For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇതൊക്കെ മിസ്സാക്കാമോ? അവസരം തുലച്ച് റിഷഭ്! എന്നിട്ടും ചിരി മാത്രം, രോഹിത് ഹാപ്പിയല്ല

ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനില്‍ വിക്കറ്റിനു പിന്നില്‍ വലിയൊരു അബദ്ധം കാണിച്ച് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അദ്ദേഹത്തിന്റെ അബദ്ധം കാരണം ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റ് കൂടിയാണ് ഇന്ത്യന്‍ ടീം കൈവിട്ടത്. റിഷഭിന്റെ ഈ പിഴവില്‍ നായകന്‍ രോഹിത് ശര്‍മ തീര്‍ത്തും നിരാശനായി കാണപ്പെടുകയും ചെയ്തു.

നേരത്തേ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങില്‍ സെഞ്ച്വറിയുമായി ബാറ്റിങില്‍ കസറാന്‍ റിഷഭിനായിരുന്നു. പക്ഷെ വിക്കറ്റ് കീപ്പിങില്‍ ഈ മികവ് പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. സ്റ്റംപിങ് പാഴാക്കുക മാത്രമല്ല, ഒന്നിലേറെ തവണ റിഷഭിന്റെ കൈകളില്‍ നിന്നും ബോള്‍ വഴുതിപ്പോവുന്നതും കണ്ടിരുന്നു. പിച്ചിന്റെ അപ്രതീക്ഷിത ബൗണ്‍സാണ് പലപ്പോഴും അദ്ദേഹത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

RISHABH PANT

രക്ഷപ്പെട്ടത് ഷാക്വിബ്

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ് നാലാം ദിനം റിഷഭ് പന്തിന്റെ സ്റ്റംപിങിലെ പിഴവ് കാരണം പുറത്താവലില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടത്. രവീന്ദ്ര ജഡേജയെറിഞ്ഞ 47ാം ഓവറിലായിരുന്നു സംഭവം. ബംഗ്ലാദേശ് ഈ സമയത്തു നാലു വിക്കറ്റിനു 177 റണ്‍സെന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈ ഷാന്റോയും (56) ഷാക്വിബുമായിരുന്നു (16) ക്രീസില്‍.

ഷാകിബാണ് ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത്. ഇതു ഡീപ്പ് മിഡ് വിക്കറ്റിലൂടെ കളിച്ച് താരം സിംഗിളെടുക്കുകയും ചെയ്തു. അടുത്ത ബോള്‍ സ്വീപ്പ് ഷോട്ടിലൂടെ ഷാന്റോ ബൗണ്ടറി കടത്തി. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയാണ് താരം ഷോട്ട് പായിച്ചത്. അടുത്ത ബോളില്‍ ഷാന്റോയ്ക്കു റണ്ണൊന്നുമില്ല. നാലാമത്തെ ബോളില്‍ താരം സിംഗിളെടുത്തു. അഞ്ചാമത്തെ ബോള്‍ കളിച്ചത് ഷാക്വിബാണ്.

ക്രീസിനു പുറത്തേക്കിറങ്ങി ജഡേജയെ ആക്രമിക്കാനായിരുന്നു താരത്തിന്റെ പ്ലാന്‍. പക്ഷെ ഷാക്വിബിനു പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാനായില്ല. ബാറ്റില്‍ എഡ്ജായ ശേഷം ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ റിഷഭിന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹത്തിനു ഈ ബോള്‍ കൈയിലൊതുക്കാനായില്ല.

ഗ്ലൗവില്‍ തട്ടിയ ശേഷം ബോള്‍ റിഷഭിന്റെ നെഞ്ചിനു നേരെയാണ് വന്നത്. ഇതു താരത്തിനു പിടിക്കാനുമായില്ല. ഈ സമയത്തു ഷാക്വിബ് ക്രീസിനു ഏറെ പുറത്തുമായിരുന്നു. പക്ഷെ റിഷഭ് സ്റ്റംപിങ് മിസ്സാക്കിയതു കാരണം അദ്ദേഹം ക്രീസിലേക്കു ഉടന്‍ തിരിച്ചെത്തുകയായിരുന്നു. സ്റ്റംപിങ് അവസരം നഷ്ടപ്പെടുത്തിയ റിഷഭാവട്ടെ അപ്പോള്‍ ചിരിച്ചു കൊണ്ടും നില്‍ക്കുന്നത് കാണാമായിരുന്നു.

തനിക്കു ജീവന്‍ തിരികെ കിട്ടിയ ഷാക്വിബ് അടുത്ത ബോളില്‍ ബൗണ്ടറി പായിച്ചാണ് ഇതു ആഘോഷിച്ചത്. പക്ഷെ റിഷഭിന്റെ ഈ വലിയ പിഴവ് ഇന്ത്യക്കു അധികം ക്ഷീണമായില്ല. 52ാമത്തെ ഓവറില്‍ ഷാക്വിബിനെ ആര്‍ അശ്വിന്‍ മടക്കുകയായിരുന്നു. 56 ബോളില്‍ മൂന്നു ഫോറുകളടക്കം 25 റണ്‍സെടുത്ത അദ്ദേഹത്തെ യശസ്വി ജയ്‌സ്വാളാണ് പിടികൂടിയത്.

വമ്പന്‍ ജയവുമായി ഇന്ത്യ

ചെന്നൈ ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യന്‍ ടീം കൈക്കലാക്കിയത്. 515 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാ ടീമിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. നാലാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 234 റണ്‍സിനു ബംഗ്ലാ കടുവകള്‍ കൂടാരംകയറുകയായിരുന്നു.

82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയൊഴികെ മറ്റാരും ബംഗ്ലാ ബാറ്റിങില്‍ പൊരുതിനോക്കിയില്ല. 127 ബോളില്‍ എട്ടു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഷദ്മാന്‍ ഇസ്ലാം (35), സാക്കിര്‍ ഹസന്‍ (33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ ആര്‍ അശ്വിനാണ് ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ആറു പേരെ മടക്കിയത്. മൂന്നു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജ മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

Story first published: Sunday, September 22, 2024, 11:52 [IST]
Other articles published on Sep 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+