For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജു- അഭിഷേക് ഓപ്പണിങ്!! ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഈ 11 ബെസ്റ്റ്

മുംബൈ: ബംഗ്ലാദേശുമായി അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനു കീഴില്‍ ശക്തമായ യുവനിരയെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. എട്ടു ടെസ്റ്റുകള്‍ വരും മാസങ്ങില്‍ കളിക്കാനിരിക്കുന്നതിനാല്‍ ഈ ടീമുകളുടെ ഭാഗമാവാനിടയുള്ളവര്‍ക്കെല്ലാം ടി20യില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.

അടുത്ത ഞായറാഴ്ച രാത്രി ഏഴു മുതല്‍ ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ ആദ്യത്തെ അങ്കം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒമ്പതിനു ഡല്‍ഹിയിലും 12ന് ഹൈദരാബാദിലും നടക്കും. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നോക്കാം.

SANJU SAMSON

സഞ്ജു ഓപ്പണിങിലേക്ക്

ശുഭ്മന്‍ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും വിശ്രമം നല്‍കിയതിനാല്‍ പുതിയ ഓപ്പണിങ് കോമ്പിനേഷനെ ടി20യില്‍ ഇന്ത്യക്കു പരീക്ഷിക്കേണ്ടതായി വരും. റുതുരാജ് ഗെയ്ക്വാദും ടീമിലുള്‍പ്പെട്ടിട്ടില്ല. അഭിേക് ശര്‍മ മാത്രമാണ് സംഘത്തിലെ ഏക സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആരെ കളിപ്പിക്കുമെന്നതായിരിക്കും ടീം മാനേജ്‌മെന്റിനു മുന്നിലുള്ള പ്രധാന ചോദ്യം.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും ഈ റോളില്‍ വന്നേക്കുക. ഇന്ത്യക്കായി നേരത്തേ ഓപ്പണറായി ചില മല്‍സരങ്ങള്‍ അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. ഓപ്പണിങ് ലഭിക്കുകയാണെങ്കില്‍ വലിയ ഇന്നിങ്‌സുകളുമായി ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്.

മധ്യനിരയില്‍ ആരെല്ലാം?

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക നായകന്‍ സൂര്യകുമാര്‍ യാദവായിരിക്കും. മൂന്ന്, നാല് നമ്പറുകളാണ് അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും മികച്ച പൊസിഷനുകള്‍. തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഉത്തരവാദിത്വമേറ്റെടുത്ത് വണ്‍ഡൗണായി തന്നെ സൂര്യ ഇറങ്ങുമെന്നുറപ്പാണ്.

നാലാം നമ്പര്‍ ലഭിക്കുക യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനായിരിക്കും. ഭാവി വാഗ്ദാനമായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന താരമാണ് അദ്ദേഹം. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലൂടെ അരങ്ങേറിയ പരാഗിനു തന്റെ ബാറ്റിങ് മികവ് ഇനിയും പുറത്തെടുക്കാനായിട്ടില്ല. ബാറ്റിങിനേക്കാള്‍ ബൗളിങിലാണ് താരം കൂടുതല്‍ തിളങ്ങിയത്.

SURYAKUMAR YADAV- RINKU SINGH

പരാഗിനു ശേഷം അഞ്ചാമനായി എത്തുക പരിചയ സമ്പന്നനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയ്ക്കു മുതല്‍ക്കൂട്ടാവുകയും ചെയ്യും. ആറാം നമ്പറില്‍ ഇന്ത്യക്കു രണ്ടു ഓപ്ഷനുകളാണുള്ളത്. റിങ്കു സിങ്, പുതുമുഖ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണിത്. ഫിനിഷിങില്‍ കസറാന്‍ സാധിക്കുന്ന റിങ്കുവിനെ തന്നെ ഈ റോള്‍ ഏല്‍പ്പിക്കുന്നതാവും ഉചിതം.

ഏഴാം നമ്പറില്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നീ രണ്ടു ഓപ്ഷനുകള്‍ ഇന്ത്യക്കുണ്ട്. സമീപകാലത്തെല്ലാം പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്ന ദുബെയെ ആവും ഇന്ത്യ കളിപ്പിച്ചേക്കുക.

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ രണ്ടു വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിച്ചേക്കുക. യുവതാരങ്ങളായ രവി ബിഷ്‌നോയിയും വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും ഇന്ത്യന്‍ ഇലവനിലെ സ്പിന്നര്‍മാര്‍. വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള വരുണിന്‍റെ തിരിച്ചുവരവ് കൂടിയാണ് ഈ പരമ്പര.

2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ സര്‍പ്രൈസ് താരമായിരുന്നു അദ്ദേഹം. പക്ഷെ ടൂര്‍ണമെന്റില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിയാതെ വന്നതോടെ വരുണ്‍ ടീമിനു പുറത്താവുകയും ചെയ്തു. ഇപ്പോഴിതാ ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ അദ്ദേഹത്തെ വീണ്ടും ദേശീയ ടീമിലെത്തിച്ചിരിക്കുകയാണ്.

ബിഷ്‌നോയ്, വരുണ്‍ എന്നിവര്‍ക്കു ശേഷം രണ്ടു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി അര്‍ഷ്ദീപ് സിങും പുതുമുഖമായ ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരിലൊരാളുമായിരിക്കും കളിക്കുക. രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. അടുത്തിടെ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ഹര്‍ഷിതിനാവും നറുക്കുവീണേക്കുക.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്‌

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

Story first published: Sunday, September 29, 2024, 7:27 [IST]
Other articles published on Sep 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+