For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ലോകകപ്പ് ഹീറോ പുറത്ത്!! തുറുപ്പുചീട്ടുമില്ല, ആദ്യ ടെസ്റ്റില്‍ ഡിക്കെയുടെ ഇന്ത്യന്‍ 11

ചെന്നൈ: ബംഗ്ലാദേശുമായി ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. രണ്ടു വമ്പന്‍ താരങ്ങളെ ഒഴിവാക്കിയാണ് ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 11 പേരില്‍ ആരൊക്കെയാണ് വേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കെ ഇതിലേക്കു ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരമാണ് ബംഗ്ലാദേശിനെതിരായ പരമ്പര.

ഒരിടവേളയ്ക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് കൂടിയാണിത്. ഇംഗ്ലണ്ടുമായി നാട്ടിലാണ് മാര്‍ച്ചില്‍ അവസാനമായി ഇന്ത്യ ടെസ്റ്റില്‍ ഏറ്റുമുട്ടിയത്. അതിനു ശേഷമാണ് റെഡ് ബോള്‍ ക്രിക്കറ്റിലേക്കു ഇന്ത്യ ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടു ടെസ്റ്റുകളും തൂത്തുവാരി ആധിപത്യം ഉറപ്പിക്കാന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം.

AXAR PATEL

രണ്ട് മിന്നും താരങ്ങള്‍ പുറത്ത്

കഴിഞ്ഞ ടി20 ലോകകപ്പിലെ ഹീറോയും സൂപ്പര്‍ ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍, ബൗളിങിലെ തുറുപ്പുചീട്ടായ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യ പ്ലെയിങ് ഇലവനെ ദിനേശ് കാര്‍ത്തിക് തിരഞ്ഞെടുത്തിരിക്കുന്നത്. എക്‌സിലൂടെയാണ് ഇന്ത്യയുടെ ബെസ്റ്റ് ഇലവനെ അദ്ദേഹം പുറത്തുവിട്ടത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും യശസ്വി ജയ്‌സ്വാളിനെയുമാണ് ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇവര്‍ തന്നെയാണ് ടീമിനായി ഓപ്പണ്‍ ചെയ്യുകയെന്നുറപ്പാണ്. നിലവില്‍ ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യവും ഇതു തന്നെയാണ്.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ രോഹിത്- ജയ്‌സ്വാള്‍ സഖ്യം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 700 പ്ലസ് റണ്‍സാണ് പരമ്പരയില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്.

യുവതാരം ശുഭ്മന്‍ ഗില്ലിനെയാണ് മൂന്നാം നമ്പറില്‍ കാര്‍ത്തിക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായിരുന്നു അദ്ദേഹം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 450ന് മുകളില്‍ റണ്‍സ് ഗില്‍ സ്‌കോര്‍ ചെയ്തു. ഇലവനില്‍ നാലാം മ്പറിലുള്ളത് മുന്‍ നായകന്‍ വിരാട് കോലിയാണ്.

ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ തിരിച്ചുവരവ് പരമ്പര കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ നിന്നും കോലി വിട്ടുനിന്നിരുന്നു. ബംഗ്ലാദേശിനെതിരേ ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നതാണ് ചോദ്യം.

KULDEEP YADAV

ഇന്ത്യന്‍ ഇലവനില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ യുവതാരങ്ങളായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരെ തഴഞ്ഞ കാര്‍ത്തിക് പകരം കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ അരങ്ങറിയവരാണ് സര്‍ഫറാസും ജുറേലും. രണ്ടു പേരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റ് കളിച്ച ശേഷം പരിക്കു കാരണം തുടര്‍ന്നുള്ള നാലു മല്‍സരങ്ങളും നഷ്ടമായ രാഹുലിന്റെ മടങ്ങിവരവാണ് ഈ പരമ്പര. റിഷഭാവട്ടെ 2022 ഡിസംബറിനു ശേഷം ടെസ്റ്റില്‍ കളിച്ചിട്ടുമില്ല. കാറപകടത്തിലേറ്റ പരിക്കു കാരണം ഒന്നര വര്‍ഷത്തോളം അദ്ദേഹം കളത്തിന് പുറത്തായിരുന്നു.

കാര്‍ത്തിക്കിന്റെ ഇലവനില്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണുള്ളത്. മൂന്നു പേസര്‍മാരും ടീമിലുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ കൂട്ടിന് മുഹമ്മദ് സിറാജിനൊപ്പം ആകാശ്ദീപുമുണ്ട്.

കാര്‍ത്തികിന്റെ ഇന്ത്യന്‍ ഇലവന്‍

ഇതാണ് ആദ്യ ടെസ്റ്റിനുള്ള എന്റെ 11

നിങ്ങളുടേത് എങ്ങനെയാണ്?

രോഹിത്
ജയ്‌സ്വാള്‍
ശുഭ്മന്‍
കോലി
കെഎല്‍
പന്ത്
ജഡേജ
അശ്വിന്‍
ആകാശ്ദീപ്
ബുംറ
സിറാജ്

എന്നാണ് എക്‌സില്‍ കാര്‍ത്തിക് കുറിച്ചത്.

Story first published: Wednesday, September 18, 2024, 18:38 [IST]
Other articles published on Sep 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+