For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 6, 6, 21, 6, 5, ഹിറ്റ്മാന് ബംഗ്ലാദേശിനെ പേടി! രണ്ട് ഇന്നിങ്‌സിലും ഫ്‌ളോപ്പ്

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സെടുത്ത് പുറത്തായ രോഹിത് ശര്‍മക്ക് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സാണ് നേടാനായത്. ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ സ്ലിപ്പില്‍ സാക്കിര്‍ ഹസന് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ പുറത്താകല്‍. രണ്ട് ഇന്നിങ്‌സിലും രോഹിത്തിന് തിളങ്ങാനാവാത്തത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഭേദപ്പെട്ടതായിരുന്നു. ഇന്ത്യന്‍ പിച്ചിലെ അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോഡും വളരെ മികച്ചതാണ്. എന്നിട്ടും അദ്ദേഹത്തിന് ഇത്തവണ തിളങ്ങാന്‍ സാധിക്കാതെ പോയി. രണ്ട് ഇന്നിങ്‌സിലും രോഹിത് ദുരന്തമായി മാറിയത് വരാനിരിക്കുന്ന വലിയ പരമ്പരകള്‍ക്ക് മുമ്പ് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പറയാം. കടന്നാക്രമിച്ച് കളിക്കാന്‍ ശ്രമിച്ച രോഹിത് ബൗണ്ടറിയോടെ തുടങ്ങിയ ശേഷമാണ് വിക്കറ്റ് തുലച്ചത്.

രോഹിത്തിനും ഓഫ് സൈഡ് കെണി

വിരാട് കോലിയെ എതിരാളികള്‍ കുടുക്കുന്ന അതേ കുരുക്കില്‍ രോഹിത് ശര്‍മയും വീഴുന്നുണ്ടെന്ന് പറയാം. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന സ്വിങ് പന്തുകളില്‍ രോഹിത് ബാറ്റ് വെച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇതേ പ്രശ്‌നം രോഹിത്തിനെ വേട്ടയാടിയിരുന്നു. ഓഫ് സൈഡ് പന്തുകളില്‍ രോഹിത് ശര്‍മക്ക് പഴയ മികവ് കാട്ടാന്‍ സാധിക്കാത്തത് പ്രശ്‌നം തന്നെയാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ വമ്പന്മാര്‍ക്കെതിരായ ഇന്ത്യയുടെ പരമ്പര വരാനിരിക്കുകയാണ്.

ഇതില്‍ ഓപ്പണറെന്ന നിലയിലെ രോഹിത് ശര്‍മയുടെ പ്രകടനം നിര്‍ണ്ണായകമാവും. അതുകൊണ്ടുതന്നെ നിലവിലെ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് തലവേദനയാകുന്നതാണ്. ക്ഷമകാട്ടാന്‍ രോഹിത് തയ്യാറാവുന്നില്ല. ഇത് മുതലാക്കാന്‍ എതിര്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. എന്തായാലും രോഹിത് ശര്‍മയുടെ പ്രകടനം ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കുന്നതാണ്.

rohit sharma yashasvi jaiswal ind vs ban

രോഹിത്തിന് ബംഗ്ലാദേശിനെ പേടി?

രോഹിത് ശര്‍മക്ക് ബംഗ്ലാദേശിനെതിരേ മികച്ച ടെസ്റ്റ് റെക്കോഡ് അവകാശപ്പെടാനാവില്ല. 6, 6, 21, 6, 5 എന്നിങ്ങനെയാണ് ബംഗ്ലാദേശിനെതിരേ ടെസ്റ്റില്‍ രോഹിത് ശര്‍മ നേടിയ സ്‌കോര്‍. വമ്പന്മാരെ വിറപ്പിക്കുന്ന രോഹിത് ശര്‍മക്ക് ബംഗ്ലാദേശിനോട് ഇതുവരെ മികവ് കാട്ടാന്‍ സാധിക്കാത്തതാണ് അത്ഭുതപ്പെടുത്തുന്നത്. ബംഗ്ലാദേശിന്റെ പേസര്‍മാര്‍ക്ക് മുന്നില്‍ രോഹിത്തിന് അടി പതറുന്നു. ഇന്ത്യ മികച്ച നിലയിലേക്കെത്തിയ സാഹചര്യത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള സാഹചര്യം മുന്നിലുണ്ടായിരുന്നു.

എന്നിട്ടും ഇത് മുതലാക്കി കളിക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയി. ഇന്നത്തെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും ഒരു നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനായി. ഈ വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന ആദ്യത്തെ നായകനായി മാറാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. നായകനെന്ന നിലയിലെ രോഹിത്തിന്റെ പ്രകടനം കൈയടി നേടിയെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം ഫ്‌ളോപ്പായി.

ഇന്ത്യയുടെ സര്‍വാധിപത്യം

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സര്‍വാധിപത്യം നേടിക്കഴിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സിന് പുറത്തായ ഇന്ത്യ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ 149 റണ്‍സില്‍ കൂടാരം കയറ്റി. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം പങ്കിട്ട മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയത്.

227 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വലിയ സ്‌കോര്‍ നേടി ബംഗ്ലാദേശിന് മുന്നില്‍ വമ്പന്‍ വിജയ ലക്ഷ്യം വെക്കാനുള്ള തയ്യാറെടുപ്പിലാണ്. രോഹിത്തും (5) യശ്വസി ജയ്‌സ്വാളും (10) പെട്ടെന്ന് പുറത്തായതിനാല്‍ രണ്ടാം ഇന്നിങ്‌സില്‍ ആരാവും ഇന്ത്യയുടെ ഹീറോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, September 20, 2024, 16:19 [IST]
Other articles published on Sep 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+