Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: രാഹുല്‍ അഞ്ചാമന്‍, സര്‍ഫറാസ് പുറത്ത്! ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ട് മത്സ ടെസ്റ്റ് പരമ്പര 19ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ആദ്യ ടെസ്റ്റിനുള്ള ടീമിനെ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാമുണ്ട്. ശ്രേയസ് അയ്യരെ തഴഞ്ഞത് മാറ്റി നിര്‍ത്തിയാല്‍ അധികം കൗതുകമില്ലാത്ത ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. യുവ പേസര്‍മാരായി ആകാശ് ദീപും യഷ് ദയാലും ഇന്ത്യന്‍ ടീമിലിടം നേടുകയും ചെയ്തു.

ദുലീപ് ട്രോഫിയിലെ പ്രകടനം ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. മോശം ഫോമില്‍ കളിച്ച ശ്രേയസ് അയ്യര്‍ തഴയപ്പെട്ടത് ഇക്കാരണത്താലാണ്. നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ച ടീമില്‍ നിന്ന് ബെസ്റ്റ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുക? ബെസ്റ്റ് 11 പരിശോധിക്കാം.

രോഹിത്-ജയ്‌സ്വാള്‍ ഓപ്പണിങ്

യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പിന്തുണച്ച് വളര്‍ത്തുന്നുണ്ട്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ഇന്ത്യയുടെ ഓപ്പണറായി രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ ഉണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കുന്നത്. രോഹിത് ശര്‍മ, ജയ്‌സ്വാള്‍ കൂട്ടുകെട്ട് ഇന്ത്യക്കായി ഓപ്പണിങ്ങിലിറങ്ങും. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്നവരും സ്പിന്നിനെ നന്നായി നേരിടുന്നവരുമാണ്.

മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലാവും ഉണ്ടാവുക. ചേതേശ്വര്‍ പുജാരയെ ഇന്ത്യ ടീമിലേക്ക് തിരിച്ച് വിളിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഗില്ലാവും ഇന്ത്യക്കായി മൂന്നാം നമ്പറിലിറങ്ങുക. താരത്തിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഗില്‍ നിരാശപ്പെടുത്തിയാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ഇന്ത്യ പകരക്കാരനെ കണ്ടെത്തേണ്ടതായി വരും. അതുകൊണ്ടുതന്നെ ഗില്ലിന്റെ പ്രകടനത്തിലേക്ക് എല്ലാവരും ഉറ്റുനോക്കും.

സര്‍ഫറാസ് ഖാന് സീറ്റില്ല

നാലാം നമ്പറില്‍ ഇന്ത്യയുടെ നട്ടെല്ലായി വിരാട് കോലിയുണ്ടാവും. സമീപകാലത്തായി സ്പിന്നര്‍മാര്‍ക്കെതിരേ കോലി പതറുകയാണ്. ഈ ദൗര്‍ബല്യത്തില്‍ നിന്ന് കരകയറാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്. ബംഗ്ലാദേശ് മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ്. അതുകൊണ്ടുതന്നെ കോലിക്ക് കരുത്ത് തെളിയിക്കേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.

india cricket

അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി കെ എല്‍ രാഹുലിനാവും സീറ്റ്. ദുലീപ് ട്രോഫിലയക്കം തിളങ്ങാന്‍ രാഹുലിനായിരുന്നു. സീനിയര്‍ താരമായ രാഹുലിന്റെ പ്രകടനവും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആറാം നമ്പറില്‍ സര്‍ഫറാസ് ഖാനുണ്ടാവില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സര്‍ഫറാസ് ഇതിനോടകം ഇന്ത്യക്കൊപ്പം മികവ് കാട്ടിയിട്ടുണ്ട്. ദുലീപ് ട്രോഫിയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സര്‍ഫറാസ് ഉണ്ടാവില്ല.

മൂന്ന് സ്പിന്നര്‍മാര്‍ ഉറപ്പ്

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഉണ്ടാവുമെന്നുറപ്പ്. യുവതാരം ദ്രുവ് ജുറേലിനും അവസരം ലഭിക്കില്ല. ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കുന്ന റിഷഭിന്റെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കുമെന്നുറപ്പാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം അക്ഷര്‍ പട്ടേലും കളിച്ചേക്കും. കുല്‍ദീപ് യാദവ് ദുലീപ് ട്രോഫിയിലടക്കം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് നിരയിലുണ്ടാവും. ആകാശ് ദീപും യഷ് ദയാലും അവസരത്തിനായി കാത്തിരിക്കണം. ആകാശ് ദീപ് 9 വിക്കറ്റുകളുമായി ദുലീപ് ട്രോഫിയില്‍ തിളങ്ങിയിരുന്നു. എന്നാല്‍ പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല.

ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍

Story first published: Monday, September 9, 2024, 7:14 [IST]
Other articles published on Sep 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+