For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവും സൂര്യയുമില്ല, 2 യുവതാരങ്ങള്‍ ടീമില്‍; ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ തന്നെ ഇന്ത്യ ടീം പ്രഖ്യാപനം നടത്തുകയായിരുന്നു. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വലിയ സര്‍പ്രൈസുകളില്ലായിരുന്നുവെന്ന് തന്നെ പറയാം. രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പിന്നീടാവും പ്രഖ്യാപിക്കുക. ദുലീപ് ട്രോഫിയിലെ പ്രകടനം വിലയിരുത്തിയുള്ള ടീം പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.

റിഷഭ് പന്ത് മടങ്ങിയെത്തി

കാര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ പരിക്കിന് ശേഷം വലിയ ഇടവേളയെടുക്കേണ്ടി വന്ന റിഷഭ് പന്ത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ടീമിലേക്ക് തിരിച്ചെത്തിയത്. പരിമിത ഓവറില്‍ കളിച്ച റിഷഭ് ഇടവേളക്ക് ശേഷമിതാ ടെസ്റ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒന്നാം വിക്കറ്റ് കീപ്പറായാണ് റിഷഭിനെ പരിഗണിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പര വരാനിരിക്കെ റിഷഭിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

അതേ സമയം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണിന് ഇത്തവണയും അവസരമില്ല. ഇഷാന്‍ കിഷന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കിന്റെ പിടിയിലുള്ളതിനാല്‍ താരത്തിന് തിരിച്ചുവരവ് അവസരം നല്‍കിയിട്ടില്ല. സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാനുള്ള നീക്കം പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയിരുന്നു. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള സൂര്യക്കും വിശ്രമം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

പുജാരക്ക് പകരം ഗില്‍ തന്നെ

ചേതേശ്വര്‍ പുജാരക്ക് പകരം ഇന്ത്യ മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത് ശുബ്മാന്‍ ഗില്ലിനെയാണ്. എന്നാല്‍ ഓസീസ് പരമ്പരയടക്കം വരാനിരിക്കെ പുജാരെയെ മടക്കിക്കൊണ്ടുവന്നേക്കുമെന്ന ചില സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത അവസാനിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ ശുബ്മാന്‍ ഗില്‍ തന്നെയാവും പുജാരയുടെ റോള്‍ നിര്‍വഹിക്കുക. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

india cricket

വിരാട് കോലിക്ക് വിശ്രമം നല്‍കിയിട്ടില്ല. മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരം കെ എല്‍ രാഹുല്‍ കളിക്കും. ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ രാഹുലിനായിരുന്നു. സര്‍ഫറാസ് ഖാന് ഇത്തവണയും ടീമില്‍ സീറ്റുണ്ട്. എന്നാല്‍ അനിയന്‍ മുഷീര്‍ ഖാന് കന്നി വിളി ഇത്തവണ നല്‍കിയിട്ടില്ല. ദുലീപ് ട്രോഫിയില്‍ താരം സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു. ശ്രേയസ് അയ്യര്‍ ദുലീപ് ട്രോഫിയില്‍ നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ താരവും തഴയപ്പെട്ടു.

കരുത്തുറ്റ സ്പിന്‍ നിര

ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നീ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്കൊപ്പം കുല്‍ദീപ് യാദവിനും ടീമില്‍ ഇടമുണ്ട്. ദുലീപ് ട്രോഫിയിലെ കുല്‍ദീപിന്റെ പ്രകടനം ശരാശരിയായിരുന്നു. ബംഗ്ലാദേശും മികച്ച സ്പിന്‍ നിരയുള്ള ടീമാണ്. ഇന്ത്യ നാല് സ്പിന്നര്‍മാരെ പരിഗണിച്ചതിനാല്‍ത്തന്നെ സ്പിന്‍ പിച്ചാവും ഒരുക്കുകയെന്ന് നിസംശയം പറയാം.

പേസ് നിരയില്‍ രണ്ട് യുവതാരങ്ങള്‍

പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ മടങ്ങിയെത്തിയിട്ടുണ്ട്. ടി20 ലോകകപ്പിന് ശേഷം ബുംറ വിശ്രമത്തിലായിരുന്നു. ദുലീപ് ട്രോഫി കളിക്കാതിരുന്ന മുഹമ്മദ് സിറാജും ടീമിലുണ്ട്. ആകാശ് ദീപും യഷ് ദയാലുമാണ് യുവതാരങ്ങള്‍. ആകാശ് ദീപ് നേരത്തെ ഇന്ത്യക്കായി ഒരു മത്സരം കളിച്ചിട്ടുണ്ട്. ദുലീപ് ട്രോഫിയില്‍ ഒമ്പത് വിക്കറ്റുമായി ആകാശ് തിളങ്ങിയിരുന്നു. യഷ് ദയാലിന് ആദ്യമായാണ് വിളിയെത്തുന്നത്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍

Story first published: Monday, September 9, 2024, 6:22 [IST]
Other articles published on Sep 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+