Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ആരെ പുറത്തിരുത്തും? രാഹുലിന് പുതിയ ദൗത്യം! പ്ലേയിങ് 11 തിരഞ്ഞെടുപ്പ് കടുപ്പം

1

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് മൂന്ന് മത്സര ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളെയെല്ലാം തിരിച്ചുവിളിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്. ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലേക്കെത്തി. കരുത്തരായ ന്യൂസീലന്‍ഡിനെതിരേ രണ്ടാം നിര ടീമിനെ ഇറക്കിയ ഇന്ത്യ ദുര്‍ബലരായ ബംഗ്ലാദേശിനെതിരേ വമ്പന്‍ താരങ്ങളെ അണിനിരത്തിയാണിറങ്ങുന്നത്.

താരസമ്പന്നമായതിനാല്‍ത്തന്നെ ഇന്ത്യ ആരെയൊക്കെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുമെന്നത് പ്രധാന ചോദ്യമാണ്. റിഷഭ് പന്തിന്റെ സ്ഥാനവും കെ എല്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷനുമെല്ലാം നായകന്‍ രോഹിത് ശര്‍മക്ക് മുന്നില്‍ വലിയ ചോദ്യമാവുന്നു. ബൗളിങ് നിരയിലും ആശയക്കുഴപ്പം. ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് ഇന്ത്യ പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

റിഷഭ് പന്ത് പ്ലേയിങ് 11 വേണോ?

ഇന്ത്യയുടെ പ്ലേയിങ് 11 റിഷഭ് പന്ത് വേണോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സമീപകാലത്തൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്ത താരമാണ് റിഷഭ് പന്ത്. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാധ്യതയായി മാറുന്ന താരമാണ് റിഷഭ്. ന്യൂസീലന്‍ഡ് പരമ്പരയിലും ഫ്‌ളോപ്പായ താരത്തെ ഇനിയും പരിഗണിക്കണമോയെന്നതാണ് പ്രധാന ചോദ്യം. ഹര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം നല്‍കിയതിനാല്‍ ഫിനിഷര്‍ റോളിലാവും റിഷഭിന് കളിക്കേണ്ടി വരിക. എന്നാല്‍ മോശം ഫോം പരിഗണിച്ച് റിഷഭിനെ പുറത്തിരുത്തി ഇഷാന്‍ കിഷന് ഇന്ത്യ അവസരം നല്‍കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

1

കെ എല്‍ രാഹുല്‍ എവിടെ കളിക്കും?

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. അതുകൊണ്ട് തന്നെ പ്ലേയിങ് 11 പുറത്ത് രാഹുലിനെ ഇരുത്താനാവില്ല. എന്നാല്‍ ഏത് ബാറ്റിങ് പൊസിഷനില്‍ രാഹുലിനെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനുള്ളതിനാല്‍ രാഹുലിനെ ഇന്ത്യ ആ സ്ഥാനത്ത് കളിപ്പിച്ചേക്കില്ല. മൂന്നാം നമ്പറില്‍ വിരാട് കോലിയുള്ളപ്പോള്‍ അതും പ്രതീക്ഷിക്കേണ്ട. നാല്, അഞ്ച് എന്നീ ബാറ്റിങ് പൊസിഷനുകളിലൊന്ന് രാഹുലിന് ലഭിച്ചേക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ അവസരം തേടുന്നു. സമീപകാലത്ത് മികച്ച ഫോമിലുമാണ്. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ ശ്രേയസ് തുടരുമ്പോള്‍ അഞ്ചാം നമ്പറില്‍ രാഹുലെത്താനാണ് സാധ്യത. എന്നാല്‍ അന്തിമ തീരുമാനം നായകന്‍ രോഹിത്തിന്റേതാവും.

ഓപ്പണിങ്ങില്‍ ആരെ പിന്തുണക്കും?

ഇന്ത്യ ഓപ്പണിങ്ങില്‍ ആരെ പിന്തുണക്കുമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. 2023ല്‍ ഏകദിന ലോകകപ്പ് വരികെയാണ്. അത് മുന്നില്‍ക്കണ്ട് ഇപ്പോഴെ ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്. രോഹിത് ശര്‍മ നായകനെന്ന നിലയില്‍ ഓപ്പണറായി തുടരുമ്പോള്‍ ഒപ്പം ആരെന്നതാണ് തലപുകയ്ക്കുന്ന ചോദ്യം. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന ശുബ്മാന്‍ ഗില്ലിന് ബംഗ്ലാദേശ് പരമ്പരയില്‍ അവസരമില്ല. ധവാന്‍ മെല്ലപ്പോക്ക് ബാറ്റിങ് തുടരുന്നത് പ്രശ്‌നമാവുമ്പോള്‍ പരിക്കിന് ശേഷം കെ എല്‍ രാഹുലിന് സ്ഥിരതയില്ല. അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ ആരെ പിന്തുണക്കുമെന്നതാണ് കണ്ടറിയേണ്ടത്.

1

സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ വേണോ?

പ്ലേയിങ് 11 സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ വേണോ അതോ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായി മുന്നോട്ട് പോകണമോയെന്നതും ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന ചോദ്യം. യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവുമെല്ലാം മൂര്‍ച്ച നഷ്ടപ്പെട്ടവരാണ്. പേസ് നിരയില്‍ ഓള്‍റൗണ്ടറായി ശര്‍ദുല്‍ ഠാക്കൂര്‍/ദീപക് ചഹാര്‍ എന്നിവരിലാരെന്നതും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം.

ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ (c), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

Story first published: Saturday, December 3, 2022, 10:53 [IST]
Other articles published on Dec 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+