IND vs BAN: വൈസ് ക്യാപ്റ്റനായി പുജാര, റിഷഭിനെ ഇന്ത്യ ഒഴിവാക്കിയോ? ആരാധക പ്രതികരണം

ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വലിയ മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയത്. പരിക്ക് ടീമിനെ വലച്ചതോടെ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കേണ്ടി വന്നു. മുഹമ്മദ് ഷമിയടക്കം മറ്റ് ചില സീനിയര്‍ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് എത്തേണ്ടതാണെങ്കിലും സര്‍പ്രൈസ് നീക്കമെന്നോണം ചേതേശ്വര്‍ പുജാരയെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു.
സമീപകാലത്തെ ഫോം വിലയിരുത്തിയാണ് റിഷഭിനെ ഇന്ത്യ ടെസ്റ്റ് വൈസ് ക്യാപ്റ്റനാക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. റിഷഭിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് പ്രശ്‌നമല്ലെങ്കിലും പുജാരയെ ഇന്ത്യ വൈസ് ക്യാപ്റ്റനായിക്കയത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇടവേളക്ക് ശേഷം കളിക്കാനിറങ്ങുന്ന പുജാര കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ പുജാരയെ ഇപ്പോള്‍ വൈസ് ക്യാപ്റ്റനാക്കേണ്ടെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്.

ബിസിസിഐയുടെ പരീക്ഷണം നിര്‍ത്തണം
ഇന്ത്യന്‍ ടീമിലെ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണമെന്ന ആവിശ്യമാണ് ആരാധകര്‍ ശക്തമായി ഉയര്‍ത്തുന്നത്. 2022 മാര്‍ച്ചില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയായിരുന്നു ക്യാപ്റ്റന്‍. ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റനായപ്പോള്‍ ചേതേശ്വര്‍ പുജാരക്ക് ടീമില്‍ ഇടമില്ലായിരുന്നു. ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കിയ ഇന്ത്യ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കി. ഇപ്പോഴിതാ ഡിസംബറില്‍ നടക്കുന്ന ബംഗ്ലാദേശ് ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവുമ്പോള്‍ പുജാര വൈസ് ക്യാപ്റ്റനായിരിക്കുകയാണ്. ഇന്ത്യ ഇത്തരം പരീക്ഷണം നിര്‍ത്താത്ത പക്ഷം ടീം രക്ഷപെടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

റിഷഭിനെ ടെസ്റ്റില്‍ വിശ്വസിക്കാം
റിഷഭ് പന്തിന്റെ പരിമിത ഓവറിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നതാണ് വസ്തുത. ഏകദിനത്തിലും ടി20യിലും പ്രതീക്ഷക്കൊത്ത് മികവ് കാട്ടാന്‍ റിഷഭിനാവുന്നില്ല. എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ അങ്ങനെയല്ല. റിഷഭ് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരവും ഫിനിഷറുമാണ്. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരങ്ങളിലൊരാളാണ് റിഷഭെന്ന് പറയാം. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ റിഷഭിനെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കേണ്ടതാണെന്നും കൂടുതല്‍ പിന്തുണക്കേണ്ടതാണെന്നും ആരാധകര്‍ പറയുന്നു.

പുജാരക്ക് ടീമില്‍ സ്ഥാനം ഉറപ്പുണ്ടോ?
ചേതേശ്വര്‍ പുജാരയെ ഇനി വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി ഇന്ത്യ പിന്തുണക്കേണ്ടതായുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുജാരക്ക് ഇപ്പോള്‍ ടീമില്‍ പോലും സ്ഥാനം ഉറപ്പില്ല. ഈ സാഹചര്യത്തില്‍ പുജാരയെ എന്തിനാണ് വൈസ് ക്യാപ്റ്റനാക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിഷഭ് പന്തിനെ ടെസ്റ്റില്‍ ഇന്ത്യ ബഹുമാനിക്കേണ്ടതായുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഭാവി മുന്നില്‍ക്കണ്ടാണ് താരങ്ങളെ വളര്‍ത്തേണ്ടതെന്നും കരിയര്‍ അവസാനിക്കാറായ പുജാരക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് ബുദ്ധിശൂന്യമായ തീരുമാനമാണെന്നും ആരാധകര്‍ പറയുന്നു.

ബംഗ്ലാദേശ് നിസാരക്കാരല്ല
ഇന്ത്യക്ക് ബംഗ്ലാദേശിനെ നിസാരക്കാരായി കാണാനാവില്ല. ഏകദിന പരമ്പരയില്‍ ഇന്ത്യയെ ഞെട്ടിച്ച് പരമ്പര നേടിയ ബംഗ്ലാദേശിന് ടെസ്റ്റിലും മികവ് ആവര്‍ത്തിക്കാനാവും. ഇന്ത്യയുടെ പല താരങ്ങളുടെയും ഫോം കണ്ടറിയേണ്ടതായുണ്ട്. ചേതേശ്വര്‍ പുജാര ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. വിരാട് കോലിയുടെ ഫോമില്‍ പ്രതീക്ഷ. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും പരിഗണിച്ചാലും ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറങ്ങുക.
Also Read: IND vs BAN Test: രാഹുല്‍-ഗില്‍ ഓപ്പണിങ്, റിഷഭ് ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ഇന്ത്യക്ക് നിര്‍ണ്ണായക പരമ്പര
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ഏറ്റവും നിര്‍ണ്ണായകമായ പരമ്പരയാണ് ബംഗ്ലാദേശിനെതിരേ നടക്കാന്‍ പോകുന്നത്. ബംഗ്ലാദേശിനോട് ജയിക്കാനാവാത്ത പക്ഷം ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് എന്ത് വിലകൊടുത്തും ബംഗ്ലാദേശിനെതിരായ പരമ്പര നേടേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications