Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: കോലിയുടെ വിക്കറ്റ് ഷാക്വിബിന്!! ഉറപ്പിച്ചു? ഇതാ കാരണങ്ങള്‍

ചെന്നൈ: നീണ്ട ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യ വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റില്‍ മടങ്ങിയെത്തുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു ചെപ്പോക്കില്‍ നാളെ തുടക്കമാവും. ഈ പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണാക താരങ്ങളിലൊരാളാണ് ബാറ്റിങ് ഇതിഹാസം വിരാട് കോലി. നാലാം നമ്പറില്‍ അദ്ദേഹത്തില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ടീമിനു ആവശ്യമാണ്.

എന്നാല്‍ വലിയൊരു ഇടവേളയ്ക്കു ശേഷം ടെസ്റ്റിലേക്കു മടങ്ങിയെത്തുന്ന കോലിക്കു ട്രാക്കിലേക്കു തിരിച്ചെത്തുക എളുപ്പമാവുമോയെന്നതു കണ്ടുതന്നെ അറിയണം. ഈ പരമ്പരയില്‍ അദ്ദേഹത്തിനു ഏറ്റവും വലിയ ഭീഷണി നേരിടേണ്ടി വരിക സ്റ്റാര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനില്‍ നിന്നായിരിക്കും. കോലിയുടെ വിക്കറ്റ് അദ്ദേഹം സ്വന്തമാക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു പിന്നിലെ കാരണങ്ങളറിയാം.

VIRAT KOHLI

സ്പിന്നര്‍മാര്‍ക്കെതിരേയുള്ള പ്രകടനം

സ്പിന്നര്‍മാര്‍ക്കെതിരേയുള്ള വിരാട് കോലിയുടെ റെക്കോര്‍ഡാണ് ആദ്യത്തെ കാരണം. 2019 വരെ സ്പിന്നര്‍മാരെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം നേരിട്ടുകൊണ്ടിരുന്നത്. എന്നാല്‍ 2020 മുതല്‍ സ്പിന്നര്‍മാര്‍ക്കെതിരേ കോലി പതറുന്നത് സ്ഥിരം കാഴ്ചയായിരിക്കുകയാണ്.

2020 മുതലുള്ള കണക്കുകളെടുത്താല്‍ സ്പിന്നര്‍മാര്‍ക്കെതിരേ ടെസ്റ്റില്‍ 1504 ബോളുകളാണ് അദ്ദേഹം നേരിട്ടത്. ഇവയില്‍ നേടിയതാവട്ടെ 680 റണ്‍സുമാണ്. ഇതില്‍ 21 തവണ സ്പിന്നര്‍മാര്‍ കോലിയെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഓരോ 72 ബോളുകള്‍ക്കിടെയും ഒരു തവണ അദ്ദേഹം സ്പിന്നര്‍മാര്‍ക്കു വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.

സ്പിന്നര്‍മാരെ നേരത്തേ അനായാസം നേരിട്ട് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കോലിക്കു സാധിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ കഴിവ് അദ്ദേഹത്തിനു കൈമോശം വന്നിരിക്കുകയാണ്. അവര്‍ക്കെതിരേയുള്ള 45.21 എന്ന മോശം സ്‌ട്രൈക്ക് റേറ്റ് ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

ഇടംകൈയന്‍ സ്പിന്നര്‍മാരെ നേരിടാനാണ് കോലി കൂടുതല്‍ വിഷമിക്കുന്നതെന്നു കണക്കുകള്‍ കാണിക്കുന്നു. ടെസ്റ്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേയുള്ള റെക്കോര്‍ഡ് നോക്കിയാല്‍ 586 ബോളില്‍ നേടാനായത് 272 റണ്‍സാണ്. ഒമ്പതു തവണ വിക്കറ്റ് കൈവിടുകയും ചെയ്തു.

SHAKIB AL HASAN

ഓരോ 65 ബോളിനിടെയും ഒരു തവണ കോലിയെ മടക്കിയത് ഇടംകൈയന്‍ സ്പിന്നറാണ്. മാത്രമല്ല ഓരോ 30 റണ്‍സിനിടെയും അദ്ദേഹത്തെ ഇടംകൈയന്‍ സ്പിന്നര്‍ ഔട്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ കോലി എത്ര മാത്രം പതറുന്നുണ്ടെന്നു തെളിയിക്കാന്‍ ഇതു തന്നെ ധാരാളമാണ്.

ഷാക്വിബിനെതിരായ റെക്കോര്‍ഡ്

ഷാക്വിബുല്‍ ഹസനെതിരായ വിരാട് കോലിയുടെ റെക്കോര്‍ഡ് നോക്കിയാല്‍ ടെസ്റ്റില്‍ ഇതുവരെ 48 ബോളുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂ. ഇവയില്‍ നിന്നും നേടിയത് 34 റണ്‍സുമാണ്. ഒരു തവണ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ടെസ്റ്റില്‍ ഇരുവരും തമ്മില്‍ അധികം കളിച്ചിട്ടില്ലെന്നത് ശരിയാണ്. അതിനാല്‍ മറ്റു ഫോര്‍മാറ്റുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള റെക്കോര്‍ഡ് പരിശോധിക്കാം.

ഏകദിനത്തില്‍ 148 ബോളുകളാണ് ഷാക്വിബിനെതിരേ കോലി നേരിട്ടത്. ഇവയില്‍ നിന്നും 140 റണ്‍സും സ്‌കോര്‍ ചെയ്തു. പക്ഷെ 30 തവണ കോലിയെ ബംഗ്ലാദേശ് താരം പുറത്താക്കിയെന്നതാണ് എടുത്തുപറയേണ്ടത്. ഓരോ 28 ബോളിനിടെയും ഒരു തവണ കോലിയുടെ വിക്കറ്റ് ഷാക്വിബിനു ലഭിച്ചു.

ഏകദിനത്തെ അപേക്ഷിച്ച് ടെസ്റ്റില്‍ ഷാക്വിബിന്റെ കൂടുതല്‍ ബോളുകള്‍ കോലിക്കു നേരിടേണ്ടതായി വരും. മാത്രമല്ല ചെന്നൈയിലെ പിച്ച് സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുമെന്നതിനാല്‍ ഷാക്വിബ് കൂടുതല്‍ അപകടകാരിയായി മാറുകയും ചെയ്യുമെന്നുറപ്പാണ്. ഇതു കോലിയെ കുഴപ്പത്തിലാക്കാനും സാധ്യതയുണ്ട്.

Story first published: Wednesday, September 18, 2024, 19:54 [IST]
Other articles published on Sep 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+