For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ് കണ്ടിരുന്ന് പോകും, ഇവര്‍ ഓസീസ് ടെസ്റ്റില്‍ കസറും; തിരഞ്ഞെടുത്ത് ബ്രയാന്‍ ലാറ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. ഇതിഹാസങ്ങളായ നിരവധി താരങ്ങളെ ലോക ക്രിക്കറ്റിന് സമ്മാനിച്ച ടീമാണ് ഇന്ത്യ. എല്ലാക്കാലത്തും പ്രതിഭാശാലികളായ താരങ്ങള്‍ ഉള്ളതിനാലാണ് ഇന്ത്യ എപ്പോഴും ക്രിക്കറ്റിലെ ടോപ് ടീമുകളിലൊന്നായി തുടരുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്ക് വിരാട് കോലി വന്നു. വിരാട് കോലി കളമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് വരാന്‍ ശുബ്മാന്‍ ഗില്‍ തയ്യാറെടുക്കുകയാണ്.

നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ മികവ് പരിശോധിക്കുമ്പോള്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയാം. എല്ലാവരും ഉയര്‍ന്ന നിലവാരത്തോടെ കളിക്കുന്നവരും മികച്ച സാങ്കേതികതയുള്ളവരുമാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളില്‍ ചിലരുടെ ബാറ്റിങ് കണ്ടിരുന്ന് പോകുന്ന തരത്തില്‍ ആവേശം നല്‍കുന്നതാണ്. വിരാട് കോലിയും രോഹിത് ശര്‍മയും സ്വാഭാവികമായും വലിയ ആരാധകരുള്ള താരങ്ങളാണ്. എന്നാല്‍ നിലവിലെ യുവതാരങ്ങളില്‍ ആവേശത്തോടെ കണ്ടിരിക്കാന്‍ തോന്നുന്ന താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ബ്രയാന്‍ ലാറ.

ജയ്‌സ്വാളും അഭിഷേക് ശര്‍മയും പ്രതിഭകള്‍

ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയമായ മുഖങ്ങളാണ് യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയും. ഇരുവരും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരും കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളുമാണ്. രണ്ട് പേരുടേയും ബാറ്റിങ് പ്രകടനം ആവേശത്തോടെ കണ്ടിരിക്കാന്‍ തോന്നുന്നതാണെന്നാണ് ലാറ പറയുന്നത്. 'ജയ്‌സ്വാളും അഭിഷേക് ശര്‍മയും എന്ത് മനോഹരമായാണ് ബാറ്റ് ചെയ്യുന്നത്. ഇടം കൈയന്‍ താരങ്ങളായ ഇരുവരും യുവതാരങ്ങളാണ്. അവര്‍ അവരുടേതായ രീതിയില്‍ കളിക്കുകയാണ്.

ആക്രമണോത്സകതയോടെ ആവേശം തോന്നുന്ന രീതിയിലാണ് ഇവര്‍ കളിക്കുന്നത്. അഭിഷേകിനൊപ്പം ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചത് വലിയ അനുഭവമായിരുന്നു' ബ്രയാന്‍ ലാറ പറഞ്ഞു. യുവരാജ് സിങ്ങിന്റെ ശിഷ്യനായ അഭിഷേക് ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമില്‍ സജീവമാണ്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായ അഭിഷേക് കടന്നാക്രമിച്ച് കളിക്കാന്‍ അസാധ്യ ധൈര്യം കാട്ടുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. യശ്വസി ജയ്‌സ്വാള്‍ ഇതിനോടകം ഇന്ത്യന്‍ ടീമിനൊപ്പം തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്.

ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ലെങ്കിലും ടെസ്റ്റിലും ടി20യിലും ഇന്ത്യക്കായി സ്ഥിരതയോടെ കസറാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് ജയ്‌സ്വാള്‍. ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി വളരാനുള്ള പ്രതിഭ ജയ്‌സ്വാളിനുണ്ട്.

Yashasvi Jaiswal ind vs ban

ഓസ്‌ട്രേലിയയില്‍ ജയ്‌സ്വാളിന് തിളങ്ങാനാവും

ജയ്‌സ്വാള്‍ ഇതിനോടകം മികച്ച പ്രകടനങ്ങള്‍ നടത്തി കൈയടി നേടിയിട്ടുണ്ടെങ്കിലും ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് സെന രാജ്യങ്ങളില്‍ ടെസ്റ്റ് കളിച്ച് മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ജയ്‌സ്വാളിനെ സംബന്ധിച്ച് അഗ്നി പരീക്ഷമാണ്. കളിച്ച് മികവ് തെളിയിക്കാത്ത പക്ഷം ഇപ്പോള്‍ പ്രശംസിക്കുന്നവര്‍ പോലും വിമര്‍ശകരായി മാറുമെന്നതാണ് വസ്തുത. ഇപ്പോഴിതാ ജയ്‌സ്വാളിന് ഓസ്‌ട്രേലിയയിലും തിളങ്ങാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലാറ.

'ജയ്‌സ്വാളിന് ഏത് സാഹചര്യത്തിലും തിളങ്ങാനാവും. അതിനുള്ള പ്രതിഭ അവനിലുണ്ട്. അവന്റെ പ്രകടനം കാരിബീയനില്‍ ഞാന്‍ കണ്ടതാണ്. ഓസ്‌ട്രേലിയയിലെ പിച്ച് വെസ്റ്റ് ഇന്‍ഡീസിലേതിനെക്കാള്‍ വ്യത്യസ്തമാണ്. എന്നാല്‍ അവന്റെ പ്രതിഭ ഉപയോഗിച്ച് കളിച്ചാല്‍ ഏത് സാഹചര്യത്തിലും തിളങ്ങാനാവും. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ ജയ്‌സ്വാളിന് സാധിക്കുമെന്നാണ് കരുതുന്നത്' ബ്രയാന്‍ ലാറ പറഞ്ഞു. ഈ വര്‍ഷം എട്ട് ടെസ്റ്റ് കളിച്ച ജയ്‌സ്വാള്‍ 66.35 ശരാശരിയില്‍ 929 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ജയ്‌സ്വാള്‍ അടുത്ത ഹീറോ

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നുള്ള അടുത്ത ഹീറോയായി വളരാന്‍ പ്രതിഭയുള്ളവനാണ് യശ്വസി ജയ്‌സ്വാളെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം മികച്ച സാങ്കേതികതയും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ജയ്‌സ്വാള്‍. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി സ്വീപ് ചെയ്യാനും കഴിവുണ്ട്. ഓസീസ് താരങ്ങളെല്ലാം ഇത്തവണ കരുതിയിരിക്കുന്ന താരം ജയ്‌സ്വാളാണെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.

Story first published: Wednesday, October 9, 2024, 13:03 [IST]
Other articles published on Oct 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+