കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര നേടിയെടുക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഷെഡ്യൂളടക്കം പുറത്തുവന്നതിനാല്‍ ഇന്ത്യക്ക് എല്ലാ മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഫൈനലിന് മുമ്പ് ഇനി എട്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ഓരോ മത്സരവും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഫൈനല്‍ സ്വപ്‌നങ്ങളുമായി മുന്നേറുന്ന ഇന്ത്യക്ക് ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ന്യൂസീലന്‍ഡിനോട് മൂന്ന് ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരേ അഞ്ച് ടെസ്റ്റുമാണ് വരാനിരിക്കുന്നത്. ഈ പോരാട്ടങ്ങള്‍ ശക്തമായതിനാല്‍ത്തന്നെ ബംഗ്ലാദേശിനെതിരേ പരമ്പര തൂത്തുവാരി പരമാവധി പോയിന്റ് നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
മഴ കളി തടസപ്പെടുത്തിയേക്കും
ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ മഴ വില്ലനായി എത്താനാണ് സാധ്യത. മഴയെത്തുടര്‍ന്ന് മത്സരം മുടങ്ങിയാല്‍ സമനില പങ്കിടേണ്ടതായി വരും. അവസാന രണ്ട് ദിവസം ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരം സമനിലയില്‍ കലാശിച്ചാല്‍ നിര്‍ണ്ണായക പോയിന്റുകള്‍ ഇന്ത്യക്ക് നഷ്ടമാവും. ഇതോടെ ഡബ്ല്യുറ്റിസി ഫൈനലിലെത്തുകയെന്നത് ഇന്ത്യക്ക് കൂടുതല്‍ ദുഷ്‌കരമായിത്തീരും. ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
ബംഗ്ലാദേശിനോട് രണ്ടാം ടെസ്റ്റ് ജയിക്കാനായാല്‍ വരുന്ന ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനായേക്കും. അല്ലാത്ത പക്ഷം ന്യൂസീലന്‍ഡിനെതിരേ മൂന്ന് മത്സരവും ഇന്ത്യക്ക് ജയിക്കേണ്ടതായി വരും. കാരണം ഇതിന് ശേഷം നടക്കുന്നത് ഓസീസ് പരമ്പരയാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെങ്കിലും ഇത്തവണ കാര്യങ്ങള്‍ വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഓരോ ജയവും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയും ഓസീസും ഫേവറേറ്റുകള്‍
ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇത്തവണയും ഫേവറേറ്റുകള്‍. എന്നാല്‍ ഇരു ടീമിനും ഭീഷണി ഉയര്‍ത്തുന്നത് ദക്ഷിണാഫ്രിക്കയാണ്. ബംഗ്ലാദേശിനെതിരേയാണ് ദക്ഷിണാഫ്രിക്കയാണ് എവേ ടെസ്റ്റുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ നാട്ടിലും അവരുടെ തട്ടകത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് മത്സരമുണ്ട്. പാകിസ്താനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഹോം മത്സരമാണ്. എല്ലാ മത്സരങ്ങളിലും ജയിക്കാനായാല്‍ 69.44 പോയിന്റ് ശതമാനം ലഭിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും.
ശ്രീലങ്കയ്ക്കും പ്രതീക്ഷയുണ്ട്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ 75 പോയിന്റ് ശതമാനം ലഭിച്ച് ഫൈനലിലെത്താന്‍ ശ്രീലങ്കയ്ക്കാവും. എന്നാല്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിങ്ങനെ ശക്തമായ എതിരാളികള്‍ക്കെതിരേയാണ് ശ്രീലങ്കയ്ക്ക് മത്സരമുള്ളത്. അതുകൊണ്ടുതന്നെ എല്ലാ മത്സരവും ജയിച്ച് ഫൈനലിലെത്തുകയെന്നത് ശ്രീലങ്കയെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് തന്നെ പറയാം.
ഇന്ത്യക്ക് ഓസീസ് പരമ്പര നിര്‍ണ്ണായകം
ഇന്ത്യയുടെ തട്ടകത്തിലാണ് ന്യൂസീലന്‍ഡ് പരമ്പര നടക്കുന്നത്. ഈ മൂന്ന് മത്സരവും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കണം. ഓസ്‌ട്രേലിയയില്‍ അഞ്ച് മത്സര പരമ്പരയാണ് നടക്കുന്നത്. ഇതില്‍ ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടതായി വരും. ഇത്തവണ കരുത്തുറ്റ നിര ഓസീസിനുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയിക്കുക കടുപ്പമാണ്.
ഓസ്‌ട്രേലിയയില്‍ രണ്ട് മത്സരമെങ്കിലും ജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് ഇത്തവണ ഫൈനലിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്താണെങ്കിലും ഇത് മാറി മറിയാന്‍ സാധ്യത ഏറെയാണെന്ന് പറയാം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മഴമൂലം സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് പട്ടികയില്‍ വലിയ തിരിച്ചടി നേരിടേണ്ടതായി വരുമെന്ന് നിസംശയം പറയാം.