For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: വിരലിന് പരിക്കേറ്റു, ഒമ്പതാമനായെത്തി ഫിഫ്റ്റി, തോല്‍വിയിലും രോഹിത്തിന് കൈയടി

ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ രണ്ടാം ഓവറില്‍ത്തന്നെ കൈക്ക് പരിക്കേറ്റ് രോഹിത് കളം വിട്ടിരുന്നു

1

ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് തോറ്റത്. രണ്ട് മത്സരത്തിലും ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബാറ്റിങ് നിരയുടെ മോശം പ്രകടനമാണെന്ന് പറയാം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോറ്റ് പരമ്പര കൈവിട്ടതോടെ വലിയ വിമര്‍ശനമാണ് ടീമിനെതിരേ ഉയരുന്നത്. എന്നാല്‍ ഇന്ത്യയുടെ തോല്‍വിക്കിടയിലും രോഹിത് ശര്‍മയുടെ പോരാട്ടവീര്യം ചര്‍ച്ചയാവുന്നു.

ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ രണ്ടാം ഓവറില്‍ത്തന്നെ കൈക്ക് പരിക്കേറ്റ് രോഹിത് കളം വിട്ടിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രോഹിത്തിന്റെ വിരലിന് പരിക്കേറ്റത്. ഇതോടെ ഇന്ത്യക്കായി ഓപ്പണിങ്ങില്‍ രോഹിത് ഇറങ്ങിയതുമില്ല. എന്നാല്‍ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം വന്നതുപോലെ മടങ്ങിയതോടെ രോഹിത് ഒമ്പതാമനായി ക്രീസിലേക്കെത്തുകയായിരുന്നു.

പിന്നീട് രോഹിത് കാഴ്ചവെച്ചത് അവിസ്മരണീയ പ്രകടനമായിരുന്നു. 28 പന്തുകള്‍ നേരിട്ട് 3 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സുമായി രോഹിത് പുറത്താവാതെ നിന്നു. 182.14 സ്‌ട്രൈക്കറേറ്റിലാണ് പരിക്കേറ്റ വിരലുമായി രോഹിത് കത്തിക്കയറിയത്. 48ാം ഓവര്‍ മുഹമ്മദ് സിറാജ് മെയ്ഡനാക്കാതിരുന്നെങ്കില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ഒരു പക്ഷെ രോഹിത്തിന് സാധിക്കുമായിരുന്നു.

1

ഇന്ത്യയുടെ പല പ്രമുഖരും റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ട പിച്ചിലാണ് രോഹിത്തിന്റെ ഗംഭീര പ്രകടനം പിറന്നത്. പരിക്കേറ്റ വിരലിന് ബാന്റേജിട്ടിട്ടും രോഹിത് ടീമിനായി കളത്തിലിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ തോറ്റെങ്കിലും ഈ പോരാട്ടവീര്യത്തിന് ആരാധകര്‍ കൈയടിക്കുകയാണ്. പ്രതിസന്ധികളെ മറികടന്ന് ഇന്ത്യക്കായി കളത്തിലിറങ്ങാന്‍ കാട്ടിയ രോഹിത്തിന്റെ അര്‍പ്പണബോധത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ വാഴ്ത്തുകയാണ്.

ബിസിസി ഐ രോഹിത്തിന്റെ പ്രകടനത്തെ വാഴ്ത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. വിരലിന് പരിക്കേറ്റ് ആശുപത്രിയില്‍ പോയി സ്‌കാന്‍ ചെയ്തിട്ടും ബാറ്റുമായി കളത്തിലിറങ്ങി. ഇന്ത്യക്ക് ജയിക്കാന്‍ അപ്പോള്‍ 42 പന്തില്‍ 64 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലെത്തി ആദ്യ പന്തുകള്‍ നേരിടാന്‍ രോഹിത് പ്രയാസപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് കത്തിക്കയറി. വിരലിന് പരിക്കേറ്റിരുന്നോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു രോഹിത്തിന്റെ ബാറ്റിങ്.

തന്റെ ഫേവറേറ്റ് ഷോട്ടായ പുള്‍ ഷോട്ടിലൂടെ സിക്‌സറടക്കം നേടാന്‍ ഹിറ്റ്മാനായി. ഒന്നല്ല അഞ്ച് സിക്‌സുകളാണ് അദ്ദേഹം നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും രോഹിത് നേടി. അവസാന പന്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് ആറ് റണ്‍സ് വേണമെന്നിരിക്കെ യോര്‍ക്കറിലൂടെ രോഹിത്തിനെ സിക്‌സര്‍ നേടുന്നതില്‍ നിന്ന് തടുക്കുകയായിരുന്നു. വിരലിന് പരിക്കേറ്റതിനാല്‍ യോര്‍ക്കര്‍ കളിക്കാന്‍ രോഹിത്തിന് പ്രയാസമുണ്ടാവും. ഇത് മനസിലാക്കി കൃത്യമായി യോര്‍ക്കര്‍ എറിയാന്‍ മുസ്തഫിസുറിനായെന്നാണ് എടുത്തു പറയേണ്ടത്.

1

പോരാളിയെന്നാണ് രോഹിത്തിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വരുന്ന തലമുറക്ക് മാതൃകയാവുന്ന താരമാണ് രോഹിത് എന്നാണ് ആരാധകര്‍ പറയുന്നത്. അവന് സാധിക്കുന്നതെല്ലാം ചെയ്തുവെന്നാണ് ആരാധകര്‍ പറയുന്നത്. വാലറ്റത്ത് ആരെങ്കിലുമൊരാള്‍ പിന്തുണക്കാനുണ്ടായിരുന്നെങ്കില്‍ രോഹിത് മത്സരം വിജയത്തിലേക്കെത്തിക്കുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മാത്രം അതിന് സാധിക്കാതെ പോയി.

രോഹിത്തിന്റെ പ്രയത്‌നത്തെ ബഹുമാനിക്കുന്നുവെന്നും ക്യാപ്റ്റന്റെ ഉത്തരവാദിത്തം നിറവേറ്റിയെന്നുമെല്ലാം ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഈ മനുഷ്യനെയാണ് ഓണ്‍ലൈന്‍ നിരൂപകര്‍ വിമര്‍ശിക്കുന്നതും കല്ലെറിയുന്നതുമെന്നോര്‍ക്കണമെന്നാണ് രോഹിത് ആര്‍മിക്ക് പറയാനുള്ളത്. രോഹിത്തിനെപ്പോലെ മറ്റാര്‍ക്കും ഇത് ചെയ്യാനാവില്ലെന്നും ആരാധകര്‍ പറയുന്നു. ഫൈനല്‍ ഓവറില്‍ എന്ത് സംഭവിച്ചുവെന്നത് വേറെ കാര്യം. എങ്കിലും പൂര്‍ണ്ണ ബഹുമാനമെന്നാണ് രോഹിത്തിന്റെ പ്രകടനത്തെക്കുറിച്ച് ആര്‍സിബി ട്വീറ്റ് ചെയ്തത്. എന്തായാലും തോല്‍വിക്കിടയിലും ഇന്ത്യക്കാശ്വാസമാണ് രോഹിത്തിന്റെ പ്രകടനമെന്ന് പറയാം.

Story first published: Wednesday, December 7, 2022, 21:28 [IST]
Other articles published on Dec 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+