For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: കഴിഞ്ഞ ഏഴിന്നിങ്‌സിലും 20 പോലുമില്ല, കോലിയെ രക്ഷിക്കാന്‍ ഇനി ബാബറിനേ കഴിയൂ!

കോലിക്കു വീണ്ടും കഷ്ടകാലം ആരംഭിച്ചിരിക്കുകയാണ്

KOHLI

റണ്‍മെഷീന്‍ വിരാട് കോലിക്കു ബാറ്റിങില്‍ വീണ്ടും കഷ്ടകാലം തുടങ്ങിയോ? ബംഗ്ലാദേശുമായുള്ള രണ്ടാം ഏകദിനത്തിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ ആരാധകര്‍ ആശങ്കയിലാണ്. വര്‍ഷങ്ങളോളം സെഞ്ച്വറിയില്ലാതെ വലഞ്ഞ കോലി ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പിലായിരുന്നു കാത്തിരിപ്പ് അവസാനിപ്പിച്ചത്. 2019നു ശേഷമുള്ള കോലിയുടെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു.

അതിനു ശേഷം ടി20 ലോകകപ്പിലും അദ്ദേഹം റണ്‍സ് വാരിക്കൂട്ടി. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു കോലി. പക്ഷെ ലോകകപ്പ് കഴിഞ്ഞ് ഒരു ബ്രേക്കിനു ശേഷം തിരിച്ചെത്തിയ അദ്ദേഹം കളിച്ച രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള രണ്ടാമങ്കത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായാണ് കോലി ഇറങ്ങിയത്. പക്ഷെ അഞ്ചു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. ഇബാദത്ത് ഹുസൈന്റെ ബൗളിങില്‍ ഇന്‍സൈഡ് എഡ്ജായാണ് അദ്ദേഹത്തിന്റെ കുറ്റി തെറിച്ചത്.

അവസാന ഏഴ് ഇന്നിങ്‌സ്

ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിക്കു ഇതു കഷ്ടകാലമാണെന്നാണ് കണക്കുകള്‍ അടിവരയിടുന്നത്. അവസാനത്തെ ഏഴു ഏകദിന ഇന്നിങ്‌സുകള്‍ നോക്കിയാല്‍ ഒന്നില്‍പ്പോലും അദ്ദേഹത്തിനു 20 റണ്‍സ് തികയ്ക്കാനായിട്ടില്ല. ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ കോലിയുടെ ഈ ഫോം ഇന്ത്യക്കു തലവേദനയാവുന്നുണ്ട്.
അവസാനത്തെ ഏഴ് ഇന്നിങ്‌സുകളില്‍ 18 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ശേഷിച്ച ഇന്നിങ്‌സുകളില്‍ 8, 0, 16, 17, 9, 5 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം.

KOHLI 1

രണ്ടു പേരും തീര്‍ന്നു

അന്താരാഷ്ട്ര മല്‍സരത്തില്‍ ഇപ്പോള്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഡിഫന്‍ഡ് ചെയ്യുന്നതു കാണുമ്പോള്‍ രണ്ടു പേരുടെയും കരിയര്‍ അവസാനിച്ചെന്നാണ് എനിക്കു തോന്നുന്നത്. ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ ഹണിമൂണ്‍ കാലമായിരുന്നു. അത് അവസാനിച്ചിരിക്കുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

സെഞ്ച്വറി നഷ്ടമായി

വിരാട് കോലി വളരെ നന്നായി പൊരുതി. വെറും അഞ്ചു റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായിരിക്കുന്നതെന്നായിരുന്നു പരിഹാസരൂപേണയുള്ള ഒരു ട്വീറ്റ്.
അംഗീകൃത ഒാപ്പണറായ കെഎല്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തെയായിരുന്നു രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണിങില്‍ അയക്കേണ്ടിയിരുന്നത്. എന്തിനാണ് കോലിയെക്കൊണ്ട് ഓപ്പണ്‍ ചെയ്യിച്ചത്? ദയനീയ തീരുമാനമെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.

KOHLI

രക്ഷിക്കാന്‍ ബാബറിനു മാത്രമേ കഴിയൂ

വിരാട് കോലിയെ ഫോമിലേക്കു തിരികെ കൊണ്ടുവരാന്‍ ഇനി പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ ട്വീറ്റിനു മാത്രമേ സാധിക്കൂയെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
നേരത്തേ വിരാട് കോലി കരിയറിലെ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കെണ്ടിരുന്നപ്പോള്‍ ബാബര്‍ ആസം പിന്തുണച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. കോലി ഇതിനു നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

രണ്ടിലും മോശം ഫോമില്‍

ഈ വര്‍ഷം വിരാട് കോലി ടെസ്റ്റിലും ഏകദിനത്തിലും വളരെ മോശം ഫോമിലൂടെയാണ് കടന്നു പോവുന്നത്. ടി20 ഫോര്‍മാറ്റിലെ പ്രകടനത്തിന്റെ പേരില്‍ മറ്റു രണ്ടിലെയും പ്രകടനത്തെ ന്യായീകരിക്കാന്‍ കഴിയല്ലെന്നും ഒരു യൂസര്‍ കുറിച്ചു.

പാകിസ്താനെതിരേ ഇന്ത്യന്‍ ടീമിനു വേണ്ടി ഒരു പരമ്പര വയ്ക്കാന്‍ ബിസിസിഐയോടു വിരാട് കോലി ആവശ്യപ്പെടം. കാരണം പാകസ്താനെതിരേയല്ലാതെ മറ്റൊരു ടീമിനെതിരേയും കോലിക്കു സ്‌കോര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

Story first published: Wednesday, December 7, 2022, 19:05 [IST]
Other articles published on Dec 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+