For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവിന് ട്രിപ്പിള്‍ റോള്‍!! സൂര്യയുടെ സീറ്റ് ശ്രേയസിന്; ടി20ക്കു ഈ ടീം

ഇന്ത്യന്‍ ടീമിന്റെ അടുത്ത ടി20 പരമ്പര നടക്കാനിരിക്കുന്നത് ആഗസ്റ്റില്‍ ബംഗ്ലാദേശുമായിട്ടാണ്. ആദ്യം മൂന്നു ഏകദിനങ്ങളും പിന്നാലെ മൂന്നു ടി20കളുമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 26നാണ് ടി20 പരമ്പരയുടെ തുടക്കം. 29, 31 തിയ്യതികളിലായിരിക്കും തുടര്‍ന്നുള്ള മല്‍സരങ്ങള്‍.

ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനു ഈ പരമ്പരയില്‍ കളിക്കാന്‍ സാധിക്കുമോയെന്നതു സംശയമാണ്. പരിക്കു കാരണം ഇംഗ്ലണ്ടില്‍ ശസ്ത്രക്രിയക്കു തയ്യാറെടുക്കുകയാണ് അദ്ദേഹം. കുറച്ചു മാസങ്ങള്‍ സ്‌കൈക്കു വിശ്രമം വേണ്ടി വരുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹം കളിക്കാനിടയില്ല.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര, പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര എന്നിവയില്‍ കളിക്കുന്നതിനാല്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ബ്രേക്കെടുത്തേക്കും. സൂര്യയും ഗില്ലുമില്ലെങ്കില്‍ സഞ്ജു സാംസണിനു ഈ പരമ്പരയില്‍ ക്യാപ്റ്റനായി നറുക്കു വീഴാനിടയുണ്ട്. എങ്ങനെയാവും ഇന്ത്യയുടെ സാധ്യതാ ലൈനപ്പെന്നു നോക്കാം.

SANJU SAMSON

ശ്രേയസിനു കോള്‍?

ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക നായകന്‍ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്‌സ്വാളുമാരിക്കും. മൂന്നു റോളുകളായിരിക്കും ഈ പരമ്പരയില്‍ സഞ്ജുവിനു ലഭിച്ചേക്കുക. ക്യാപ്റ്റന്‍സി, ഓപ്പണിങ് എന്നിവയ്‌ക്കൊപ്പം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയായിരിക്കും.

അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും സഞ്ജു- അഭിഷേക് ശര്‍മ ജോടിയാണ് ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്. എന്നാല്‍ ജയ്‌സ്വാള്‍ തിരിച്ചെത്തുന്നതോടെ അഭിഷേകിനു സ്ഥാനം നഷ്ടമവും.

സഞ്ജു- ജയ്‌സ്വാള്‍ ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ കളിക്കുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്. കഴിഞ്ഞ പരമ്പരകളില്‍ ഈ റോളില്‍ താരം കസറിയിരുന്നു. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളാണ് മൂന്നാമനായി തിലക് കുറിച്ചത്.

സൂര്യകുമാര്‍ യാദവിന്റെ പൊസിഷനായ നാലിലേക്കു മറ്റൊരു സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യര്‍ക്കു കോള്‍ ലഭിക്കാനിടയുണ്ട്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ അദ്ദേഹം ടി20 ടീമിലേക്കു വീണ്ടും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ബംഗ്ലാദേശുമായുള്ള പരമ്പര ശ്രേയസിനെ പരീക്ഷിക്കാനുള്ള നല്ലൊരു അവസരം കൂടിയായിരിക്കും.

അരങ്ങേറുമോ ശശാങ്ക്?

ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും. അതിനു ശേഷം വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരിക്കും. അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ മല്‍സരഗതി മാറ്റാനിടയുള്ള താരമാണ് അദ്ദേഹം.

ഐപിഎല്ലില്‍ ഫ്‌ളോപ്പായതിനാല്‍ ഫിനിഷറുടെ റോളില്‍ റിങ്കു സിങിനെ ഇത്തവണ കണ്ടേക്കില്ല. പകരം ഈ റോളിലേക്കു പുതുമുഖ താരം ശശാങ്ക് സിങിനെ ഇന്ത്യ പരീക്ഷിക്കാനിടയുണ്ട്.

SHREYAS IYER

ഫൈനലിലുള്‍പ്പെടെ കഴഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇതു ബംഗ്ലാദേശിനെതിരേ ശശാങ്കിനു ടീമിലേക്കു വഴി തുറന്നേക്കും. ദുബെയ്ക്കു പിന്നാലെ ഏഴാമനായിട്ടാവും അദ്ദേഹം കളിച്ചേക്കുക.

എട്ടാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍ഖൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുന്നത്. സാഹചര്യമനുസരിച്ച് ടോപ്പ് ഫോര്‍ മുതല്‍ എവിടെയും ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം.

അക്ഷറിനു ശേഷം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാവും ഒമ്പതാം നമ്പറില്‍. തുടര്‍ന്നു രണ്ടു പേസര്‍മാരെത്തും. ജോലി ഭാരം കുറയ്ക്കുന്നതിനായി ജസ്പ്രീത് ബുംറയ്ക്കു പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. പകരം അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയുമാവും പ്രധാന പേസര്‍മാര്‍.

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ സാധ്യതാ 11

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ശശാങ്ക് സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Story first published: Thursday, June 19, 2025, 10:00 [IST]
Other articles published on Jun 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+