IND vs BAN: ഈ ബംഗ്ലാദേശിനോടു തോറ്റതെങ്ങനെ? പാക് ടീമിനെ വിലക്കൂ!! ഇന്ത്യയെ കണ്ടുപഠിക്കൂ
കാണ്‍പൂര്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തെറിഞ്ഞതിനു പിന്നാലെ ശരിക്കും പെട്ടിരിക്കുന്നത് പാകിസ്താനാണ്. കാരണം തൊട്ടുമുമ്പത്തെ പരമ്പരയില്‍ പാക് ടീമിനെ അവരുടെ നാട്ടില്‍ 2-0നു തൂത്തുവാരിയാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇന്ത്യയോടു ഇതേ മാര്‍ജിനില്‍ നാണംകെട്ടിരിക്കുകയാണ് ബംഗ്ലാദേശ് ടീം.
ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് പാകിസ്താന്‍ ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പാകിസ്താനെ വിലക്കണെന്നു പോലും സോഷ്യല്‍ മീഡിയയില്‍ തമാശരൂപേണ ചിലര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കാണ്‍പൂര്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ടീം ഇന്ത്യ വാരിക്കളഞ്ഞത്. നേരത്തേ ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

പാക് ടീമിനെ വിലക്കണം
ഈ ബംഗ്ലാദേശ് ടീമിനോടാണോ പാകിസ്താന്‍ സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടത്? പാക് ടീം എത്ര മാത്രം വലിയ ദുരന്തമാണെന്നു തെളിയിക്കാന്‍ ഇതു തന്നെ ധാരാളമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ പാകിസ്താന് അര്‍ഹതയുണ്ടോയെന്നു ഐസിസി ഒന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ടെസ്റ്റില്‍ നിന്നും അവരെ വിലക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
ഇന്ത്യന്‍ ടീമിനെ വിറപ്പിക്കുമെന്നു വീമ്പിളക്കിയെത്തിയ ബംഗ്ലാദേശ് ടീമിനു എന്തുപറ്റി? ഇത്ര പരിതാപകരമായ ക്രിക്കറ്റ് അവര്‍ കളിക്കുമെന്നു പ്രതീക്ഷിച്ചതല്ല. ഈ ടീമിനെ വച്ച് പാകിസ്താനെ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് തൂത്തുവാരിയത് അദ്ഭുതമാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പാക് ടീം എത്ര മാത്രം വലിയ ദുരന്തങ്ങളാണെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കാന്‍ അര്‍ഹതയുണ്ടോയെന്നു പാക് ടീം പുനരാലോചിക്കുന്നത് നന്നായിരിക്കുമെന്നായിരുന്നു ഒരു പ്രതികരണം.
ബംഗ്ലാദേശ് ടീമിനെ വാഴ്ത്തിപ്പാടിയ ആരാധകര്‍ എവിടെ? പാകിസ്താനെ അവരുടെ നാട്ടില്‍ പോയി തൂത്തുവാരിയെന്നു കരുതി ഇന്ത്യക്കെതിരേയും ഇതാവര്‍ത്തിക്കാമെന്നാണോ സ്വപ്‌നം കണ്ടത്? ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ആരാണെന്നു ഇപ്പോള്‍ ബംഗ്ലാദേശ് ടീമിനു ബോധ്യമായിക്കാണുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നു.
സ്വന്തം നാട്ടില്‍ എങ്ങനെ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാമെന്നും ജയിക്കാമെന്നും പാകിസ്താനു ഇന്ത്യന്‍ ടീം കാണിച്ചു കൊടുത്തിരിക്കുകയാണ്. ബംഗ്ലാദേശിനോടു പോലും പാക് ടീം നാട്ടില്‍ തോല്‍ക്കുന്നത് എങ്ങനെയാണ്? ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്താന്‍ ബൗളര്‍മാരുടെ നിലവാരമുള്ളവരല്ല എന്നായിരുന്നു നേരത്തേ പലരുടെയും പരിഹാസവും വിമര്‍ശനവും. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ ഏഴയലത്തു നില്‍ക്കാന്‍ പാക് ബൗളര്‍മാര്‍ക്കു സാധിക്കില്ലെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

കാണ്‍പൂരില്‍ കസറി ഇന്ത്യ
ബംഗ്ലാദേശുമായി കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം കൊയ്യുമെന്നു കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചു കാണില്ല. കാരണം ആദ്യദിനം മഴ കാരണം നേരത്തേ തന്നെ കളി നിര്‍ത്തേണ്ടി വന്നിരുന്നു. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം രണ്ട്, മൂന്ന് ദിവസങ്ങളില്‍ ഒരോവര്‍ പോലും മല്‍സരം നടന്നതുമില്ല. എന്നാല്‍ നാലാംദിനം മഴ മാറി മാനം തെളിഞ്ഞപ്പോള്‍ ടീം ഇന്ത്യയും കത്തിജ്ജ്വലിക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് നാലാംദിനം അവസാനിപ്പിച്ച ഇന്ത്യ തുടര്‍ന്നു ബാറ്റിങിനു ഇറങ്ങിയ ശേഷം 34.4 ഓവറില്‍ ഒമ്പതു വിക്കറ്റിനു 285 റണ്‍സ് അടിച്ചെടുത്ത് ഡിക്ലയര്‍ ചെയ്യുകയുമായിരുന്നു. 52 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ വീണ്ടും ബംഗ്ലാദേശിനെ ബാറ്റിങിനു അയക്കുകയായിരുന്നു. അവസാന ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് 146 റണ്‍സില്‍ അവരെ എറിഞ്ഞിടുകയും ചെയ്തു. തുടര്‍ന്നു 95 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications