച്ചിരുന്നില്ല. 29 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നിട്ടും ഈ രണ്ടു പേര്‍ക്കുമെതിരേ രണ്ടാം ടി20യിലെ മോശം പ്രകടനത്തിനു ശേഷം ആരും മിണ്ടുന്നില്ല. പകരം സഞ്ജുവിനെതിരേ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നടക്കുന്നതായി കാണാം.

സഞ്ജുവിന് ഇനി അവസരമുണ്ടോ?

രണ്ടാം ടി20യിലും പ്രതിഭയോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണിനെ ഇന്ത്യ കൈവിട്ടേക്കില്ല. ശനിയാഴ്ച ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ കൂടി അദ്ദേഹത്തിനു അവസരം നല്‍കിയേക്കും. അതില്‍ കൂടി നിരാശപ്പെടുത്തിയാല്‍ മാത്രമേ സഞ്ജുവിന്‍റെ ഭാവിയെക്കുറിച്ച് കോച്ച് ഗൗതം ഗംഭീറും സെലക്ടര്‍മാരും ഗൗരവമായി ആലോചിക്കാനിടയുള്ളൂ. ഇന്ത്യയുടെ അടുത്ത പരമ്പര നവംബറില്‍ കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ്. നാലു ടി20കളുടെ പരമ്പരയാണ് സൗത്താഫ്രിക്കന്‍ മണ്ണില്‍ ടീം ഇന്ത്യ കളിക്കുക.

SANJU SAMSON

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നിര്‍ഭാഗ്യകരമായ രീതിയിലാണ് സഞ്ജു പുറത്തായത്. ബാറ്റിങില്‍ മികച്ച താളത്തിലാണ് അദ്ദേഹം രണ്ടിലും കാണപ്പെട്ടത്. പക്ഷെ രണ്ടിലും സ്ലോബോളുകള്‍ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ ആദ്യ ഓവറില്‍ സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസിനതിരേ രണ്ടു ക്ലാസിക് ബൗണ്ടറികള്‍ അദ്ദേഹം പായിച്ചിരുന്നു. ഒട്ടും തന്നെ റിസ്‌കെടുക്കാതെ ഫീല്‍ഡിലെ ഗ്യാപ്പിലൂടെ സഞ്ജു ബോള്‍ പ്ലേസ് ചെയ്യുകയായിരുന്നു. പക്ഷെ അടുത്ത ഓവറില്‍ തന്നെ ഒരു സ്ലോ ബോളില്‍ അദ്ദേഹത്തിനു ടൈമിങ് പിഴയ്ക്കുകയും ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്കു അനായാസ ക്യാച്ച് സമ്മാനിക്കുകയും ചെയ്തു.

Story first published: Thursday, October 10, 2024, 6:36 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+