For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ടെസ്റ്റ് കരിയര്‍ തകര്‍ന്നു, രക്ഷിച്ചത് ശാസ്ത്രിയുടെ പദ്ധതി; വെളിപ്പെടുത്തി രോഹിത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായ മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ഇന്ത്യക്ക് ഇനി മൂന്ന് ജയം നേടിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാവും. നാട്ടിലെ ഇന്ത്യയുടെ മൃഗീയാധിപത്യം തുടരുകയാണ്. 2013മുതല്‍ കളിച്ച തുടര്‍ച്ചയായ 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നാട്ടില്‍ നേടിയെടുത്തത്.

വിരാട് കോലിയില്‍ നിന്ന് രോഹിത് ശര്‍മയിലേക്ക് നായകസ്ഥാനമെത്തിയപ്പോഴും ഇന്ത്യയുടെ തട്ട് ഉയര്‍ന്ന് തന്നെയിരിക്കുകയാണ്. ശ്രീലങ്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെയെല്ലാം രോഹിത്തിന് കീഴില്‍ തകര്‍ക്കാന്‍ ഇന്ത്യക്കായി. ഗംഭീര പ്രകടനത്തോടെ ഇന്ത്യ മുന്നോട്ട് പോകവെ രോഹിത് ശര്‍മ തന്റെ ടെസ്റ്റ് കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ടെസ്റ്റ് കരിയര്‍ രക്ഷിച്ചത് മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രിയാണെന്നാണ് രോഹിത് പറയുന്നത്.

2015ല്‍ ശാസ്ത്രി പറഞ്ഞത് പ്രതീക്ഷ നല്‍കി

ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മയുടെ കരിയര്‍ മാറ്റി മറിച്ചത് എംഎസ് ധോണിയാണ്. മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത്തിനെ ഓപ്പണിങ്ങിലേക്ക് എത്തിച്ച ധോണിയുടെ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറ്റിയത്. എന്നാല്‍ പരിമിത ഓവറില്‍ തിളങ്ങുമ്പോഴും ടെസ്റ്റ് ടീമിന് പുറത്തായിരുന്നു രോഹിത് ശര്‍മ. ഓപ്പണറെന്ന നിലയില്‍ ടെസ്റ്റില്‍ രോഹിത്തിനെ വിശ്വസിക്കാന്‍ ടീം തയ്യാറായില്ല. ടെസ്റ്റിലെ മോഹങ്ങള്‍ അവസാനിക്കുമെന്ന് തോന്നിക്കവെ രവി ശാസ്ത്രിയാണ് പ്രതീക്ഷ നല്‍കിയതെന്നാണ് രോഹിത് പറഞ്ഞത്.

'2015ല്‍ രവി ഭായി (രവി ശാസ്ത്രി) പറഞ്ഞ വാക്കുകളാണ് കരുത്തായത്. അദ്ദേഹം എന്നെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് ആഗ്രഹിച്ചു. എന്നെ ടെസ്റ്റില്‍ ഓപ്പണറാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ ഇത് എന്റെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് പ്രതീക്ഷ നിലനിര്‍ത്തിയത്' രോഹിത് വെളിപ്പെടുത്തി.

rohit sharma ravi shastri

2019ല്‍ ഓപ്പണര്‍ സ്ഥാനത്തേക്കെത്തി

2014-2016ല്‍ രവി ശാസ്ത്രി ഇന്ത്യയുടെ ടീം ഡയറക്ടറായിരുന്നു. ആ സമയത്താണ് രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കാന്‍ നീക്കം നടത്തിയത്. പിന്നീട് 2017ല്‍ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. 2019ല്‍ രോഹിത്തിനെ ടെസ്റ്റ് ടീമില്‍ ഓപ്പണറായി പരിഗണിച്ചു. ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയില്‍ കസറാനും രോഹിത്തിന് സാധിക്കുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും രോഹിത് വലിയ നേട്ടങ്ങളാണ് ഇക്കാലയളവില്‍ സ്വന്തമാക്കിയത്.

ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചു. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് രോഹിത്. എട്ട് മത്സരം ശേഷിക്കെ മൂന്ന് ജയം നേടിയാല്‍ ഫൈനല്‍ ടിക്കറ്റെടുക്കാന്‍ രോഹിത്തിനാവും. അവസാന രണ്ട് തവണയും ഫൈനലില്‍ തോറ്റ ഇന്ത്യക്ക് ഇത്തവണ രോഹിത്തിന് കീഴില്‍ ആദ്യ ഡബ്ല്യുറ്റിസി കിരീടത്തിലേക്കെത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബംഗ്ലാദേശിനെതിരേ ബാറ്റിങ്ങില്‍ ഫ്‌ളോപ്പ്

ബംഗ്ലാദേശിനെതിരേ ഇന്ത്യ വമ്പന്‍ ജയത്തോടെ കസറി. ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കി സര്‍വാധിപത്യം കാട്ടിയാണ് ഇന്ത്യയുടെ ജയം. എന്നാല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ ജയം നേടിയെങ്കിലും രോഹിത് ശര്‍മ ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. 10.49 മാത്രമായിരുന്നു രോഹിത്തിന്റെ ബാറ്റിങ് ശരാശരി. നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ രോഹിത്തിന് സാധിക്കാതെ പോയി.

ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകളാണ് ഇനി വരാനിരിക്കുന്നത്. രോഹിത് ബാറ്റുകൊണ്ട് മികവ് കാട്ടി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. കരിയറിന്റെ നിര്‍ണ്ണായക സമയത്തിലൂടെയാണ് രോഹിത് കടന്ന് പോകുന്നത്. അടുത്ത ഏകദിന ലോകകപ്പ് കളിക്കാനുള്ള ബാല്യം രോഹിത്തിനില്ലെന്ന് തന്നെ പറയാം.

Story first published: Wednesday, October 2, 2024, 9:36 [IST]
Other articles published on Oct 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+