For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത്തിന് തിരിച്ചുവരാം, വമ്പന്‍ സ്കോറും കുറിക്കാം! വരുത്തേണ്ടത് മൂന്ന് മാറ്റം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നിരാശകളിലൊന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദയനീയ ബാറ്റിങ് പ്രകടനമായിരുന്നു. രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഒറ്റയക്ക സ്‌കോറുകള്‍ക്കാണ് രോഹിത് ഈ മല്‍സരത്തില്‍ പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ അഞ്ചും റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞുള്ളൂ.

കാണ്‍പൂരില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് രോഹിത് ലക്ഷ്യമിടുന്നത്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഫോം ടീമിനു ഏറെ നിര്‍ണായകവുമാണ്. അടുത്ത ടെസ്റ്റില്‍ ഫോമിലേക്കു മടങ്ങിയെത്തുന്നതിനായി അദ്ദേഹം തന്റെ സ്ഥിരം രീതിയില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതു എന്തൊക്കെയാണെന്നു നോക്കാം.

ROHIIT SHARMA

തുടക്കത്തില്‍ തന്നെ അഗ്രസീവാകണം

ഏകദിന ഫോര്‍മാറ്റില്‍ കളിക്കുന്നതു പോലെ തുടക്കത്തില്‍ തന്നെ അഗ്രസീവായ സമീപനം ബാറ്റിങില്‍ സ്വീകരിക്കാന്‍ രോഹിത് ശര്‍മ തയ്യാറാവണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്.

പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് ടീമിനു ശക്തമായ അടിത്തറ പാകിയ ശേഷം പിന്നീടെത്തുന്ന ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് രോഹിത് ചെയ്തു പോരുന്നത്. ഇതു വലിയ ടോട്ടലുകള്‍ പടുത്തുയര്‍ത്താന്‍ ടീമിനെ സഹായിക്കുകയും ചെയ്യുന്നു. ടെസ്റ്റിലും രോഹിത് ഈ ശൈലിയാണ് ഇനി പിന്തുടരേണ്ടത്.

ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റില്‍ വളരെ ഡിഫന്‍സീവായിട്ടാണ് അദ്ദേഹം തുടങ്ങിയത്. പ്രതിരോധത്തിലൂന്നിയുള്ള ഈ ശൈലി കാരണം വേഗത്തില്‍ വിക്കറ്റ് കൈവിടുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ സെഞ്ച്വറിയോടെ രോഹിത് കസറിയിരുന്നു.

അന്നു ആദ്യ ഓവറില്‍ തന്നെ ഫോറടിച്ചാണ് അദ്ദേഹം തുടങ്ങിയത്. ആദ്യത്തെ 12 ഫോറില്‍ ഓരോ ഫോറും സിക്‌സറും പായിക്കാനും രോഹിത്തിനായിരുന്നു. ഇതു അദ്ദേഹത്തിന്റെ ആത്മവിശ്വാസവുമുയര്‍ത്തി. കാണ്‍പൂര്‍ ടെസ്റ്റിലും ഈ രീതിയില്‍ ബാറ്റ് ചെയ്യാനായാല്‍ വലിയൊരു ഇന്നിങ്‌സ് രോഹിത്തിനു കളിക്കാന്‍ സാധിക്കും.

സ്വിങ് ബൗളിങിനെതിരേ തയ്യാറെടുപ്പ്

സ്വിങ് ബൗളിങിനെ നന്നായി നേരിടുന്നതിനായി രണ്ടാംടെസ്റ്റിനു മുമ്പ് നെറ്റ്‌സില്‍ രോഹിത് ശര്‍മ കൂടുതല്‍ പരിശീലനം നടത്തേണ്ടത് ആവശ്യമാണ്. ഇരുവശങ്ങളിലേക്കും മൂവ് ചെയ്യുന്ന ബോളുകള്‍ അദ്ദേഹത്തിനു എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ നന്നായി ഈ തരത്തിലുള്ള ബോളുകള്‍ക്കെതികരേ പരിശീലനം നടത്തുന്നത് രോഹിത്തിനു ഗുണം ചെയ്യും.

വേഗതയേറിയ ബോളുകള്‍ അദ്ദേഹത്തിനു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. പക്ഷെ ബോള്‍ വായുവില്‍ മൂവ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ രോഹിത് കുഴപ്പത്തിലാവുകയും ചെയ്യും. കാണ്‍പൂരിലെ പിച്ച് കൂടുതല്‍ സ്ലോയായിരിക്കുമെന്നാണ് സൂചനകള്‍. അതുകൊണ്ടു തന്നെ പേസര്‍മാര്‍ അദ്ദേഹത്തിനു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയില്ല.

ROHIT SHARMA

സ്പിന്‍ ബൗളിങിനെ സൂക്ഷിക്കണം

രോഹിത് ശര്‍മ ചെയ്യേണ്ട മൂന്നാമത്തെ കാര്യം സ്പിന്‍ ബൗളിങിനെ കൂടുതല്‍ ശ്രദ്ധയോടെ കളിക്കുകയെന്നതാണ്. കാണ്‍പൂരിലേത് സ്ലോ പിച്ചായതിനാല്‍ തന്നെ കളിയില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സ്പിന്നര്‍മാരെ നേരത്തേ തന്നെ പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്. സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും റിവേഴ്സ് സ്വീപ്പ് പോലെയുള്ള റിസ്‌കി ഷോട്ടുകള്‍ രോഹിത് കളിക്കാറുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലടക്കം അദ്ദേഹം പുറത്തായത് ഈ തരത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഇതുപോലെയുള്ള അപകടകരമായ ഷോട്ടുകള്‍ക്കു കാണ്‍പൂരില്‍ രോഹിത് മുതിരുന്നത് നന്നാവില്ല. പകരം തന്റെ സ്വാഭാവികശൈലിയിലുള്ള ബാറ്റിങ് കാഴ്ചവയ്ക്കുകയാണെങ്കില്‍ മികച്ചൊരു ഇന്നിങ്‌സ് തീര്‍ച്ചയായും അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കും.

Story first published: Wednesday, September 25, 2024, 15:30 [IST]
Other articles published on Sep 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+