Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: റിഷഭ് 7, ജുറേല്‍ 2, രാഹുല്‍ 37; ടെസ്റ്റില്‍ ഇന്ത്യ ആരെ വിക്കറ്റ് കീപ്പറാക്കും?

ബെംഗളൂരു: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിക്കെ ആരെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പാക്കുമെന്നതാണ് വലയ്ക്കുന്ന ചോദ്യം. നിലവില്‍ ഈ റോളിലേക്കു പ്രഥമ പരിഗണനയുള്ള രണ്ടു പേര്‍ റിഷഭ് പന്തും ധ്രുവ് ജുറേലുമാണ്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ദുലീപ് ട്രോഫിയില്‍ വിവിധ ടീമുകള്‍ക്കായി രണ്ടു പേരുടെയും ബാറ്റിങ് പ്രകടനം അത്ര ആശാവഹമല്ല. ഇതാണ് സെലക്ടര്‍മാരെയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെയും ഇപ്പോള്‍ കുഴക്കുന്നത്.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ ടീമിന്റെ താരമാണ് ജുറേലെങ്കില്‍ ബി ടീമിനു വേണ്ടിയാണ് റിഷഭ് കളിക്കുന്നത്. ഇരുവരും ആദ്യ ഇന്നിങ്‌സില്‍ ടീമിനായി ബാറ്റ് ചെയ്തു കഴിഞ്ഞു. പക്ഷെ രണ്ടക്കം പോലും കാണാതെയാണ് റിഷഭും ജുറേലും മടങ്ങിയത്. ആദ്യ റൗണ്ടിനു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കാനിരിക്കെയാണ് രണ്ടു പേരും ബാറ്റിങില്‍ നനഞ്ഞ പടക്കമായി മാറിയിരിക്കുന്നത്.

RISHABH PANT

മറ്റൊരു വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ എ ടീമിനു വേണ്ടി 37 റണ്‍സ് നേടിയിരുന്നെങ്കിലും ടെസ്റ്റില്‍ ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അദ്ദേഹം പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടു തന്നെ രാഹുലിനു ബംഗ്ലാദേശിനെതിരേയും ഈ റോള്‍ ലഭിക്കാനിടയില്ല.

റിഷഭിന്റെയും ജുറേലിന്റെയും പ്രകടനം

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ, ബി ടീമുകള്‍ക്കായി ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല റിഷഭ് പന്തും ധ്രുവ് ജുറേലും നടത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 10 ബോളില്‍ വെറും ഏഴു റണ്‍സാണ് റിഷഭിനു നേടാനായത്. മോശം ഷോട്ട് കളിച്ച അദ്ദേഹത്തെ ആകാശ്ദീപിന്റെ ബൗളിങില്‍ ശുഭ്മന്‍ ഗില്‍ കിടിലനൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ജുറേലാവട്ടെ 16 ബോളില്‍ നിന്നും രണ്ടു റണ്‍സ് മാത്രമേ ഇന്ത്യ എ ടീമിനായി നേടിയുള്ളൂ. ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ആദ്യ ബോള്‍ മുതല്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല ജുറേല്‍ കാണപ്പെട്ടത്. അമിത പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് താരത്തിനു വിക്കറ്റ് നഷ്ടമാക്കിയത്.

ജുറേലിന്റെ ടെസ്റ്റ് കരിയര്‍

ധ്രുവ് ജുറേലിന്റെ കരിയറെടുത്താല്‍ വെറും മൂന്നു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളൂ. ഈ വര്‍ഷം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്. കരിയറിലെ ആദ്യ റെഡ് ബോള്‍ പരമ്പരയില്‍ തന്നെ മികച്ച ഇംപാക്ടുണ്ടാക്കാനും 23 കാരനായ താരത്തിനു സാധിക്കുകയും ചെയ്തു. നാലിന്നിങ്‌സുകളില്‍ നിന്നും 53 എന്ന ശ്രദ്ധേമായ ശരാശരിയാണ് ടെസ്റ്റില്‍ ജുറേലിനുള്ളത്.

DHRUV JUREL

കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ ടീം ഏഴു 177 റണ്‍സെന്ന നിലയില്‍ പതറവെ 90 റണ്‍സുമായി ടീമിനെ ജുറേല്‍ കരകയറ്റുകയായിരുന്നു. ഇതോടെ കളിയിലേക്കു ശക്തമായി തിരിച്ചുവന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

റിഷഭിനു മുന്‍തൂക്കമോ?

ദുലീപ് ട്രോഫിയുടെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും ബംഗ്ലാദേശിനെതിരേ റിഷഭ് പന്താണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഫേവറിറ്റെന്നു പറയേണ്ടി വരും. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തന്നെയാണ് കാരണം. പരിക്കേറ്റ് പുറത്താവുന്നതിനു മുമ്പ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നാട്ടിലും വിദേശത്തും ടീമിന്റെ തുറുപ്പുചീട്ടായിരുന്നു റിഷഭ്.

ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ശേഷം പഴയ ഫോമില്‍ ഇനിയും കളിച്ചിട്ടില്ലെങ്കിലും സെലക്ടര്‍മാര്‍ അദ്ദേഹത്തില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ ജുറേലിനു പുറത്തിരിക്കേണ്ടതായും വരും. ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളിലും റിഷഭ് തിളങ്ങിയില്ലെങ്കില്‍ മാത്രമേ അദ്ദേഹത്തിനു ഇനി പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാനിടയുള്ളൂ.

Story first published: Saturday, September 7, 2024, 13:16 [IST]
Other articles published on Sep 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+