Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: റുതുരാജ് സഞ്ജുവിനെക്കാള്‍ നിര്‍ഭാഗ്യവാന്‍! തഴയല്‍ തുടരുന്നു; പിന്നില്‍ ഗംഭീറോ?

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര വരാനിരിക്കെ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് സംബന്ധിച്ചുള്ള ഏകദേശ ചിത്രം പുറത്തായിരിക്കുകയാണ്. ഇറാനി കപ്പിനുള്ള റസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യന്‍ ടി20 ടീമിനെക്കുറിച്ചുള്ള ഏകദേശ ധാരണ പുറത്തായിരിക്കുന്നത്. ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഇറാനി കപ്പ് കളിക്കാന്‍ പോവുകയാണ്. ഇതോടെ ബംഗ്ലാദേശ് ടി20യില്‍ ഇവര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

റുതുരാജ് ഗെയ്ക് വാദിനെ ഇറാനി കപ്പില്‍ റസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനാക്കിയിട്ടുണ്ട്. എന്നാല്‍ റുതുരാജിന് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നില്ല. പ്രതിഭാശാലിയായ ക്ലാസിക് താരമായിട്ടും റുതുരാജിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് റുതുരാജ് ഗെയ്ക് വാദ്. എന്നാല്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. റുതുരാജ് തഴയപ്പെടാനുള്ള കാരണം ഗൗതം ഗംഭീറാണോയെന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഒതുങ്ങുന്നു

റുതുരാജിനെ ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം കളിപ്പിക്കുകയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുകയും ചെയ്യാതെ തഴയുകയാണ്. ഇതിന് പിന്നില്‍ സിഎസ്‌കെ നായകനോടുള്ള ഗൗതം ഗംഭീറിന്റെ വിരോധമുണ്ടോയെന്ന് സംശയിക്കുന്നതിനേയും തെറ്റ് പറയാനാവില്ല. റുതുരാജ് സിഎസ്‌കെയുടെ നായകനാണ്. ഗംഭീറും എംഎസ് ധോണിയും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാവര്‍ക്കും അറിയാവുന്നതാണ്. റുതുരാജിനെ സിഎസ്‌കെ നായകനാക്കി വളര്‍ത്തിയത് ധോണിയാണ്.

ധോണിയുടെ ശിഷ്യനായിത്തന്നെയാണ് റുതുരാജിനെ എല്ലാവരും കാണുന്നത്. അതുകൊണ്ടുതന്നെ ഗംഭീറിന് സ്വാഭാവികമായ അനിഷ്ടം റുതുരാജിനോട് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഈ അനിഷ്ടമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് റുതുരാജ് തഴയപ്പെടാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ശിവം ദുബെ, റിയാന്‍ പരാഗ് തുടങ്ങിയ പല താരങ്ങള്‍ക്കും അവസരം ലഭിക്കുമ്പോഴും അതിലും മികവുണ്ടായിട്ടും റുതുരാജ് പുറത്താണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ruturaj gaikwad

റുതുരാജിന്റെ കണക്കുകള്‍ ഗംഭീരം

27കാരനായ റുതുരാജ് കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇപ്പോള്‍ ഒതുക്കപ്പെട്ടാല്‍ തിരിച്ചുവരവ് നടത്തുക പ്രയാസമാണെന്ന് പറയാം. മികച്ച കണക്കുകള്‍ തന്നെ അദ്ദേഹത്തിന് അവകാശപ്പെടാം. ടി20യില്‍ പതിയെയാണ് റുതുരാജ് തുടങ്ങാറെങ്കിലും വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുണ്ട്. ഇന്ത്യക്കായി ആറ് ഏകദിനം കളിച്ച റുതുരാജിന്റെ ശരാശരി 19.17 ആണ്. ഒരു അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. ടി20യിലേക്ക് വരുമ്പോള്‍ 23 മത്സരം അദ്ദേഹം കളിച്ചു.

39.56 ശരാശരിയില്‍ 633 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 143.54 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും റുതുരാജിനുണ്ട്. എന്നിട്ടും അദ്ദേഹത്തെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നില്ല. ഐപിഎല്ലില്‍ 66 മത്സരം കളിച്ച് 41.75 ശരാശരിയില്‍ 2380 റണ്‍സാണ് റുതുരാജ് നേടിയത്. രണ്ട് സെഞ്ച്വറിയും 18 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

അവസാനം കളിച്ചത് സിംബാബ്‌വെക്കെതിരേ

ഇന്ത്യന്‍ ജേഴ്‌സിയില്‍ സിംബാബ് വെ ടി20 പരമ്പര കളിക്കാന്‍ റുതുരാജിനായിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് തഴയപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ റുതുരാജിന് അവസരമില്ല. അതിന് ശേഷം നടക്കുന്ന ടി20യിലും റുതുരാജ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

ഇതിന് ശേഷം ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പരമ്പരകളെല്ലാം വരുന്നുണ്ട്. ഇതിലൊന്നും ഇന്ത്യ റുതുരാജിനെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. എന്തായാലും നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഒതുക്കപ്പെടുന്ന താരം റുതുരാജാണെന്ന് നിസംശയം പറയാം.

Story first published: Wednesday, September 25, 2024, 7:39 [IST]
Other articles published on Sep 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+