Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: രോഹിത്തോ, ബുംറയോ അല്ല; ബംഗ്ലാ ടീമിന് ഭയം ഒന്നു മാത്രം!! വെളിപ്പെടുത്തല്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു അടുത്തയാഴ്ച ചെന്നൈയില്‍ തുടക്കമാവുകയാണ്. 19നാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ അങ്കം ആരംഭിക്കുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുകയെങ്കില്‍ ബംഗ്ലാദേശും ഇത്തവണ ആത്മവിശ്വാസത്തിലാണ്. പാകിസ്‌താനെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ 2-0നു തൂത്തുവാരിയാണ് അവരുടെ വരവ്.

ഈ പരമ്പരയില്‍ തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബംഗ്ലാദേശിന്റെ സ്റ്റാര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസ്. ഇന്ത്യന്‍ ടീമിലെ ഏതെങ്കിലും താരത്തെയല്ല, മറിച്ച് മറ്റെരു കാര്യത്തിലാണ് പ്രധാന ആശങ്കയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു ലിറ്റണ്‍ ദാസ്.

LITTON DAS

ഏറ്റവും വലിയ വെല്ലുവിളി

ബംഗ്ലാദേശ് ടീമിനെ സംബന്ധിച്ച് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും വലിയ വെല്ലുവിളി മല്‍സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന എസ്ജി ബോളാണെന്നാണ് (SG Ball) ലിറ്റണ്‍ ദാസ് തുറന്നു പറഞ്ഞിട്ടുള്ളത്. മറ്റു രാജ്യങ്ങളിലെല്ലാം ടെസ്റ്റ് മല്‍സരങ്ങളില്‍ ഉപയോഗിക്കാറുള്ളത് കൂക്കാബുറ ബോളുകളാണ്. എന്നാല്‍ ഇന്ത്യയിലെ ടൈസ്റ്റുകളില്‍ എസ്ജി ബോളുകളാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ടെസ്റ്റ് മല്‍സരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് വ്യത്യസ്ത ബോളാണ്. എസ്ജി ബോളിനെതിരേ കളിക്കുകയെന്നത് അല്‍പ്പം കടുപ്പം തന്നെയാണ്. എന്നാല്‍ കൂക്കാബുറ ബോളുകള്‍ മല്‍സരത്തില്‍ പഴയതായി കഴിഞ്ഞാല്‍ കളിക്കാന്‍ എളുപ്പമാണ്. എന്നാല്‍ നേരെ തിരിച്ചാണ് എസ്ജി ബോളുകളുടെ കാര്യം. പഴയതായി കഴിഞ്ഞാല്‍ എസ്ജി ബോളുകളില്‍ നിന്നും രക്ഷപ്പെടുകയെന്നത് ദുഷ്‌കരമാണെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കി.

പാകിസ്താനെതിരായ വിജയം

പാകിസ്താനെതിരേ അവരുടെ മണ്ണില്‍ ചരിത്ര വിജയം കുറിച്ചാണ് ബംഗ്ലാദേശ് ടീമിന്റെ വരവെങ്കിലും അതു കഴിഞ്ഞുപോയ പരമ്പരയാണെന്നാണ് ലിറ്റണ്‍ ദാസിന്റെ അഭിപ്രായം. പാകിസ്താനില്‍ ഞങ്ങള്‍ വളരെ മികച്ച ക്രിക്കറ്റ് തന്നെയാണ് കാഴ്ചവച്ചത്. പക്ഷെ അതു കഴിഞ്ഞ കാര്യമാണ്.

ഞങ്ങള്‍ ഇനി മുന്നോട്ടു നോക്കേണ്ടത് പ്രധാനമാണ്. ഞങ്ങള്‍ക്കു മീഡിയകളുടെയും സഹായം ആവശ്യമുണ്ട്. പാകിസ്താനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയെക്കുറിച്ച് നിങ്ങള്‍ (മാധ്യമങ്ങള്‍) ഇനി സംസാരിക്കാതിരുന്നാല്‍ നന്നായിരിക്കും. ഒരു താരമെന്ന നിലയില്‍ എന്നെ സംബന്ധിച്ച് അതെല്ലാം കഴിഞ്ഞുപോയിട്ടുള്ള കാര്യങ്ങളാണെന്നു ലിറ്റണ്‍ ദാസ് വിശദമാക്കി.

ഇന്ത്യക്കു മികച്ച റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റിലെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. കാരണം ഇതുവരെ ബംഗ്ലാ ടീമിനോടു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റിട്ടില്ല. അതു മാത്രമല്ല, ഇതു വരെ ഒരു ടെസ്റ്റില്‍ പോലും ബംഗ്ലാദേശിനോടു ഇന്ത്യ പരാജയപ്പെടുകയും ചെയ്തിട്ടില്ല.

INDIA TEST TEAM

13 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതിനകം നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 11ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു. അവസാനമായി 2022ലാണ് ടെസ്റ്റ് പരമ്പരയില്‍ ഇരുടീമുകളും മാറ്റുരച്ചത്. ഈ പരമ്പര ഇന്ത്യന്‍ ടിം 2-0നു തൂത്തുവാരുകയും ചെയ്തിരുന്നു.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍.

Story first published: Thursday, September 12, 2024, 7:22 [IST]
Other articles published on Sep 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+