Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ടെസ്റ്റില്‍ റിഷഭ് പേടിക്കണം! സഞ്ജുവിന്റെ ടീമംഗമടക്കം 3 പേര്‍ ഭീഷണി, ആരൊക്കെ ടീമിലെത്തും?

നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായ അദ്ദേഹം അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലൂടെയാണ് വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുന്നത്. രണ്ടു ടെസ്റ്റുകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഇവയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാമെന്ന പ്രതീക്ഷയിലാണ് റിഷഭ്. പക്ഷെ അദ്ദേഹത്തിനു വെല്ലുവിളിയുയര്‍ത്തി ചില വിക്കറ്റ് കീപ്പര്‍മാര്‍ മല്‍സരരംഗത്തുണ്ട്.

കാറപകടത്തിലേറ്റ ഗുരുതരമായ പരിക്കു കാരണം ഒന്നര വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും മാറിനിന്ന റിഷഭ് ഇത്തണത്തെ ഐപിഎല്ലിലൂടെയാണ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. അതിനു ശേഷം ടി20 ലോകപ്പിലാണ് മടങ്ങിവരവില്‍ ഇന്ത്യക്കു വേണ്ടി അദ്ദേഹം ആദ്യമായി കളിച്ചത്. അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20, ഏകദിന പരമ്പരകളിയും റിഷഭ് കളിച്ചിരുന്നു.

RISHABH PANT

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള റിഷഭിന്റെ തിരിച്ചുവരവിനു വേണ്ടിയാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളേക്കാള്‍ മികച്ച റെക്കോര്‍ഡാണ് ടെസ്റ്റില്‍ അദ്ദേഹത്തിനുള്ളത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറും കൂടിയാണ് റിഷഭ്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയെല്ലാം അവരുടെ നാട്ടില്‍ ടെസ്റ്റ് സെഞ്ച്വറികള്‍ അദ്ദേഹ നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ തന്നെ അപൂര്‍വ്വം ചില വിക്കറ്റ് കീപ്പര്‍മാര്‍ക്കു മാത്രമേ ഈ നേട്ടം കുറിക്കാനായിട്ടുള്ളൂ. പൂര്‍ണ ഫിറ്റായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയതിനാല്‍ തന്നെ എല്ലാ ഫോര്‍മാറ്റുകളിലും റിഷഭ് അനായാസം ടീമിലേക്കു വരുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ നേരത്തേ പറഞ്ഞത്.

ദീര്‍ഘകാലമായി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെന്നത് റിഷഭിനു തിരിച്ചടിയാവാന്‍ സാധ്യതയുള്ള ഘടകമാണ്. മാത്രമല്ല പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയതിനു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ഫിഫ്റ്റി പോലു നേടാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിട്ടില്ല. 2022ല്‍ ധാക്കയില്‍ ബംഗ്ലാദേശുമായിട്ടാണ് റിഷഭ് അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഇതു കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് ഇന്ത്യയില്‍ വച്ച് കാറപകടത്തില്‍ താരത്തിനു സാരമായി പരിക്കേറ്റത്.

ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിനുള്ള ടീമുകളെ അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉടന്‍ പ്രഖ്യാപിനിരിക്കുകയാണ്. ഇവയിലൊരു ടീമിനു വേണ്ടി റിഷഭും കളിക്കുമെന്നാണ് വിവരം. ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനു മുമ്പ് ഈ ഫോര്‍മാറ്റില്‍ തന്റെ ഫോം തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന മികച്ച അവസരം കൂടിയായിരിക്കും ഇത്. സപ്തംബര്‍ അഞ്ചു മുതല്‍ 24 വരെയാണ് ദുലീപ് ട്രോഫി നടക്കാനിരിക്കുന്നത്.

DHRUV JUREL

ടെസ്റ്റില്‍ റിഷഭിനു വെല്ലുവിളിയുയര്‍ത്താന്‍ പ്രധാനമായും മൂന്നു വിക്കറ്റ് കീപ്പര്‍മാരാണ് രംഗത്തുള്ളത്. ഇവരില്‍ ഏറ്റവും മുന്നിലുള്ളത് യുവതാരം ധ്രുവ് ജുറേലാണ്. ഇന്ത്യ അവസാനമയായി ഇംഗ്ലണ്ടിനെതിരേ കളിച്ച ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ കന്നി ഫിഫ്റ്റി കുറിച്ച ജുറേല്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

റാഞ്ചിയില്‍ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിലാണ് താരം 90, 39* എന്നിങ്ങനെ സ്‌കോറുകള്‍ നേടി ടീമിന്റെ ഹീറോയായി മാറിയത്. അതുകൊണ്ടു ബംഗ്ലാദേശിനെതിരായ ടെസ്റ്റിലും ജുറേല്‍ തീര്‍ച്ചയായും മല്‍സരരംഗത്തുണ്ടാവും. ദുലീപ് ട്രോഫിയില്‍ ജുറേല്‍ കസറിയാല്‍ അതു റിഷഭിന്റെ സ്ഥാനത്തിനു പോലും ഭീഷണി സൃഷ്ടിക്കാനിടയുണ്ട്.

ജുറേലിനെക്കൂടാതെ സ്റ്റാര്‍ ബാറ്ററും സീനിയര്‍ താരവുമായ കെഎല്‍ രാഹുല്‍, കെഎസ് ഭരത് എന്നിവരും വിക്കറ്റ് കീപ്പര്‍ റോളിലേക്കു റിഷഭിനു വെല്ലുവിളിയാവുന്നുണ്ട്. നേരത്തേ റിഷഭ് ടീമിനു പുറത്തായിരുന്നപ്പോള്‍ ടെസ്റ്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിച്ചിരുന്ന താരമാണ് ഭരത്. അതിനു ശേമാണ് അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് ജുറേല്‍ ഈ റോളിലേക്കു വരുന്നത്.

Story first published: Tuesday, August 13, 2024, 7:29 [IST]
Other articles published on Aug 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+