Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: മികച്ച ഓള്‍റൗണ്ടര്‍മാര്‍, പക്ഷെ ഇന്ത്യ ഇവരെ ഉപയോഗപ്പെടുത്തുന്നില്ല; ആരൊക്കെ?

ഗ്വാൡയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 127 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 49 പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യയുടെ വിജയം. യുവതാരനിരയുമായി ഇറങ്ങി ഇന്ത്യ ത്രില്ലിങ് ജയമാണ് നേടിയെടുത്തത്. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും 29 റണ്‍സ് വീതം നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 39 റണ്‍സോടെ പുറത്താവാതെയും നിന്നു.

ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യക്കൊപ്പം മികച്ച താരനിരയുള്ളതിനാല്‍ വരുന്ന മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പറയാം. ഇന്ത്യ ബംഗ്ലാദേശിന് യാതൊരു അവസരവും നല്‍കാതെയാണ് വിജയം നേടിയെടുത്തത്. എന്നാല്‍ ഇന്ത്യ വമ്പന്‍ ജയം നേടിയെടുത്തെങ്കിലും ചില താരങ്ങളെ ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് തന്നെ പറയാം.

അഭിഷേക് ശര്‍മ

ഇന്ത്യയുടെ യുവ ഓപ്പണര്‍മാരിലൊരാളാണ് അഭിഷേക് ശര്‍മ. കടന്നാക്രമിക്കുന്ന താരം ഇതിനോടകം ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം നേടിക്കഴിഞ്ഞു. ആദ്യ ഓവര്‍ മുതല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് അഭിഷേക്. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിലും ഭേദപ്പെട്ട പ്രകടനത്തോടെ അഭിഷേക് കസറിയിരുന്നു. എന്നാല്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്നതിലുപരിയായി സ്പിന്നറെന്ന നിലയിലും ഉപയോഗപ്പെടുത്താവുന്ന താരമാണ് അഭിഷേക്.

ഇന്ത്യ ഇതിനോടകം ബൗളിങ്ങില്‍ അഭിഷേകിന് അവസരം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ അഭിഷേകിന് ബൗളിങ്ങില്‍ അവസരം നല്‍കിയിട്ടില്ല. ബൗളിങ്ങില്‍ കൂടുതല്‍ അവസരം നല്‍കി ഓള്‍റൗണ്ടറെന്ന നിലയില്‍ അഭിഷേകിനെ ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

rinku singh ind v ban

റിങ്കു സിങ്

ഇന്ത്യയുടെ വെടിക്കെട്ട് ഫിനിഷറാണ് റിങ്കു സിങ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന റിങ്കു സമ്മര്‍ദ്ദ സാഹചര്യത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം കൂടിയാണ്. ഇതിനോടകം ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തി കൈയടി നേടാന്‍ റിങ്കു സിങ്ങിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ബൗളറെന്ന നിലയില്‍ റിങ്കു സിങ്ങിനെ ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ടതായുണ്ട്.

ബൗളിങ്ങില്‍ റിങ്കുവിന് കൂടുതല്‍ അവസരം നല്‍കി ഓള്‍റൗണ്ടറായി റിങ്കുവിനെ വളര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. ബംഗ്ലാദേശ് ദുര്‍ബലരായ എതിരാളികളായതിനാല്‍ റിങ്കുവിനെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാരെ കൂടുതല്‍ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

റിയാന്‍ പരാഗ്

ഇന്ത്യയുടെ മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് റിയാന്‍ പരാഗ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 റിയാന്‍ പരാഗിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തഴയപ്പെട്ടു. എന്തിനാണ് ഇന്ത്യ പരാഗിനെ കളിപ്പിച്ചതെന്ന് തോന്നിപ്പോകുന്ന തരത്തില്‍ താരം തഴയപ്പെട്ടു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പരാഗിന് സാധിക്കും. സ്പിന്നറെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാവുന്നവനാണ് പരാഗ്. പക്ഷെ പരാഗിന്റെ ഓള്‍റൗണ്ട് മികവിനെ ഇന്ത്യ ഉപയോഗപ്പെടുത്തുന്നില്ലെന്നതാണ് വസ്തുത.

ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയേക്കില്ല

രണ്ടാം ടി20യിലും ഇന്ത്യ ഇതേ പ്ലേയിങ് 11 നിലനിര്‍ത്തി ഇറങ്ങാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചതിനാല്‍ത്തന്നെ രണ്ടാം മത്സരത്തിലും ഇതേ 11നെ തുടരാന്‍ അനുവദിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ ടീം കരുത്ത് അതി ശക്തമാണ്. യുവതാരങ്ങള്‍ക്ക് തുടര്‍ അവസരങ്ങള്‍ നല്‍കി പിന്തുണക്കണം.

മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ആദ്യ മത്സരത്തില്‍ ശോഭിച്ചിരുന്നു. രണ്ടാം മത്സരത്തിലും ഇതേ മികവ് ഇവര്‍ക്ക് തുടരാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും ഇന്ത്യയുടെ യുവ താരങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന പ്രകടനം വരുന്ന മത്സരങ്ങളിലും തുടരുമെന്ന് തന്നെ കരുതാം.

Story first published: Monday, October 7, 2024, 20:13 [IST]
Other articles published on Oct 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+