For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 200ന് മുകളില്‍ സ്‌കോര്‍ ഉറപ്പ്, സഞ്ജുവിന് നിര്‍ണ്ണായകം; പിച്ച് റിപ്പോര്‍ട്ട് ഇതാ

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. മൂന്ന് മത്സര ടി20 പരമ്പര ആറാം തീയ്യതിയാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മൂന്ന് പുതുമുഖങ്ങളുമുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ വീണ്ടുമൊരു തൂത്തുവാരലാണ് പ്രതീക്ഷിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള നിരവധി താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്.

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20ക്ക് വേദിയാവുന്നത് ഗ്വാളിയോറാണ്. ഇന്ത്യന്‍ ടീം ഇതിനോടക് പരിശീലനം നടത്തി മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. പിച്ചിന്റെ സ്വഭാവം ബാറ്റിങ്ങിനാണോ ബൗളിങ്ങിനാണോ കൂടുതല്‍ ഗുണം ചെയ്യുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗ്വാളിയോറിലെ പിച്ച് റിപ്പോര്‍ട്ട് പ്രകാരം റണ്‍മഴ തന്നെ പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ഒന്നാം ടി20യില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണെന്ന് പറയാം.

200ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിക്കാം

ഗ്വാളിയോറിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിന് മുമ്പ് നടന്ന 12 ടി20 മത്സരങ്ങളില്‍ നാല് തവണയും ടീം 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാന്‍ സാധ്യത കുറവാണ്. മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 200ന് മുകളിലേക്ക് സ്‌കോര്‍ നേടാത്ത പക്ഷം പ്രതിരോധിക്കുക വളരെ പ്രയാസമാവും.

അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാരുടെ കടന്നാക്രമണം പ്രതീക്ഷിക്കാം. ബംഗ്ലാദേശിന്റെ ടി20 കണക്കുകള്‍ നോക്കുമ്പോള്‍ നിസാരക്കാരായി തള്ളിക്കളയാനാവില്ല. കടന്നാക്രമിക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ബംഗ്ലാദേശ് നിരയിലുണ്ട്. അതുകൊണ്ടുതന്നെ ബാറ്റുകൊണ്ട് അവരും മികവ് കാട്ടാനാണ് സാധ്യത. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ യുവ പേസര്‍മാര്‍ മികച്ച പ്രകടനത്തോടെ കസറുമോയെന്നതാണ് കണ്ടറിയേണ്ടത്.

sanju samson ind vs ban

സഞ്ജുവിന് മുന്നില്‍ സുവര്‍ണ്ണാവസരം

ഇന്ത്യയുടെ ഓപ്പണറായി സഞ്ജു സാംസണ്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സഞ്ജു സാംസണെ സംബന്ധിച്ച് ബംഗ്ലാദേശ് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇതിലും ഫ്‌ളോപ്പായാല്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമാവും. ഈ സാഹചര്യത്തില്‍ സഞ്ജുവിന് വളരെ നിര്‍ണ്ണായകമാണ് പരമ്പര. അഭിഷേക് ശര്‍മയെ മാത്രമാണ് ഇന്ത്യ ഓപ്പണറായി പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഓപ്പണര്‍ റോള്‍ നല്‍കാനാണ് കൂടുതല്‍ സാധ്യത.

ഇതിനോടകം ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് സഞ്ജു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സഞ്ജുവിന് ഇത്തവണ ഓപ്പണര്‍ സ്ഥാനം ലഭിച്ചാല്‍ അത് സുവര്‍ണ്ണാവസരമാണ്. പിച്ചില്‍ സ്വാഭാവികമായ മുന്‍തൂക്കം ബാറ്റിങ്ങിനുണ്ട്. ഇത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കണം. ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേ പരമാവധി മുതലാക്കി കളിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇന്ത്യയുടെ ബൗളര്‍മാര്‍ കരുതണം

ബംഗ്ലാദേശിനെ നിസാരക്കാരായി കണ്ടാല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ നന്നായി തല്ലുകൊള്ളുമെന്ന കാര്യം ഉറപ്പാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചാല്‍ പിടിച്ചുനിര്‍ത്തുക അല്‍പ്പം പ്രയാസമാവും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനവും നിര്‍ണ്ണായകമായിരിക്കും. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ് എന്നിവര്‍ക്കെല്ലാം കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് പറയാം.

ഇന്ത്യയുടെ ബൗളിങ് നിരയിലേക്ക് പല പുതിയ താരങ്ങളുമെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആദ്യ മത്സരം തന്നെ അഗ്നിപരീക്ഷയായി മാറിയേക്കും. ന്യൂബോള്‍ പരമാവധി മുതലാക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കണം. ഇന്ത്യന്‍ ടീം സൂര്യകുമാര്‍ യാദവിന് കീഴില്‍ തകര്‍ത്ത് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്കാണ്. എന്നാല്‍ ബംഗ്ലാദേശിനെ നിസാരക്കാരായി കണ്ടാല്‍ ഇന്ത്യക്ക് പണികിട്ടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Friday, October 4, 2024, 11:08 [IST]
Other articles published on Oct 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+