Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 3 തവണ രോഹിത്തിന് എങ്ങനെ സാധിച്ചു? ആദ്യ ക്യാപ്റ്റന്‍!! കുറിച്ചത് ഈ റെക്കോര്‍ഡ്

കാണ്‍പൂര്‍: ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാംദിനം വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സിക്‌സര്‍ വേട്ടയിലാണ് ലോകത്തിലെ മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വനേട്ടം ഹിറ്റ്മാന്‍ തന്റെ പേരിലാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം 11 ബോളില്‍ നിന്നും മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 23 റണ്‍സ് അടിച്ചെടുത്താണ് പുറത്തായയത്. ഇതോടെ രോഹിത് പുതുചരിത്രവും കുറിക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ വിജയം കൈക്കലാക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇന്ത്യ. ടി20 ശൈലിയിലുള്ള അഗ്രസീവ് ബാറ്റിങിലൂടെ ആദ്യ ഇന്നിങ്‌സില്‍ 52 റണ്‍സിന്റെ ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ബംഗ്ലാദേശ് നാലാംദിനത്തിലെ കളി അവസാനിപ്പിച്ചത് രണ്ടു വിക്കറ്റിനു 26 റണ്‍സെന്ന നിലയിലാണ്.

ROHIT SHARMA

രോഹിത്തിന്റെ റെക്കോര്‍ഡ്

ലോക ക്രിക്കറ്റില്‍ ഇനിയൊരു പക്ഷെ മറ്റൊരു ക്യാപ്റ്റനും സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നു കലണ്ടര്‍ വര്‍ഷങ്ങള്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 40ന് മുകളില്‍ സിക്‌സറുകള്‍ വാരിക്കൂട്ടിയ ആദ്യത്തെ ക്യാപ്റ്റനായാണ് ഹിറ്റ്മാന്‍ മാറിയത്.

കാണ്‍പൂര്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ നേടിയ മൂന്നു സിക്‌സറുകളോടെ ഈ വര്‍ഷത്തെ രോഹിത്തിന്റെ സിക്‌സര്‍ സമ്പാദ്യം 41ല്‍ എത്തിയിരിക്കുകയാണ്. നേരത്തേ 2022ല്‍ 45ഉം 2023ല്‍ 80ഉം സിക്‌സറുകള്‍ വിവിധ ഫോര്‍മാറ്റുകളിലുമായി അദ്ദേഹം വാരിക്കൂട്ടിയിരുന്നു.

അഗ്രസീവ് ബാറ്റിങ്

രോഹിത് ശര്‍മയുടെയും ഓപ്പണിങ് പങ്കാളിയായ യുവ താരം യശസ്വി ജയ്‌സ്വാളിന്റെയും അഗ്രസീവ് തുടക്കമാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്കു ഇപ്പോള്‍ നേരിയ മുന്‍തൂക്കം സമ്മാനിച്ചിരിക്കുന്നത്. കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു ഇരുവരും ക്രീസിലെത്തിയത്. ഈ ടെസ്റ്റില്‍ സമനിലയല്ല, മറിച്ച് വിജയം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നു തുടക്കത്തില്‍ തന്നെ ഇവര്‍ വ്യക്കമാക്കുകയും ചെയ്തു.

ഹസന്‍ മഹമ്മൂദ് എറിഞ്ഞ ആദ്യ ഓവറില്‍ 12 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ഹാട്രിക് ബൗണ്ടറികളോടെയായിരുന്നു ഇത്. രണ്ടാം ഓവറിലാണ് രോഹിത്തിനു സ്‌ട്രൈക്ക് നേരിടാനുള്ള അവസരം ലഭിച്ചത്. പേസര്‍ ഖലീല്‍ അഹമ്മദിനെതിരേ ആദ്യത്തെ രണ്ടു ബോളും സിക്‌സറിലേക്കു പറത്തിയാണ് ഹിറ്റ്മാന്‍ തുടങ്ങിയത്. അടുത്ത ഓവറില്‍ മഹമ്മൂദിനെതിരേ മൂന്നാമത്തെ സിക്‌സറും അദ്ദേഹം പായിച്ചു.

പക്ഷെ രോഹിത്തിനെ അധികനേരം ക്രീസില്‍ തുടരാന്‍ ബംഗ്ലാദേശ് അനുവദില്ലില്ല. നാലാം ഓവറില്‍ സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസാണ് അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡാക്കിയത്. അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. തൊട്ടുമുമ്പത്തെ ബോളില്‍ എല്‍ബിഡബ്ല്യുവില്‍ നിന്നും രോഹിത് രക്ഷപ്പെട്ടിരുന്നു. അംപയര്‍ ഔട്ട് വിധിച്ചെങ്കിലും രോഹിത് റിവ്യു എടുക്കുകയായിരുന്നു. പക്ഷെ അടുത്ത ബോളില്‍ തന്നെ അദ്ദേഹത്തിനു വിക്കറ്റ് കൈവിടേണ്ടതായി വരികയും ചെയ്തു.

ROHIT SHARMA

വിജയപ്രതീക്ഷയില്‍ ഇന്ത്യ

കാണ്‍പൂര്‍ ടെസ്റ്റില്‍ വിജയപ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യ. 52 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയതിനു ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് രണ്ടു വിക്കറ്റിനു 26 റണ്‍സെന്ന നിലയിലാണ് നാലാംദിനത്തിലെ കളി അവസാനിപ്പിച്ചത്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 26 റണ്‍സ് കൂടി വേണം.

അവസാനദിനം എത്രയും വേഗത്തില്‍ ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കുകയെന്നതായിരിക്കും ഇന്ത്യയുടെ പ്ലാന്‍. തുടര്‍ന്നു റണ്‍ചേസില്‍ വിജയം കൊയ്യാമെന്ന ആത്മവിശ്വാസത്തിലായിരിക്കും രോഹിത് ശര്‍മയും സംഘവും. ഇന്ത്യയെ സംബന്ധിച്ച് ഈ ടെസ്റ്റിന്റെ ഫലം വളരെ പ്രധാനമാണ്.

ജയിക്കാനായാല്‍ മാത്രമേ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ബംഗ്ലാദേശുമായുള്ള ഈ ടെസ്റ്റിനു ശേഷം കരുത്തരായ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണ് ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ കളിക്കാനിരിക്കുന്നത്.

Story first published: Tuesday, October 1, 2024, 7:16 [IST]
Other articles published on Oct 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+