ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് റിഷഭ് പന്ത്. 128 പന്ത് നേരിട്ട് 13 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സ് നേടിയാണ് റിഷഭ് പുറത്തായത്. മെഹതി ഹസന്‍ മിറാസ് റിട്ടേണ്‍ ക്യാച്ചിലൂടെയാണ് റിഷഭിനെ പുറത്താക്കിയത്. കാര്‍ അപകടത്തില്‍ പരിക്കേറ്റതിന് ശേഷം വലിയ ഇടവേളയെടുക്കേണ്ടി വന്ന റിഷഭ് തിരിച്ചുവരവില്‍ പഴയ മികവ് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
ഒറ്റ കൈ സിക്‌സര്‍ ഉള്‍പ്പെടെ ആധിപത്യം കാട്ടുന്ന പ്രകടനം പുറത്തെടുക്കാന്‍ റിഷഭിനായി. മടങ്ങിവരവില്‍ മിന്നല്‍ പ്രകടനം നടത്തിയ റിഷഭ് പന്ത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ റെക്കോഡിനെ കടത്തിവെട്ടാനും റിഷഭിന് സാധിച്ചിരിക്കുകയാണ്.
വേഗത്തില്‍ ആറ് ടെസ്റ്റ് സെഞ്ച്വറി
ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡില്‍ ധോണിയായിരുന്നു തലപ്പത്ത്. ആറ് സെഞ്ച്വറികളുമായി ഈ പട്ടികയില്‍ തലപ്പത്തായിരുന്ന ധോണിക്കൊപ്പമെത്താന്‍ റിഷഭ് പന്തിന് സാധിച്ചിരിക്കുകയാണ്. ധോണി ആറ് ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത് 144 ഇന്നിങ്‌സില്‍ നിന്നാണ്. എന്നാല്‍ വെറും 58 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്താന്‍ റിഷഭ് പന്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ധോണിയുടെ പകുതി ഇന്നിങ്‌സില്‍ നിന്ന് തന്നെ ഈ നേട്ടത്തിലേക്കെത്താന്‍ റിഷഭിന് സാധിച്ചിരിക്കുകയാണ്. ഇതിനോടകം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടാന്‍ സാധിച്ച റിഷഭിന്റെ നാട്ടിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.
ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഇന്ത്യക്കായി കൂടുതല്‍ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ റിഷഭ് പന്തിന് സാധിക്കും. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണഅ റിഷഭ്. ധോണിയാണ് ഇതിന് മുമ്പ് ഇവിടെ സെഞ്ച്വറി പ്രകടനം നടത്തിയത്.

മോഹിപ്പിക്കുന്ന കണക്കുകള്‍
റിഷഭ് പന്ത് ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസമാണെന്ന് പറഞ്ഞാലും തെറ്റാവില്ല. അവസാന 11 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 784 റണ്‍സാണ് റിഷഭ് പന്ത് നേടിയിട്ടുള്ളത്. 78.40 ശരാശരിയും 91.95 സ്‌ട്രൈക്ക് റേറ്റുമാണ് റിഷഭിന് അവകാശപ്പെടാന്‍ സാധിക്കുന്നത്. മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയ റിഷഭ് 93 ഫോറും 25 സിക്‌സും പറത്തി. റിഷഭ് പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
വ്യത്യസ്തമായ ഷോട്ടുകളിലൂടെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റിഷഭിന് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമായ റിഷഭ് ഉജ്ജ്വല ഫോമില്‍ കളിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്ന കാര്യമാണെന്ന് പറയാം.
മിന്നിച്ച് ശുബ്മാന്‍ ഗില്ലും
ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയ ശുബ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 176 പന്ത് നേരിട്ട് 10 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 119 റണ്‍സോടെ ഗില്‍ പുറത്താവാതെ നിന്നു. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയുടെ പകരക്കാരന്റെ റോള്‍ തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം. 2022മുതലുള്ള കണക്ക് പ്രകാരം കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് ശുബ്മാന്‍ ഗില്ലിന്റെ പേരിലാണ്. 12 സെഞ്ച്വറികള്‍ നേടിയ താരം ബാബര്‍ അസമിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്.