For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇന്ത്യക്കായി ഒരാള്‍ ഡബിളടിക്കും! അത് ജയ്‌സ്വാളും റിഷഭുമല്ല, പ്രവചനം നടക്കുമോ?

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കവെ വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഒരാള്‍ ഡബിള്‍ സെഞ്ച്വറി കുറിക്കുമെന്നാണ് അലിയുടെ പ്രവചനം. 19 മുതല്‍ ചെന്നൈയിലെ ചെപ്പോക്കിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ രണ്ടു ദിവസം മുമ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പാകിസ്താനെ അവരുടെ തട്ടകത്തില്‍ 2-0നു തൂത്തുവാരിയ ശേഷമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്കു റെഡ് ബോള്‍ പരമ്പര കളിക്കാനെത്തുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം തന്നെ ഈ പരമ്പരയില്‍ പുറത്തെടുക്കാനുള്ള പടയൊരുക്കത്തിലാണ് രോഹിത് ശര്‍മയും സംഘവും. ഇതിനായി ശക്തമായ ടീമിനെയാണ് ആദ്യ ടെസ്റ്റിനു വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.

VIRAT KOHLI

കോലി ഡബിളടിക്കും

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ടെസ്റ്റ് പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറി കുറിക്കുകയെന്നാണ് ബാസിത് അലിയുടെ പ്രവചനം. സമീപകാലത്തു അത്ര മികച്ച ഫോമിലല്ല കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ബംഗ്ലാദേശിനെതിരേ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുമാണ് അലിയുടെ നിരീക്ഷണം.

ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി കളിച്ചിരുന്നില്ല. ശ്രീലങ്കയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിട്ടുമില്ല. പക്ഷെ ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരകളില്‍ വിരാട് വലിയ സെഞ്ച്വറികള്‍ നേടുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും. 110-115 റണ്‍സല്ല, 200 റണ്‍സിന്റെ ഇന്നിങ്‌സ് തന്നെ കളിക്കുമെന്നും ബാസിത് അലി സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കോലി മോശം ഫോമില്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയുടെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നു കാണാം. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും മോശമായിരുന്നു. ഈ കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇതോടെ കോലിയുടെ കരിയര്‍ അവസാനിച്ചെന്നു പോലും പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാല്‍ തന്റെ കാലം കഴിഞ്ഞെന്നു വിമര്‍ശിച്ചവരുടെ വായടപ്പിച്ചുകൊണ്ട് അദ്ദേഹം പതിയെ തിരിച്ചെത്തുകയായിരുന്നു. 2022ലെ ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററാ കോലി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലും റണ്‍വേട്ടയില്‍ ഒന്നാമതെത്തി. കൂടാതെ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ മാച്ച് വിന്നിങ് ഇന്നിങ്‌സും അദ്ദേഹം കളിച്ചിരുന്നു.

VIRAT KOHLI

ഫാബ് ഫോറില്‍ പിന്നിലേക്ക്

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫോറിലുള്‍പ്പെട്ട താരങ്ങളിലൊരാളായ വിരാട് കോലി സമീപകാലത്തെ മോശം പ്രകടനങ്ങളെ തുടര്‍ന്നു മറ്റു മൂന്നു പേരെക്കാള്‍ പിറകിലേക്കു പോയിരിക്കുകയാണ്. അവസാനം കളിച്ചിട്ടുള്ള 20 ടെസ്റ്റുകളെടുത്താല്‍ ഒരേയൊരു സെഞ്ച്വറി മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. 38.26 ശരാശരിയില്‍ 1301 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

എന്നാല്‍ ഇതേ കാലയളവില്‍ ഫാബ് ഫോറിലെ മറ്റു താരങ്ങളായ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരുടെ ടെസ്റ്റ് ശരാശരി 50നും മുകളിലാണ്. റൂട്ട് ആറു ടെസ്റ്റ് സെഞ്ച്വറികള്‍ കുറിച്ചപ്പോള്‍ വില്ല്യംസണ്‍ 11 സെഞ്ച്വറികളും അടിച്ചെടുത്തു. ടെസ്റ്റില്‍ തന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കോലിക്കു ലഭിക്കുന്ന അവസരമായിരിക്കും ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര.

ബാസിസ് അലിയുടെ ഇന്ത്യ 11

ബംഗ്ലാദേശുമായുള്ള ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനെയും സ്വന്തം യൂട്യുബ് ചാനലില്‍ ബാസിത് അലി തിരഞ്ഞെടുത്തിട്ടുണ്ട്. യുവതാരം സര്‍ഫറാസ് ഖാനെ തഴഞ്ഞ അദ്ദേഹം പകരം കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിനു പകരം കുല്‍ദീപ് യാദവിനെയും ഇലവനിലെടുത്തു.

ഇന്ത്യന്‍ പ്ലെയിങ് 11- രോഹിത് ശര്‍മ, യശസ്വ ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, September 10, 2024, 13:40 [IST]
Other articles published on Sep 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+