Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: അതിവേഗ പേസര്‍, പക്ഷെ 150 പ്ലസ് വേഗത്തില്‍ ഒരു പന്തില്ല! ഉമ്രാന്റെ വഴിയേ മായങ്കും?

ഡല്‍ഹി: അവസാന ഐപിഎല്ലിലൂടെ മികവ് കാട്ടി എല്ലാവരുടേയും ശ്രദ്ധ നേടിയ പേസറാണ് മായങ്ക് യാദവ്. അതിവേഗ പേസുകൊണ്ടാണ് യുവതാരം ഞെട്ടിച്ചത്. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ മായങ്ക് യാദവിന് കഴിവുണ്ട്. അവസാന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം മികവ് കാട്ടിയാണ് മായങ്ക് യാദവ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് മായങ്ക് യാദവ് അരങ്ങേറ്റം നടത്തിയത്.

അരങ്ങേറ്റ മത്സരത്തില്‍ മായങ്ക് യാദവ് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. ആദ്യ ഓവര്‍ മെയ്ഡനാക്കിയ മായങ്ക് യാദവ് വരവ് രാജകീയമാക്കുകയും ചെയ്തു. രണ്ടാം ടി20യില്‍ നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് മായങ്ക് യാദവ് ഒരു വിക്കറ്റ് നേടിയത്. അതിവേഗ പേസര്‍ വിശേഷണമുള്ള മായങ്ക് യാദവ് ഒരു തവണ പോലും 150ന് മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. മായങ്ക് യാദവ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെ പറയാം.

എന്തുകൊണ്ട് അതിവേഗ പന്തുകളില്ല

മായങ്ക് യാദവ് ഐപിഎല്ലില്‍ 150ന് മുകളില്‍ തുടര്‍ച്ചയായി വേഗം കണ്ടെത്തിയ താരമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ ഈ വേഗം കണ്ടെത്താന്‍ താരത്തിനാവുന്നില്ല. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ നീണ്ട പരിശീലനത്തിനൊടുവിലാണ് ഫിറ്റ്‌നസ് വീണ്ടെടുത്ത് മായങ്ക് യാദവ് തിരിച്ചെത്തിയത്. ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് മോശമായില്ലെങ്കിലും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല.

രണ്ടാം മത്സരത്തില്‍ ഏഴിന് മുകളിലാണ് മായങ്കിന്റെ ഇക്കോണമി. ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലേക്കും വളര്‍ത്താം എന്ന് പ്രതീക്ഷിക്കുന്ന ബൗളര്‍മാരിലൊരാളാണ് മായങ്ക്. എന്നാല്‍ അതിനൊത്ത പ്രകടനം അരങ്ങേറ്റ മത്സരത്തില്‍ കാട്ടാന്‍ മായങ്കിന് സാധിച്ചില്ല. മികച്ച ലൈനും ലെങ്തും മായങ്കിന് അവകാശപ്പെടാന്‍ സാധിക്കുന്നില്ല. താരത്തിന്റെ പല പന്തുകളും ബാറ്റ്‌സ്മാന്‍മാര്‍ അനായാസം ഷോട്ട് കളിക്കുന്നു. പ്രതീക്ഷിച്ച നിലവാരം മായങ്കിന്റെ ബൗളിങ്ങില്‍ ഇല്ലെന്ന് തന്നെ പറയാം.

mayank yadav

ഉമ്രാന്‍ മാലിക്കിന്റെ അതേ വിധിയോ

മായങ്ക് യാദവിന് മുമ്പ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ പേസര്‍മാരിലൊരാളാണ് ഉമ്രാന്‍ മാലിക്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരമായിരുന്നു ഉമ്രാന്‍. ജമ്മു കാശ്മീര്‍ താരമായിരുന്ന മായങ്ക് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ഇന്ത്യക്കായി മായങ്കിനെക്കാളും വേഗ പന്തുകളെറിഞ്ഞാണ് ഉമ്രാന്‍ മാലിക് തുടങ്ങിയത്. എന്നാല്‍ താരം തല്ലുകൊള്ളിയായതോടെ തഴയപ്പെട്ടു.

ഇതേ അവസ്ഥയിലേക്കാണ് മായങ്ക് യാദവും പോകുന്നത്. നല്ല വേഗമുള്ള ബൗളറെന്നതിലുപരി നല്ല ലൈനും ലെങ്തും ഇക്കോണമി കാത്ത് പന്തെറിയാനുമുള്ള കഴിവുമാണ് അത്യാവശ്യമായി വേണ്ടത്. എന്നാല്‍ മായങ്കിന് അതിന് സാധിക്കുമോയെന്നതില്‍ ഇപ്പോള്‍ സംശയമുണ്ട്. അതിവേഗ പേസര്‍മാരുടെ വേഗത്തെ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി ഉപയോഗിക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നല്ല ലൈനും ലെങ്തും ആവശ്യമാണ്. മായങ്കിന്റെ നിലവിലെ പ്രകടനം നോക്കുമ്പോള്‍ അത്യുഗ്രമെന്ന് പറയാന്‍ സാധിക്കില്ല.

മായങ്കിനെ ഓസീസ് പരമ്പരക്ക് പരിഗണിക്കുമോ?

മായങ്ക് യാദവിനെ ഇന്ത്യ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓസീസിലെ സാഹചര്യത്തില്‍ അതിവേഗ പേസര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കേണ്ടതാണ്. എന്നാല്‍ മായങ്കിന്റെ ബംഗ്ലാദേശിനെതിരായ പ്രകടനം നോക്കുമ്പോള്‍ ഓസീസ് പരമ്പരയില്‍ കളിപ്പിച്ചിട്ട് കാര്യമുണ്ടാവില്ല.

താരം കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ലൈനും ലെങ്തും മെച്ചപ്പെടുത്തേണ്ടതായുണ്ട്. രഞ്ജി ട്രോഫിയിലടക്കം കളിച്ച് കൂടുതല്‍ അനുഭവസമ്പത്ത് ആര്‍ജിച്ച് മെച്ചപ്പെടാത്ത പക്ഷം മായങ്ക് യാദവ് അടുത്ത ഉമ്രാന്‍ മാലിക്കായി മാറാനാണ് സാധ്യതയെന്ന് പറയാം.

Story first published: Friday, October 11, 2024, 9:28 [IST]
Other articles published on Oct 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+