For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: പാക് പട വീണു, ബംഗ്ലാദേശിനെ ഇന്ത്യ പേടിക്കണോ? രോഹിത്തിന്റെ കിടു മറുപടി

ചെന്നൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് വ്യാഴാഴ്ചയാണ് ചെപ്പോക്കില്‍ തുടക്കമാവുന്നത്. വലിയ ആത്മവിശ്വാസത്തോടെയാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. പാകിസ്താനെ അവരുടെ നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരാന്‍ ബംഗ്ലാദേശിനായിരുന്നു. ഇന്ത്യക്കെതിരേയും സമാനമായൊരു പ്രകടനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നു ബംഗ്ലാ ക്യാപ്റ്റന്‍ ഷാന്റോയടക്കം ചില താരങ്ങള്‍ മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

ബംഗ്ലാദേശ് ടീമിന്റെ അമിത ആത്മവിശ്വാസം ഇന്ത്യക്കു തിരിച്ചടിയാവുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യ ടെസ്റ്റിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍.

ROHIT SHARMA

എല്ലാ ടീമിനും ഇന്ത്യയെ തോല്‍പ്പിക്കണം

ഇന്ത്യയെ തോല്‍പ്പിക്കണമെന്നത് എല്ലാ ടീമുകളുടെയും ലക്ഷ്യമാണെന്നു രോഹിത് ശര്‍മ ചിരിയോടെ പറഞ്ഞു. ഇന്ത്യയെ പരാജയപ്പെടുത്താന്‍ എല്ലാ ടീമുകള്‍ക്കും ഇഷ്ടമാണ്. അവര്‍ ആസ്വദിക്കട്ടെ. നേരത്തേ ഇംഗ്ലണ്ട് ടീം ഇവിടേക്കു വന്നപ്പോഴും മാധ്യമങ്ങളില്‍ പലതും പറഞ്ഞിരുന്നു. പക്ഷെ ഞങ്ങള്‍ അതൊന്നും ശ്രദ്ധിക്കാറില്ല. നല്ല ക്രിക്കറ്റ് കളിക്കാനാണ് ടീം ശ്രമിക്കാറുള്ളതെന്നും രോഹിത് വ്യക്തമാക്കി.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം കോമ്പിനേഷനെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. യുവതാരങ്ങളായ ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കു ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഇംഗ്ലണ്ടിനെതിരേ നമ്മള്‍ അവസാനമായി ടെസ്റ്റ് പരമ്പരയില്‍ കളിച്ചപ്പോള്‍ ഒരുപാട് പേര്‍ക്ക് പരിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പുതിയ താരങ്ങളിലേക്കു ടീമിനു നോക്കേണ്ടി വന്നതെന്നും രോഹിത് പറഞ്ഞു.

ടീമിലെ യുവതാരങ്ങളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ അവരില്‍ ചിലര്‍ പുതിയവരാണ്. അവരോടു നമുക്കു അധികം സംസാരിക്കേണ്ട ആവശ്യമില്ല. ബാറ്റ് കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കുമെന്നു അവര്‍ കാണിച്ചുതന്നതാണ്. വിക്കറ്റിനു പിന്നില്‍ ജുറേലും നല്ല പ്രകടനമാണ് നടത്തിയത്. എല്ലാ ഫോര്‍മാറ്റിലും മികവുള്ള താരങ്ങളാവാനുള്ള കഴിവ് അവര്‍ക്കുണ്ട്. നമ്മള്‍ അവരെ വളര്‍ത്തിയെടക്കണം. എന്താണ് ചെയ്യേണ്ടതെന്നു അവര്‍ക്കറിയാം. വിജയത്തിനായി ദാഹിക്കുന്നവരാണ് പുതിയ താരങ്ങളെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

INDIAN TEST TEAM

ഇന്ത്യക്കു ഗംഭീര റെക്കോര്‍ഡ്

ബംഗ്ലാദേശിനെതിരേ ടെസ്റ്റില്‍ ഗംഭീര റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഈ ഫോര്‍മാറ്റില്‍ ഇതുവരെ അവരോടു ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 13 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ 11ലും വിജയം കൊയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്.

രണ്ടു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു. 2022ലാണ് അവസാനമായി ടെസ്റ്റില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ബംഗ്ലാദേശില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0നു തൂത്തുവാരുകയായിരുന്നു.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Story first published: Tuesday, September 17, 2024, 17:24 [IST]
Other articles published on Sep 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+