Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഗംഭീര്‍ ഇന്നലെ വന്നവന്‍, കൈയടിക്കേണ്ടത് രോഹിത്തിന്; അഭിപ്രായപ്പെട്ട് ഗവാസ്‌ക്കര്‍

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ വമ്പന്‍ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 49 പന്തുകള്‍ ബാക്കി നിര്‍ത്തി വിജയം നേടിയെടുത്തു. ഇന്ത്യയുടെ ആക്രമണോത്സക ബാറ്റിങ് ശൈലി ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിവേഗത്തില്‍ വിജയത്തിലേക്കെത്താനാണ് ഇന്ത്യ തുടക്കം മുതല്‍ ശ്രമിച്ചത്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും വെടിക്കെട്ടിന് തുടക്കമിട്ടു.

പിന്നാലെ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് വെടിക്കെട്ട് തുടര്‍ന്ന് ഇന്ത്യയെ അതിവേഗത്തില്‍ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീറിന് കീഴില്‍ ടീം കസറുമ്പോള്‍ വലിയ അഭിനന്ദനം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഗംഭീര്‍ പരിശീലകനാവുമ്പോള്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്ന മുന്നേറ്റം തന്നെയാണ് ടീം ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഗംഭീറിനെതിരേ ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌ക്കര്‍.

ഗംഭീര്‍ വന്നിട്ട് എത്ര നാളുകളായി?

ഇന്ത്യയുടെ ഇപ്പോഴത്തെ ആക്രമണ ശൈലിക്ക് ഗൗതം ഗംഭീറിന് കൈയടിക്കേണ്ട കാര്യമില്ലെന്നാണ് ഗവാസ്‌ക്കര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ പരിശീലകനായി ഗംഭീര്‍ വന്നിട്ട് കുറച്ച് നാളുകളേ ആയുള്ളൂവെന്നും ഇന്ത്യയുടെ ആക്രമണോത്സക പ്രകടനത്തിന് കാരണം രോഹിത് ശര്‍മയാണെന്നും ഈ ശൈലിയാണ് ഇപ്പോഴും ഇന്ത്യന്‍ ടീം പിന്തുടരുന്നതെന്നുമാണ് ഗവാസ്‌ക്കര്‍ പറയുന്നത്. ഗവാസ്‌ക്കറിന്റെ അഭിപ്രായം ഇതിനോടകം വലിയ വിവാദത്തിന് വഴി തുറന്നിട്ടുണ്ട്.

'ഇന്ത്യയുടെ സമീപകാലത്തെ ആക്രമണോത്സക ബാറ്റിങ്ങിനെ ബോസ്ബാള്‍ എന്ന് വിശേഷിപ്പിക്കുന്നതായി കണ്ടു. നായകനാണ് ടീമിന്റെ ബോസ്. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ബോസ്. ചിലര്‍ ഇന്ത്യയുടെ ആക്രമണോത്സകതയ്ക്ക് പിന്നില്‍ ഗംഭീറാണെന്ന തരത്തില്‍ ഗാംബോള്‍ എന്നെല്ലാം പറയുന്നുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം ബെന്‍ സ്റ്റോക്‌സ് നായകനും ബ്രണ്ടന്‍ മക്കല്ലം പരിശീലകനായും വന്ന ശേഷം മാറിയതാണ്. എന്നാല്‍ ഇന്ത്യയുടെ ആക്രമണോത്സകത കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടരുന്നതാണ്.

രോഹിത്തിന് കീഴില്‍ ഇതേ ആക്രമണം ഇന്ത്യ നടത്തുന്നു. ടീമിനെ ഈ ശൈലിയിലേക്കെത്തിക്കാന്‍ രോഹിത് പിന്തുണക്കുകയും ചെയ്യുന്നുണ്ട്' സ്‌പോര്‍ട്‌സ് സ്റ്റാറിന്റെ കോളത്തില്‍ ഗവാസ്‌ക്കര്‍ എഴുതിയത് ഇങ്ങനെയാണ്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ind vs ban

ഗംഭീറിന് കീഴില്‍ യുവ ഇന്ത്യ

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കെത്തിയിട്ട് അധികം നാളുകളായില്ല. എന്നാല്‍ ഇതിനോടകം വലിയ മാറ്റം സൃഷ്ടിക്കാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. പ്രധാനമായും ഇന്ത്യയുടെ ടി20 ടീമില്‍ വലിയ മാറ്റംകൊണ്ടുവരാന്‍ ഗംഭീറിന് സാധിച്ചു. സീനിയര്‍ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍ ടി20യില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്കാണ് ഗംഭീര്‍ പിന്തുണ നല്‍കുന്നത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പല യുവതാരങ്ങളേയും പിന്തുണക്കാന്‍ ഗംഭീര്‍ തയ്യാറാവുന്നു.

ഐപിഎല്ലില്‍ തിളങ്ങിയ യുവ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ഗംഭീര്‍ തയ്യാറാവുന്നു. സൂര്യകുമാര്‍ യാദവിനെ ടി20 നായകസ്ഥാനത്തേക്കെത്തിച്ച് ആക്രമണോത്സക ശൈലിയിലേക്ക് ടീമിനെ കൂടുതല്‍ മാറ്റാന്‍ ഗംഭീര്‍ ശ്രമിക്കുന്നുണ്ട്. നായകനും താരങ്ങള്‍ക്കും ഇതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യവും ഗംഭീര്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗംഭീറിന് ഒരു റോളും ഇല്ലെന്ന ഗവാസ്‌ക്കറിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ ആരാധകര്‍ക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയാം.

ഗംഭീറിന് മുന്നില്‍ വലിയ വെല്ലുവിളി

ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ പരമ്പരകളാണ് പ്രധാനമായും നടന്നത്. ഗംഭീറിന്റെ മുന്നില്‍ ശരിയായ വെല്ലുവിളി ഇനിയാണ് കാത്തിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഈ നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോയാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്നുറപ്പാണ്.

Story first published: Monday, October 7, 2024, 16:52 [IST]
Other articles published on Oct 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+