IND vs BAN: സഞ്ജു രണ്ടാമന്‍, ടി20 പരമ്പരയില്‍ റിഷഭ് ഉണ്ടാവും! ഇഷാനും ജുറേലും പുറത്ത്
മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇറാനി കപ്പിനുള്ള റസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ദ്രുവ് ജുറേലും ഇഷാന്‍ കിഷനും ഉള്‍പ്പെട്ടതോടെയാണ് സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുണ്ടാവുമെന്ന് ഉറപ്പായത്. ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ സഞ്ജുവിനായിരുന്നു. ഒരു സെഞ്ച്വറിയടക്കം നേടിയാണ് സഞ്ജു മിന്നിച്ചത്.
അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ രണ്ട് ടി20യില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചതാണ്. രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് മടങ്ങിയത്. എന്നാല്‍ ഇത്തവണയും കൂടി സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇഷാനും ജുറേലും റസ്റ്റ് ഓഫ് ഇന്ത്യക്കായി കളിക്കാന്‍ പോകുന്നതോടെ സഞ്ജുവിനൊപ്പം ആരാണ് ടി20യില്‍ രണ്ടാം വിക്കറ്റ് കീപ്പറെന്നതാണ് ചോദ്യം. ഇപ്പോഴിതാ റിഷഭ് പന്ത് ടി20 പരമ്പരയും കളിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
റിഷഭിന് വിശ്രമം നല്‍കില്ല
ന്യൂസീലന്‍ഡ് പരമ്പര വരാനിരിക്കെ റിഷഭ് പന്തിന് വിശ്രമം നല്‍കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. റിഷഭിനെ ഫോമില്‍ നിലനിര്‍ത്താന്‍ ടി20 പരമ്പര കളിപ്പിക്കാനാണ് ഗൗതം ഗംഭീര്‍ പദ്ധതിയിടുന്നത്. ടി20 പരമ്പരയില്‍ റിഷഭ് ഉണ്ടാവുമെന്ന സൂചനകള്‍ ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. റിഷഭ് പന്ത് ടെസ്റ്റില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടിയിരുന്നു. സെഞ്ച്വറിയടക്കം നേടിയെടുക്കാന്‍ അദ്ദേഹത്തിനായി.
ഈ പരമ്പരക്ക് ശേഷം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. ബംഗ്ലാദേശ് ടി20 പരമ്പര 12നാണ് അവസാനിക്കുന്നത്. 16നാണ് ന്യൂസീലന്‍ഡ് ടെസ്റ്റ് ആരംഭിക്കുക. ഇതിനിടെ വിശ്രമിക്കാനുള്ള ഇടവേള കുറവാണെന്ന് പറയാം. എന്നാല്‍ മികച്ച ഫോമിലുള്ള റിഷഭിന് ഇപ്പോള്‍ വിശ്രമം നല്‍കി ഫോം നഷ്ടപ്പെടുത്തേണ്ടെന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനുള്ളത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് ടി20 പരമ്പരയില്‍ റിഷഭ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്.

സഞ്ജുവിന് കളിക്കാന്‍ അവസരമില്ലേ?
റിഷഭ് പന്തിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിച്ചാല്‍ സഞ്ജു സാംസണിന് കളിക്കാന്‍ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കിയിരുന്നു. ബംഗ്ലാദേശിനെതിരേ സഞ്ജുവിനെ പരിഗണിക്കുക ആദ്യ രണ്ട് മത്സരത്തിലെ പ്രകടനം വിലയിരുത്തിയാവും. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്ക് ജയിക്കാനായാല്‍ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും.
അല്ലാത്ത പക്ഷം മൂന്ന് മത്സരത്തിലും സഞ്ജു സാംസണ്‍ ബെഞ്ചിലിരുന്നാലും അത്ഭുതപ്പെടാനാവില്ല. സഞ്ജു സമീപകാലത്ത് ഫോമിലാണെങ്കിലും ഇപ്പോഴും സ്ഥിരതയിലേക്കെത്തിയെന്ന് പറയാനാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിക്കുന്ന അവസരം സഞ്ജു മുതലാക്കേണ്ടതായുണ്ട്. ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചാല്‍ അത് പരമാവധി മുതലാക്കണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസമായിരിക്കും.
ഇഷാനും ജുറേലും ടീമിലുണ്ടാവില്ല
ഇറാനി കപ്പില്‍ റസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇഷാന്‍ കിഷനും ദ്രുവ് ജുറേലും ഉള്‍പ്പെട്ടതോടെ ഇരുവരും ബംഗ്ലാദേശ് ടി20 പരമ്പരക്ക് ഉണ്ടാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഇഷാന്‍ കിഷന്‍ ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിനുള്ള അവസരം നല്‍കിയിട്ടില്ല. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇഷാനെ പരിഗണിക്കുമോയെന്നത് കണ്ടറിയാം.
ദ്രുവ് ജുറേല്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. താരത്തിന്റെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് തഴയപ്പെടാനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications