For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇന്ത്യ സൂക്ഷിച്ചോ, ഈ ബംഗ്ലാദേശ് താരങ്ങള്‍ വെല്ലുവിളി! ആരൊക്കെയെന്ന് അറിയാം

മുംബൈ: ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര 19ന് ആരംഭിക്കാന്‍ പോവുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ ഇനിയുള്ള പരമ്പരകളെല്ലാം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ബംഗ്ലാദേശ് പൊതുവേ ദുര്‍ബലരായ നിരയാണ്. എന്നാല്‍ സമീപകാലത്തെ ടീമിന്റെ പ്രകടനം വളരെ മികച്ചതാണ്. പാകിസ്താനെ അവരുടെ തട്ടകത്തില്‍ വൈറ്റ് വാഷ് ചെയ്യാന്‍ ബംഗ്ലാദേശിന് സാധിച്ചു.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ബംഗ്ലാദേശിനെ കരുതി ഇറങ്ങാത്ത പക്ഷം പണി കിട്ടാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് ഇന്ത്യ മികച്ച താരനിരയെയാണ് ബംഗ്ലാദേശ് പരമ്പരക്കായി പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശ് നിരയില്‍ ചില യുവതാരങ്ങള്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

മെഹതി ഹസന്‍ മിറാസ്

ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടറായ മെഹതി ഹസന്‍ മിറാസ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. സ്പിന്‍ ഓള്‍റൗണ്ടറായ മിറാസ് ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവനാണ്. ഇതിനോടകം ഇന്ത്യയില്‍ കളിച്ചുള്ള അനുഭവസമ്പത്തും മെഹതി ഹസനുണ്ട്. അവസാനമായി ഇന്ത്യയില്‍ കളിച്ചപ്പോള്‍ മികച്ച പ്രകടനമാണ് മെഹതി ഹസന്‍ കാഴ്ചവെച്ചത്. 63 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനമാണ് മെഹതി ഹസന്‍ അന്ന് നടത്തിയത്.

സമീപകാലത്തായി മികച്ച ഫോമിലാണ് താരം കളിക്കുന്നത്. പാകിസ്താനെതിരേ ഓള്‍റൗണ്ട് പ്രകടനമാണ് മെഹതി ഹസന്‍ കാഴ്ചവെച്ചത്. 10 വിക്കറ്റും 155 റണ്‍സുമായി ബംഗ്ലാദേശിന്റെ വിജയത്തില്‍ മെഹതി ഹസന്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇന്ത്യയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണെന്നിരിക്കെ മെഹതി ഹസന്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണെന്ന് തന്നെ പറയാം. കൃത്യമായ പദ്ധതി മെഹതി ഹസനെതിരേ ഇന്ത്യ മെനയേണ്ടതായുണ്ട്.

ind vs ban

ഹസന്‍ മഹ്‌മൂദ്

പാകിസ്താനെതിരേ ബംഗ്ലാദേശ് പരമ്പര നേടിയപ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുണ്ടായിരുന്നത് ഹസന്‍ മഹമ്മൂദായിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ കസറിയ താരത്തിന്റെ പേസ് ബൗളിങ്ങിനെ ഇന്ത്യയും കരുതിയിരിക്കണം. 24കാരനായ താരത്തിന് ഇന്ത്യന്‍ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ല. ഇന്ത്യയുടെ ബാറ്റ്‌സമാന്‍മാര്‍ക്ക് ഹസനെ നേരിട്ടുള്ള പരിചയക്കുറവുമുണ്ട്. അതിവേഗത്തില്‍ പന്തെറിയുന്ന താരമല്ലെങ്കിലും മികച്ച ലൈനും ലെങ്തും സ്വിങ്ങും യുവ പേസര്‍ക്കുണ്ട്.

ആക്രമണോത്സകത കാട്ടുന്ന പേസറുംകൂടിയാണ് ഹസന്‍. ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിച്ചത് വിക്കറ്റിലേക്കെത്തിക്കാനുള്ള കഴിവ് ഹസനുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി ഹസന്‍ മഹ്‌മൂദിനുണ്ടെന്ന് നിസംശയം പറയാം.

നഹിദ് റാണ

ബംഗ്ലാദേശ് നിരയില്‍ മികച്ച വേഗമുള്ള ബൗളര്‍മാരിലൊരാളാണ് നഹിദ് റാണ. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള നഹിദിന് 21 വയസാണ് പ്രായം. വലം കൈയന്‍ താരം മികച്ച യോര്‍ക്കറുകളും ബൗണ്‍സുകളും എറിയാന്‍ ശേഷിയുള്ളവനാണ്. നാല് വിക്കറ്റുകളാണ് പാക് പരമ്പരയില്‍ അദ്ദേഹം നേടിയത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിട്ട് വലിയ പരിചയമില്ലാത്ത ബൗളറാണ് നഹിദ്. അതുകൊണ്ടുതന്നെ ഇന്ത്യയെ ഞെട്ടിക്കാന്‍ നഹിദിന് സാധിക്കുമോയെന്നത് കണ്ടറിയാം.

ഇന്ത്യക്ക് വമ്പന്‍ ജയം വേണം

ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം അത്യാവശ്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് വരുന്ന പരമ്പരകളിലെല്ലാം കരുത്ത് കാട്ടണം. ഇത് പരിഗണിക്കുമ്പോള്‍ ബംഗ്ലാദേശ് പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. വമ്പന്‍ ജയത്തോടെ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയെ അടുത്തൊന്നും തട്ടകത്തില്‍ അട്ടിമറിക്കാന്‍ ഒരു ടീമിനും സാധിച്ചിട്ടില്ലെന്ന് പറയാം.

Story first published: Saturday, September 14, 2024, 11:19 [IST]
Other articles published on Sep 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+