For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: അവിടെ അല്ല ഇവിടെ നില്‍ക്ക്! ബംഗ്ലാദേശ് ഫീല്‍ഡ് സെറ്റ് ചെയ്ത് റിഷഭ്; വീഡിയോ

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിരിക്കുകയാണ്. ബംഗ്ലാദേശിന് ജയിക്കാന്‍ 515 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 287 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്താണ് കൂറ്റന്‍ വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സ് ലീഡ് നേടിയ ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ ശുബ്മാന്‍ ഗില്ലും (119) റിഷഭ് പന്തും (109) സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തി.

ഇരുവരുടേയും പ്രകടനങ്ങളാണ് ഇന്ത്യക്ക് അനായാസം വലിയ സ്‌കോറിലേക്കെത്താന്‍ കരുത്തായി മാറിയത്. ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ റിഷഭ് ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തന്റെ വിശ്വരൂപം തന്നെയാണ് പുറത്തെടുത്തത്. മത്സരത്തിലെ പ്രകടനത്തിനപ്പുറം റിഷഭ് പന്തിന്റെ ചില പ്രവര്‍ത്തികള്‍ ആരാധകരം രസം കൊള്ളിച്ചു. ബംഗ്ലാദേശ് ഫീല്‍ സെറ്റ് ചെയ്ത് നല്‍കിയാണ് റിഷഭ് പന്ത് ചിരി പടര്‍ത്തിയത്. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഷാന്റോയല്ലേ ബംഗ്ലാദേശ് ക്യാപ്റ്റന്‍?

റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഫീല്‍ഡ് സെറ്റ് ചെയ്തു. ഇതില്‍ റിഷഭിന്റെ ഫേവറേറ്റ് ഷോട്ട് പൊസിഷനില്‍ ഫീല്‍ഡറില്ലായിരുന്നു. ഇത് കണ്ട റിഷഭ് ബംഗ്ലാദേശ് നായകനായ ഷാന്റോയോട് സഹോദര ഇവിടെ ഫീല്‍ഡറെ ഇടൂ എന്ന് നിര്‍ദേശിക്കുകയായിരുന്നു. ഷാന്റോ ഫീല്‍ഡറെ വിന്യസിച്ചെങ്കിലും റിഷഭ് പറഞ്ഞതിന്റെ എതിര്‍ ദിശയിലാണ് ഫീല്‍ഡര്‍ നിന്നത്. ഇതോടെ റിഷഭ് വീണ്ടും ഇടപെട്ടു.

ഇവിടെയല്ല അവിടെയാണ് നില്‍ക്കേണ്ടതെന്ന് പറഞ്ഞു. റിഷഭിന്റെ നിര്‍ദേശം അതുപോലെ അനുസരിച്ച് ബംഗ്ലാദേശ് ഫീല്‍ഡര്‍ പൊസിഷന്‍ മാറി നില്‍ക്കുകയും ചെയ്തു. റിഷഭ് നിര്‍ദേശം നല്‍കുന്നത് സ്റ്റംപ് മൈക്കിലൂടെയാണ് പുറത്തുവന്നത്. കൂടാതെ ഇതിന്റെ വീഡിയോയും വൈറലായി. ബംഗ്ലാദേശ് നായകന്‍ ഷാന്റോ ആണോ അതോ റിഷഭാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എതിര്‍ താരങ്ങളോടെല്ലാം വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് റിഷഭ് പന്ത്.

rishabh pant shubman gill ind vs ban

തിരിച്ചുവരവില്‍ മിന്നിച്ച് റിഷഭ്

കാര്‍ അപകടത്തെത്തുടര്‍ന്ന് ഏറെ നാള്‍ വിശ്രമത്തിലായിരുന്ന റിഷഭ് ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിവന്നിട്ട് അധികം ആയിട്ടില്ല. പരിക്കിന് ശേഷം റിഷഭ് കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനത്തിലേക്കായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. ഗംഭീര ബാറ്റിങ് പ്രകടനത്തോടെ എല്ലാവരുടേയും പ്രതീക്ഷ കാക്കാന്‍ റിഷഭിനായി. ഭയമില്ലാതെ കടന്നാക്രമിച്ച് കളിക്കുന്ന റിഷഭിനെയാണ് ചെന്നൈയില്‍ കാണാനായത്.

റിഷഭ് പന്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതോടെ ഇന്ത്യയ്ക്കായി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍മാരില്‍ ധോണിക്കൊപ്പം തലപ്പത്തേക്കെത്താന്‍ റിഷഭ് പന്തിനായി. വേഗത്തില്‍ ആറ് ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡില്‍ ധോണിയെ മറികടക്കാനും റിഷഭ് പന്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

റിഷഭ്-ഗില്‍ കൂട്ടുകെട്ട് കസറി

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത് റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ടാണ്. റിഷഭ് പന്ത് 128 പന്ത് നേരിട്ട് 109 റണ്‍സെടുത്താണ് പുറത്തായത്. 13 ഫോറും നാല് സിക്‌സും റിഷഭ് പന്ത് പറത്തി. ശുബ്മാന്‍ ഗില്‍ 176 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സോടെ ഗില്‍ പുറത്താവാതെ നിന്നു. കെ എല്‍ രാഹുലും 22 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇന്ത്യന്‍ സ്‌കോര്‍ 4 വിക്കറ്റിന് 287 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Story first published: Saturday, September 21, 2024, 14:05 [IST]
Other articles published on Sep 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+