For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ് അത്ര കിടുവല്ല!! ഇത്ര പുകഴ്‌ത്തേണ്ട, കാരണം ആര്‍പി പറയും

ബംഗ്ലാദേശുമായുള്ള ആദ്യ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സ് അത്ര ഗംഭീരമായി തോന്നിയിട്ടില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്. ഗ്വാളിയോറില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ വിജയം ആഘോഷിച്ച ആദ്യ മല്‍സരത്തില്‍ ഇടിവെട്ട് ഇന്നിങ്‌സാണ് ഹാര്‍ദിക് കാഴ്ചവച്ചത്. വെറും 16 ബോളില്‍ പുറത്താവാതെ അദ്ദേഹം അടിച്ചെടുത്തത് 39 റണ്‍സാണ്. അഞ്ചു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെടെയാണിത്.

ഇന്ത്യന്‍ ടീമിന്റെ ടോപ്‌സ്‌കോററും ഹാര്‍ദിക് തന്നെയായിരുന്നു. 128 റണ്‍സിന്റെ വിജയലക്ഷ്യം വെറും 11.5 ഓവറില്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഹാര്‍ദിക്കിന്റെ കടന്നാക്രമണമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ ഇത്ര കാര്യമായി എടുക്കേണ്ട കാര്യമില്ലെന്നാണ് ആര്‍പിയുടെ അഭിപ്രായം. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

HARDIK PANDYA

ബംഗ്ലാദേശിനെതിരേ കളിച്ചിട്ട് കാര്യമില്ല

ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലമായ ഒരു ടീമിനെതിരേ ഈ തരത്തിലുള്ള ഇന്നിങ്‌സ് കളിക്കുന്നതില്‍ വലിയ കാര്യമില്ലെന്നാണ് ആര്‍പി സിങ് ചൂണ്ടിക്കാണിക്കുന്നത്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശിനെതിരേയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു താരത്തിന്റെ ഫോം വിലയിരുത്തുന്നത് ശരിയല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ അവര്‍ (ബംഗ്ലാദേശ് ടീം) കളിച്ചുകൊണ്ടിരിക്കുന്നത് അത്ര ഉയര്‍ന്ന നിലവാരത്തിലൊന്നും അല്ല. ഹാര്‍ദിക് നന്നായി കളിച്ചു, ഇതുപോലെയുള്ള ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്.

എന്നാല്‍ ഈ ടീമിനെതിരേയുള്ള പ്രകടനം കളിക്കാരുടെ ഫോം വിലയിരുത്താന്‍ മാനദണ്ഡമാക്കരുത്. ഈ തരത്തിലുള്ള പ്രകടനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമുകള്‍ക്കെതിരേ പുറത്തെടുക്കണം, അല്ലെങ്കില്‍ വലിയ ടൂര്‍ണമെന്റില്‍ കാഴ്ചവയ്ക്കണമെന്നും ആര്‍പി സിങ് ആവശ്യപ്പെട്ടു.

സമ്മര്‍ദ്ദമില്ലാതെ കളിക്കാം

ചില മല്‍സരങ്ങളില്‍ നിങ്ങള്‍ക്കു ജയിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞാല്‍ വളരെ ഫ്രീയായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നും ബംഗ്ലാദേശിനെതിരേ കണ്ടതും ഇതു തന്നെയാണെന്നും ആര്‍പി സിങ് ചൂണ്ടിക്കാട്ടി. ചില സമയങ്ങളില്‍ നിങ്ങള്‍ക്കു കളിക്കളത്തില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ വളരെ ഫ്രീയായി അനുഭവപ്പെടും.

സ്വന്തം ടീം വിജയത്തിനു തൊട്ടരികിലാണെന്നും ജയിക്കാന്‍ ഇനി അധികം റണ്‍സ് ആവശ്യമില്ലെന്നു മനസ്സിലാവുമ്പോഴാണ് ഇങ്ങനെ തോന്നാറുള്ളത്. സ്വന്തം ടീമിനെ ഹാര്‍ദിക് പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള ഒരു സന്ദര്‍ഭം സൃഷ്ടിച്ചെടുക്കാന്‍ ബംഗ്ലാദേശിനു ഈ മല്‍സരത്തില്‍ സാധിച്ചിട്ടില്ലെന്നും ആര്‍പി സിങ് അഭിപ്രായപ്പെട്ടു.

അതേസമയം, ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ മികച്ച പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യ നടത്തിക്കൊണ്ടിരിക്കുന്നത്. 11 മല്‍സരങ്ങളാണ് അദ്ദേഹം 2024ല്‍ ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 53.50 ശരാശരിയില്‍ 164.61 സ്‌ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക് സ്‌കോര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനും അദ്ദേഹത്തിനായിരുന്നു.

HARDIK PANDYA

ഹാര്‍ദിക്കിന്റെ ബൗളിങ്

ഹാര്‍ദിക് പാണ്ഡ്യ ബൗളിങില്‍ വീണ്ടും നാലോവറുകള്‍ (ടി20) ബൗള്‍ ചെയ്യുന്നതു കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നു ആര്‍പി സിങ് വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള ആദ്യ ടി20യില്‍ ഹാര്‍ദിക് പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും പന്തെറിയാനെത്തിയിരുന്നു. നാലോവറില്‍ 26 റണ്‍സിനു ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഹാര്‍ദിക് പാണ്ഡ്യ നാലോവറുകള്‍ ബൗള്‍ ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. അദ്ദേഹത്തിനു ബൗളിങില്‍ ഫുള്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നു എല്ലായ്‌പ്പോഴും ചോദ്യങ്ങളുയരാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്കിനു അതു കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലായ്‌പ്പോഴും മികച്ചതാണ്.

ഇപ്പോള്‍ തന്റെ ബൗളിങും ഫിറ്റ്‌നസും ഹാര്‍ദിക് ഏറെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരേയുള്ള ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ മാത്രം കൂടുതല്‍ ആവേശം കൊള്ളേണ്ട കാര്യമില്ല. ഒരുപാട് യഥാര്‍ഥ വെല്ലുവിളികള്‍ ഇനി വരാനിരിക്കുകയാണെന്നും ആര്‍പി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 9, 2024, 13:14 [IST]
Other articles published on Oct 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+